Sunday, 9 June 2013

ലേബര്‍ക്യാമ്പ്

ഇന്ന് ഞാന്‍ എന്‍റെ കമ്പനിയുടെ ലേബര്‍ക്യാമ്പില്‍ പോയി . പ്രവാസത്തിന്‍റെ മറ്റൊരു മുഖം ഞാന്‍ ഇന്ന് ആദ്യമായി കണ്ടു ലേബര്‍ക്യാമ്പിന്‍റെ മുമ്പിലെ വലിയ ഇലക്ട്രിക്‌ ഗേറ്റ് ഞാന്‍ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ തുറന്നപ്പോള്‍ ഞാന്‍ മറ്റൊരുലോകത്ത് എത്തിയ പോലെ എനിക്ക് തോന്നി ,
ഭൂമിയാണ്‌ എന്നൊരു തെളിവിനു ആരോ അവശേഷിപ്പിച്ച പേര് അറിയാത്ത ഒരു വലിയ മരം മാത്രമ്മുള്ള ഒരു തരിശുനിലം , അവിടെ തലങ്ങും വെലങ്ങും തകരാഷീറ്റു മേഞ്ഞ കൊറേ കെട്ടിടങ്ങള്‍ ,.എന്‍റെ കൂടെ വന്ന സുഡാനി ഡ്രൈവര്‍ക്ക് അവടെ ഒരു സുഹൃത്തുണ്ട് , ആ സുഹൃത്തിനെ കാണുക എന്നതാണ് ഡ്രൈവറിന്റെ ലക്ഷ്യം , സുഡാനി സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ ഞാന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി ,  , പ്രവാസിയായ എന്‍റെ  അച്ഛന്‍ ലേബര്‍ക്യാമ്പുകളിലെ വിശേഷങ്ങള്‍ ഇടക്ക് പറയാറുണ്ട്,. എനിക്ക് ലേബര്‍ക്യാമ്പ് മൊത്തമൊന്നു കാണണം എന്നാ ആഗ്രഹത്തോന്നി .

പാതിത്തുറന്ന ഒരു ക്യാമ്പിന്‍റെ വാതില്‍ ഞാന്‍ മെല്ലെ തുറന്നു, ഒരു മുറിയില്‍ നാല് തട്ടുള്ള നാല് കട്ടിലുകള്‍, നാല് കട്ടിലുകള്‍ക്കും നടുവില്‍ കഷ്ടിച്ച് ഒരു ആള്‍ക്ക് നില്‍ക്കാന്‍ ഉള്ള സ്ഥാലം...., ഞാന്‍ അകത്തു കയറി പാതിവെളിച്ചത്തില്‍ ഞാന്‍ നോക്കിയപ്പോള്‍ ഒരു കട്ടിലില്‍ ഒരാള്‍ ചുരുണ്ടുകൂടി കിടക്കുന്നു .  ഏകദേശം അറുപതു വയസിനും മുകളില്‍ പ്രായം
മെലിഞ്ഞുണങ്ങിയ ശരിരം നരച്ച താടിയും തലമുടിയും ,.എനിക്ക് അദേഹത്തെ അധിക സമയം നോക്കി നിലക്കാന്‍ സാധിച്ചില്ല ഞാന്‍ അറിയാതെ എന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു ,അദേഹം ചിലപ്പോള്‍ ഇന്ത്യക്കാരനാകാം  ചിലപ്പോള്‍ മറ്റേതെങ്കിലും രാജ്യക്കാരനാകാം .ആ ചുരുണ്ടുകൂടിക്കിടന്നു ഉറങ്ങുന്ന മനുഷ്യന്‍ അയക്കുന്നു പണവും കാത്തു
നാട്ടില്‍ ഒരു കുടുംബം കഴിയുന്നു ..ആ കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ ആവില്ലേ ആ മനുഷ്യനെ ഈ വാര്‍ധക്യകാലത്തും ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ടിരിക്കുന്നത് .എന്‍റെ കണ്ണുനീരിനു പിന്നില്‍ മറ്റൊരു വികാരം കൂടി ഉണ്ടാകാം എന്‍റെ അച്ഛനും ഒരു കാലത്ത് ഇങ്ങനെ ഇതുപോലെ ഒരു ലേബര്‍ക്യാമ്പില്‍ കഴിഞ്ഞതല്ലേ.......... 

0 comments:

Post a Comment