ആലച്ചേരികാര്‍ക്ക് സുപരിചിതമായ രൂപമാണ് പപ്പന്‍ മാഷ് മെലിഞ്ഞുണങ്ങിയ ശരീരം ..എല്ലാം കൂടെ ഒരു പത്തു കിലോ തൂക്കം വരുന്ന ഒരു മനുഷ്യന്‍ .. ആള് നാട്ടിലെ പ്രമാണി ആണ് ആളുടെ കൈയില്‍ ഉള്ള പണത്തിനു കൈയും കണക്കുമില്ല .. പിശുക്ക് എന്ന് പറയുന്ന കലാരൂപം കണ്ടു പിടിച്ചത് ഇദ്ദേഹമാണ് ..ഇദ്ദേഹത്തിന്റെ പിശുക്കിനെ കുറിച്ച് നാട്ടില്‍ ഒരു കഥയുണ്ട് '
ഏറ്റവും കൂടുതല്‍ പണം ബാങ്കില്‍ നിക്ഷേപിച്ചതിനു കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മാഷിന് ഒരു കളര്‍ T V സമ്മാനം ആയിട്ടു കൊടുത്തു ..T V ഒക്കേ മാഷ് ഭംഗിയായി വാങ്ങി ആ T V തൊട്ടുതാഴെയുള്ള ഇലട്രോണിക് കടയില്‍ കൊടുത്തു ആ കാശും കൂടെ ബാങ്കില്‍ ഇട്ടു പോലും അതാണ് ഞങളുടെ പപ്പന്മാഷ് ..
എന്‍റെ ആറാം ക്ല്സിലെ ക്ലാസ്ടീച്ചര്‍ ആയിരുന്നു പപ്പന്‍ മാഷ്
അന്ന് തുടങ്ങിയ സ്നേഹബന്ധം ഇന്നും തുടരുന്നു .. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് മാഷിന്‍റെ മാഷിന്‍റെ ചില നിലപാടുകള്‍ നാട്ടുകാരെ മാഷിന്‍റെ ശത്രുകള്‍ ആക്കി ..മാഷിന്‍റെ ഇളയമകന്‍ പ്രിയന്ഥന്‍റെ കല്യാണം വലിയ സംഭവം ആയിരുന്നു മാഷ് കല്യാണം വിളിച്ചത് ഇങനെ ആണ് ..അടുത്ത ഞായറാഴ്ച എന്‍റെ മകന്‍ പ്രിയന്ഥന്‍ന്‍റെ കല്യാണമ്മാണ് .അന്ന് അന്ന് ചെറിയൊരു ചായ സല്‍ക്കാരം ഇല്ലത്ത് ഉണ്ട് ,,ഒരു വീട്ടില്‍ നിന്നും ഒരാള്‍ മാത്രം വരണം ...എല്ലാ വീട്ടില്‍ നിന്നും എല്ലാരും വന്നു അത് കൊണ്ട് കല്യാണത്തിനു ഞാന്‍ അടക്കം പതിനഞ്ചു പേര്‍ ..പെണ്ണ്വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ പ്രിയന്ഥന്‍ന്‍റെ ഓക്കചങ്ങാതിയും സഹോദരനും എല്ലാം ഞാന്‍ ആയി അവടെ ഉള്ള തലമൂത്ത ഒരു നമ്പുതിരി എന്നോട് ചോദിച്ചു ഹേ... കുട്ടി ഏതു ഇല്ലത്തെയാണ് എന്താണ് പേര് ...ഞാന്‍ പറഞ്ഞു ഹയ്യി ഞാന്‍ വടക്കേടത്തേയാണ് പേരു നീലന്‍ നമ്പുതിരി,,,,,,,,അങനെ ചുളുവില്‍ ഞാന്‍ ഒരു നമ്പുതിരിയായി
നിങളുടെ സ്വന്തം നീലന്‍ നമ്പുതിരി

0 comments:
Post a Comment