Sunday, 10 March 2013

ഈ ശിവരാത്രിക്ക്‌ ഞാന്‍ എന്‍റെ ഓര്‍മ്മകളുടെ പിന്നാപ്പുറങളിലേക്ക് എത്തി നോക്കുകയാണ് ... ഞാന്‍ പതിവിലും നേരത്തെ ഉണര്‍ന്നു ഇന്നു എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരു സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നു അതും നമ്മുടെ സ്വന്തം മേനച്ചോടിയിലെ ശിവരാത്രിക്ക് ..ഉണര്‍ന്നപ്പോള്‍ തന്നെ അടുക്കളയില്‍നിന്ന് അച്ഛന്റെ കുറ്റപ്പെടുത്താല്‍ കേട്ടു "മിമിക്രിക്കാരന്‍ ഇന്നി ഓന്‍ മിമിക്രിക്ക് പോയിട്ട് വേണം കുടുംബം പോറ്റാന്‍ ..പാതിരാത്രി വരെ മിമിക്രി എന്ന് പറഞ്ഞു തെണ്ടി നടക്കുവാ ..."ഞാന്‍ മനസില്‍ പറഞ്ഞു കലാബോധം ഇല്ല ഒരു കുടുംബനാഥന്‍ ..ഞാന്‍ അടുക്കളയിലേക്ക് ചെന്നു ഞാന്‍ ശബ്ദം താഴ്ത്തി അമ്മയോട് പറഞ്ഞു "അമ്മേ ഇന്നാണ് പ്രോഗ്രം കണ്ണനും മുത്തുവും നേരത്തെ വരും ഞങള്‍ക്ക് പ്രാക്ടീസ് ചെയ്യണം " പറഞ്ഞു തിരുന്നതിനു മുമ്പേ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി അമ്മ പറഞ്ഞു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു " ഡാ ഇഞ്ഞി വല്ലതും കഴിച്ചിട്ടു പോ " ഞാന്‍ മനസില്‍ പറഞ്ഞു എന്ത് ഭക്ഷണം മൂന്നു മാസമായി ഞങ്ങള്‍ പ്രാക്ടീസ് തോടങ്ങിയിട്ടു ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്നത്തെ പ്രോഗ്രാം കണ്ണനും മുത്തുവും ഭയങ്കര സന്തോഷത്തില്‍ ആണ് അവരുടെ വീട്ടിലെ എല്ലാരും പ്രോഗ്രാം കാണാന്‍ വരും എന്‍റെ അമ്മ ചിലപ്പോള്‍ വരുമായിരിക്കും അച്ഛന്‍ ... അറിയില്ല ചിലപ്പോള്‍ വരുമായിരിക്കും ഞങള്‍ ഉച്ചക്ക് തന്നെ സ്റ്റേജിന്റെ പുറകില്‍ റിപ്പോര്‍ട്ട്‌ ചെയ്തു മേനച്ചോടിയിലെ പ്രസാദ്‌ ഏട്ടന്‍ പറഞ്ഞു "എന്നാല്‍ രണ്ടു ദിവസം മുമ്പേ ഇങ്ങു പോന്നൂടെനോ ?? " നിമിഷം നേരം കൊണ്ട്  മേനച്ചോടിയിലെ ശ്രീനാരായണഗുരു മന്ദിരത്തിന്റെ പരിസരം നിറഞ്ഞു ..വിറയുന്ന കാലും ഇടറുന്ന ശബ്ദവുംമായി ഞങള്‍ കാത്തിരുന്നു ഒടുവില്‍ ആ അസുലഭ നിമിഷം വന്നു ഉച്ചത്തില്‍ ഉള്ള  അനോണ്‍സ്മെന്റ് വേദിയില്‍ അടുത്തതായി ഒരു മിമിക്സ് അവതരിപ്പിക്കുന്നത് രഞ്ജിത്ത് കണ്ണന്‍ മുത്തു ..കാര്‍ട്ടന്‍ ഉയരുമ്പോള്‍ എന്‍റെ കാല് കണ്ടപ്പോള്‍ തന്നെ കേട്ടു നീല എന്നുള്ള വിളി ഞാന്‍ പറയുന്ന ഡയലോഗ്കളെക്കാള്‍ ഉച്ചത്തില്‍ കൂവല്‍ പുരോഗമിക്കുന്നു ..ഞാന്‍ കൂവുന്ന ആള്‍കാരെ സുക്ഷിച്ചു നോക്കി എല്ലാരേയും എനിക്ക് അറിയാം കൂവാന്‍ മത്സരിക്കുന്ന ആളുകളുടെ ഇടയില്‍ ഒരു ഓരം പറ്റി അഭമാനത്താല്‍ തലതാഴ്ത്തി എന്‍റെ കലാബോധം ഇല്ലാത്ത അച്ഛനും അതും കൂടി കണ്ടപ്പോള്‍ എന്‍റെ control പോയി ... കൂവലിന്റെ ശബ്ദം കൂടി വരുന്നു കൂവല്‍ മാറി കല്ലേറ് ആകും എന്നയപോള്‍ പ്രസാദ്‌ ഏട്ടന്‍ കര്‍ട്ടന്‍ താഴ്ത്തി ഞാനും കണ്ണനും മുത്തുവും സ്റ്റേജിന്റെ പുറകില്‍ ഇരുന്നു പൊട്ടിക്കരഞ്ഞു..ഞങളുടെ കണ്ണുനീര്‍ കാണാന്‍ ഞങള്‍ മാത്രം .പിന്നെയും എത്രയോ സ്റ്റേജ്കള്‍ ഇന്നും ഞാന്‍ ഒരു മിമിക്രികാരന്‍ ആണ് എന്ന് എന്‍റെ നാട്ടിലെ പലര്‍ക്കും അറിയില്ല                                                                                      
                                                                                                               
                                                                                                                       എന്ന് നിങളുടെ കലാഭവന്‍ നീലന്‍







0 comments:

Post a Comment