ഇന്നു ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു അച്ചാര്‍ കുപ്പി എന്നെ നോക്കി ചിരിക്കുന്നു .ഞാന്‍ ആ അച്ചാര്‍ കുപ്പിയേ സുക്ഷിച്ചു നോക്കി എവടയോ കണ്ട പരിജയം ഞാന്‍ ചോദിച്ചു " അല്ല അച്ചാറ് കുപ്പി ഇന്നേ ഞാന്‍ എടയോ കണ്ടിട്ടുണ്ടല്ലോ ? ".. എന്നോടുള്ള ദേഷ്യം ഞാന്‍ അച്ചാറ് കുപ്പിയുടെ മുഖത്തു കണ്ടു അവന്‍ ദേഷ്യത്തോടെ പറഞ്ഞു " നീ ഇപ്പോള്‍ വലിയ ആള്‍ ആയി അല്ലെ ??നീ എന്നെ മറന്നു അല്ലെ ?? " ..എനിക്ക് അവനെ മനസിലായി മൂന്ന് വര്‍ഷം മുമ്പ് എനിക്ക് കൂട്ടായി തണലയി എന്‍റെ കൂടെ നടന്ന എന്‍റെ സാമിസ് അച്ചാര്‍ ആ കഥ ഞാന്‍ നിങളോട് പറയാം .........
ഏറണാകുളവും ബാംഗ്ലൂരും പോലുള്ള മള്‍ട്ടിനാഷണല്‍ സിറ്റികളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ല്ക്കുന്ന കുടുംബത്തിലെ ഏതൊരു കുട്ടിക്കും ഇതുപോലുള്ള ആയിരം കഥകള്‍ പറയാന്‍ കാണും .... പ്രവാസജീവിതത്തിന്റെ ആകെയുള്ള സമ്പാദ്യമായ ആസ്മയോട് പടപൊരുതുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെ പഠിക്കണം എന്ന ഉറച്ച തീരുമാനവും മായി ഏറണാകുളത്തു എത്തിയപ്പോള്‍ ഏറണാകുളത്തു പട്ടിണി കിടക്കണമെങ്കില്‍ അമ്പതു രൂപ വേണം .. പട്ടിണി കിടക്കാന്‍ റൂം വേണ്ടേ ??.. ഞാന്‍ ആഗ്രഹിച്ചതുപോലെ എനിക്ക് അഡ്മിഷനും കിട്ടി ..പാര്‍ട്ട് ടൈം ആയി ചെറിയ ഒരു ജോലിയും... രാത്രിയിലെ ഭക്ഷണം ഞാന്‍ പാര്‍ട്ട് ടൈം ആയി ജോലിക്ക് പോകുന്ന സ്ഥാലത്തുനിന്നും കിട്ടും രാവിലെയും ഉച്ചക്കും പട്ടിണി ..
സ്ഥിരമായി കാശു കടം തരാറുള്ള ഇക്ബാലിക്ക ഒരു ദിവസം ഒരു ഐഡിയ പറഞ്ഞു തന്നു .." നീ എന്താണി പറയണത് നമ്മ ഒരുപാടു പട്ടിണി കെടന്നിട്ടുണ്ട് ..അന്നക്കെ നമ്മ ഒരു കാര്യം ചെയ്യും ഇവടെ ഏറണാകുളത്തു സാമിസ് എന്നൊരു അച്ചാര്‍ ഉണ്ട് വേശക്കുമ്പോള്‍ ഓരോ സ്പൂണ്‍ അച്ചാര്‍ കഴിച്ചാല്‍ ഒരു മട്ടന്‍ ബിരിയാണി തിന്ന പവറാനുമോനെ " ..ഈ ഐഡിയ പറഞ്ഞു തന്ന
ഇക്ബാലിക്കക്ക് നന്ദി ... അദേഹത്തിനും ഗുണമുണ്ട് എന്‍റെ കടംവാങ്ങല്‍ ഇനി കൊറയും ..ഐഡിയ പറഞ്ഞു തന്ന ഇക്ബാലിക്കയുടെ കൈയില്‍നിന്നും അഞ്ചുരൂപാ കടംവാങ്ങി ഞാന്‍ ഒരു ചെറിയ ബോട്ടില്‍ അച്ചാര്‍ വാങ്ങി ...ഒരു സ്പൂണ്‍ അച്ചാര്‍ കഴിച്ചാല്‍ മട്ടന്‍ ബിരിയാണി തിന്ന പവര്‍ ഒന്നും ഇല്ലക്കിലും എന്തോ ഒരു പ്രത്യേക സുഖമുണ്ട് ..പട്ടിണികിടന്നു എക്ഷ്പീരിയന്‍സ് ഉള്ളവര്‍ക്ക് അറിയാം ഉച്ചയക്കുമ്പോള്‍ വായില്‍ നിന്നും വെള്ളവും വയറ്റില്‍നിന്നു ഒരു ആളലും വരും ..അച്ചാറിന്റെ പവാര്‍ കൊണ്ട് ഇതു രണ്ടും ഉണടാവില്ല ...വയറ്റില്‍ ഒന്നും ഇല്ലകില്‍ കൂടി എന്തോ കഴിച്ചത്തുപ്പോലെ നമ്മുക്ക് തോന്നും ...നീണ്ട മൂന്നു വര്‍ഷത്തെ പഠനകാലത്ത് പല ദിവസവും എന്‍റെ ബ്രേക്ക്‌ഫാസ്റ്റും ലഞ്ചും എന്‍റെ സമിസ് അച്ചാര്‍ ആയിരുന്നു .. നിന്നെ മറന്നത് ഒരു പക്ഷെ എന്‍റെ ഓര്‍മ്മ കുറവായിരിക്കും ..മറക്കുവാന്‍ ആകുമോ അച്ചാറ് കൂട്ടുകാരാ നിന്നോട് ഒത്തുള്ള ജീവിതം .. ഇന്നു ഞാനും വാങ്ങി വലിയ ഒരു കുപ്പി സാമിസ് അച്ചാര്‍ ... ഇന്നത്തെ ലഞ്ച് നിന്നോടൊത്തു ........

0 comments:
Post a Comment