കര്‍ക്കിടക മാസത്തിന്റെ കുളിരും തുള്ളിക് ഒരു കുടം എന്ന കണക്കിന് പെയ്യുന്ന പേമാരിയും മനസ്സില്‍ ഒരായിരം കത്തികൊണ്ട് മുറിച്ച വേദനയും ആയി ഞാന്‍ ഇന്നു കണ്ണവം പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ നില്‍ക്കുന്നു എന്‍റെ തൊട്ടു അടുത്ത് കാല് ഇളകിയ ബെഞ്ചില്‍ എന്‍റെ അച്ഛനും അമ്മയും ഇരിക്കുന്നു അച്ഛന്റെ ശ്വാസംമുട്ടല്‍ ഇന്നു സ്വല്‍പ്പം കൂടിയിരിക്കുന്നു ..കലാപഴാക്കതാല്‍ ഏതു കളര്‍ എന്ന് തിരിച്ചു അറിയാന്‍ കഴിയാത്ത സാരി ഉടുത്ത അമ്മയുടെ മുഖത്തു ആദ്യമായിട്ട് പോലീസ് സ്റ്റേഷനില്‍ കയറിയത്തിന്റ വിഭ്രാന്തി...
ഇന്നലെ രാത്രി മാനന്തേരി കാവില്‍ തെയ്യത്തിനു പോയപ്പോള്‍ മനസില്‍ അവളുടെ മുഖം മാത്രം അവളോട് ഒന്ന് സംസാരിക്കണം കൊറേനാള്‍ ആയി കണ്ടിട്ട് ..ഞാന്‍ അവളെ പരിജയപ്പെട്ടിട്ടു അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു അവള്‍ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും ആവില്ല ....ഒടുവില്‍ അവള്‍ വന്നു നാണതോടുള്ള അവളുടെ വരവ് കാണാന്‍ തന്നെ എന്തൊരു ഭംഗി ആണ് ..കണ്ണും കണ്ണും നോക്കി അങനെ നിന്നാല്‍
സമയം പോകുന്നത് അറിയില്ല നേരം വെളുക്കുവോളം ഞങള്‍ സംസാരിച്ചിരുന്നു .
ഡാ ........ നീ ആണല്ലേ പെണ്ണിനെ ഭിഷണിപ്പെടുത്തി തട്ടികൊണ്ടോകാന്‍ നോക്കിയവാന്‍ ..........കേരളത്തില്‍ ഇത്രയും ആരോഗ്യം ഇല്ലാത്ത പോലീസ് ഉണ്ട് എന്ന് എനിക്ക് അപ്പോള്‍ മനസിലായി ...മെലിഞ്ഞു ഇര്‍ക്കിലി പോലിരിക്കുന്ന ആറ് അടി പൊക്കം ഉള്ള ആ പോലീസ്കാരന്‍ എന്നോട് അകത്തേക്ക് വരാന്‍ പറഞ്ഞു ..
എന്‍റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അപ്പോള്‍ ഉള്ള ഭാവം എന്നോടുള്ള പരിഹാസമാണോ അതോ സഹതാപം ആണോ അറിയില്ല ...ഹും ഇങ്ങു അടുത്തു വാടാ ....നീ എന്തിനാട മാനന്തേരി കാവില്‍ വെച്ച് ആ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ നോക്കിയത് ....അത് സര്‍ ഞാന്‍ അങനെ ഒന്നും ചെയ്തിട്ടില്ല അവള്‍ക്കു എന്നെ ഇഷ്ട്ടമണ് ..... കള്ളത്തരം പറയുന്നോടാ ---------ന്‍റെ മോനെ S I ചാടി എഴുനേറ്റു ...നിനക്ക് കേള്‍ക്കനോട അവള് പറയുന്നത് S I ഫോണ്‍ എടുത്തു ലൌഡ്സ്പീകര്‍ ഇട്ടു ..ഹും _________(പേര് ഞാന്‍ പറയില്ല )നു ഫോണ്‍ കൊടുക്ക് ..നിന്നെ ഇവന്‍ എന്ത് പറഞ്ഞാണ് ഭിഷണിപ്പെടുത്തിയത്
അവളുടെ ശബ്ദം ഞാന്‍ ജീവനേക്കാള്‍ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിയുടെ മധുരിക്കുന്ന
ശബ്ദം അവള്‍ മെല്ലെ പറഞ്ഞു
ഓന്‍ അന്നോട് പറഞ്ഞു നീ അന്‍റെ കൂടെ വന്നില്ലക്കില്‍ ഞാന്‍ ഇന്നേ കൊല്ലും നിന്‍റെ അമ്മയെയും കൊല്ലും എന്നിട്ട് ഓനും ചാകും എന്ന് ....................
നിങളുടെ സ്വന്തം സഖാവ് നീലന്‍ ............

മെലിഞ്ഞു ഉണങ്ങിയ S I കൈ നീട്ടി ഒറ്റ അടി ...
ചെവിക്കു അടികിട്ടിയാല്‍ ചെവിയില്‍ നിന്നും ഒരു മൂളല്‍ ഉണ്ടാകും എന്ന് എന്നെ പഠിപ്പിച്ച S I ക്ക് എന്‍റെ
നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...
ഇതിനു അവസരം ഒരുക്കി തന്ന എന്‍റെ സുന്ദരിയായ കാമുകിക്ക് ആയിരം റോസാ പൂക്കള്‍
നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...
ഇതിനു അവസരം ഒരുക്കി തന്ന എന്‍റെ സുന്ദരിയായ കാമുകിക്ക് ആയിരം റോസാ പൂക്കള്‍
നിങളുടെ സ്വന്തം സഖാവ് നീലന്‍ ............

0 comments:
Post a Comment