ഒരു പ്രവാസിയുടെ ജീവിതം എന്താണ് എന്ന് അറിയണമെങ്കില്‍ ഒരു പ്രവാസിയായി പ്രവാസത്തിനു വരണം .. എന്‍റെ അച്ഛന്‍ ആറു വര്‍ഷം പുറംലോകവുമായിയാതൊരുബന്ധവും ഇല്ലാതെ ബഹറിനില്‍ ഒറ്റപ്പെട്ടുപോയ ആളായിരുന്നു ..എന്നെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ ഞാന്‍ അച്ഛന്റെ കണ്ണില്‍കണ്ട ഭീതി ഒരു പരിതിവരെ
അച്ഛന്‍ കണ്ണ്ന്നീരല്‍ മറച്ചു ......
പ്രവാസജീവിതത്തിന്റെ സുഖവും ദുഖവും അറിഞ്ഞ എത്രയോപേര്‍ പ്രവാസത്തിന്റെ ആരംഭകാലത്ത് ഒരു പാട് ബുദ്ധിമുട്ടിയ ഒരാളാണ് എന്‍റെ സുഹൃത്ത് അദേഹത്തിന്റെ പേര് ഞാന്‍ ഇവടെ പറയുന്നില്ല ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ അദേഹത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ..മുണ്ട് മുറുക്കി ഉടുത്തു തന്നെ വളര്‍ത്തിയ അമ്മയെ സംരക്ഷിക്കുക
കലചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു ..നീണ്ട ഇരുപതു വര്‍ഷത്തെ പ്രവാസജീവിതത്തം കൊണ്ട് അദേഹത്തിന്റെ കഷ്ട്ടപ്പാടുകള്‍ അവസാനിച്ചു .ഇന്നലെ രാത്രിഅദേഹത്തിന് ഒരു ഫോണ്‍കാള്‍ തന്നെ വളര്‍ത്തിയ തന്നെ താനാക്കിയ അമ്മ മരണപ്പെട്ടിരിക്കുന്നു ..അദ്ദേഹത്തിന് ഒരിക്കലും നാട്ടില്‍ എത്തി ചേരാന്‍ പറ്റില്ല ..ആ അമ്മയുടെ മുഖം അവസാനമായിഒന്ന് കാണുവാനും കഴിയില്ല . ഇരുപതു വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ ഏറ്റവും വലിയ സമ്മാനവുമായി അദേഹം ഇന്ന് റൂമില്‍ ഇരിക്കുന്നു ............
ഇതാണ് പ്രവാസം പ്രയാസം ഉള്ള പ്രവാസം ...
ഞങളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു ഇട്ട പ്രവാസം ...
നിങളുടെ മോഹങ്ങള്‍ വളര്‍ത്തിയ പ്രവാസം ...

0 comments:
Post a Comment