Saturday, 13 April 2013



അങനെ വീണ്ടും ഒരു വിഷുകൂടി....എല്ലാകൂട്ടുകാര്‍ക്കും എന്‍റെ ഹൃദയംനിറഞ്ഞ വിഷുആശംസകള്‍ .... വിഷു എന്ന് പറയുമ്പോള്‍ ഞങള്‍ കണ്ണൂര്‍ക്കാര്‍ക്ക് ചിക്കനും മട്ടനും ബീഫും ഒകെ നിറഞ്ഞ ഒരു സംഭവബഹുലമായ ആഘോഷമാണ് .നടന്‍ബോബ്കളുടെ
ജന്മനാടായ കണ്ണൂരില്‍ പിന്നെ പടക്കത്തിനു ഒരു ക്ഷാമവും ഉണ്ടാവില്ലലോ  .. വിഷു എന്ന് പറയുമ്പോള്‍ എന്‍റെ മനസില്‍ ആദ്യമായി തെളിയുന്ന രൂപം 75 സെന്റെ സ്ഥാലത്തുള്ള 35 തെങ്ങില്‍ ഓടിച്ചാടി തേങ്ങപ്പാറിക്കുന്ന വത്സസേട്ടനെയും ഉത്സാഹത്തോടെ തേങ്ങ പെറുക്കിയെടുത്തു ചാക്കിലിടുന്ന അച്ഛന്റെ അമ്മയുടെയും അനിയത്തിമ്മാരുടെയും മുഖമാണ് ...വിഷുവിന്റെ ഒരാഴ്ച മുമ്പ് തുടങ്ങുന്ന അഭ്യാസപ്രകടനമാണ് ഇതു ..ഇപ്പോള്‍ പറിച്ച തേങ്ങ വിറ്റുകിട്ടുന്ന കാശ് കൊണ്ട് വേണം ഞങ്ങള്‍ക്ക് വിഷുആഘോഷിക്കാന്‍ ..പിന്നെ തേങ്ങാപോതിക്കല്‍ മത്സരമാണ്‌ ..അതില്‍ അച്ഛന്‍ ജയിക്കും
പിറ്റേന്ന് രാവിലെ അമ്മ ആ തേങ്ങയും തലയില്‍ വെച്ച് മത്തായിചേട്ടന്റെയോ അപ്പച്ചന്‍ചെട്ടന്റെയോ കടയില്‍ കൊണ്ടുപോയി വില്‍ക്കും . അത് കഴിഞ്ഞാണ് രസം ഞങള്‍ എല്ലാരും കൂടെ പേരാവൂരില്‍ പോകും.,യാത്ര ബഹുരസമാണ് .ലോകത്തില്‍ കിക്കര്‍ ഇല്ലാത്ത ഓട്ടോറിക്ഷയുള്ള ഒരേ ഒരാള്‍ എന്‍റെ അച്ഛനാണ് പേരാവൂരിലെക്കുള്ള 12 കിലോമീറ്ററില്‍ 6 കിലോമീറ്ററും ഞങള്‍ തള്ളുകയാണ്  പതിവ് ..വീട്ടിലേക്കു വേണ്ട സാധങ്ങളും എല്ലാവര്ക്കും വേണ്ട വിഷുക്കൊടിയും അച്ഛന്‍ തേങ്ങ വിറ്റുകിട്ടുന്ന കാശ് കൊണ്ട് വാങ്ങിക്കും കൂടെ എനിക്ക് രഞ്ജിത്ത് k p യോട്  മത്സരിക്കാന്‍ പടക്കങ്ങളും ...പടക്കം പൊട്ടിക്കല്‍ മത്സരത്തില്‍ ഞാന്‍ പെട്ടന്ന് തോല്‍ക്കും കാരണം ഒരു അരമണിക്കൂര്‍ പൊട്ടിക്കാന്‍ ഉള്ള പടക്കം മാത്രമേ എന്‍റെ കൈയില്‍ കാണുകയുള്ളൂ ..പിന്നെ മടിച്ച്‌ മടിച്ചു രഞ്ജിത്ത് k p യുടെ  വീട്ടില്‍ ചെല്ലും അവന്‍റെ പടക്കം മൊത്തം ഞാനും കൂടി ചേര്‍ന്ന് പൊട്ടിച്ചു തീര്‍ക്കും ...
ഈ വിഷുവിനു ഞാന്‍ നാട്ടില്‍ ഇല്ല രഞ്ജിത്ത് k p യുടെ പടക്കം പൊട്ടിക്കാന്‍ ഞാന്‍ ഞാന്‍ വരില്ല വല്ലിയെച്ചിയുടെ പായസമില്ല ബിനുവെട്ടന്റെ വിഷുകൈനീട്ടമില്ല .. അടുത്ത വിഷു അടിച്ചു പൊളിക്കാം എന്ന പ്രതിക്ഷയോടെ നിര്‍ത്തുന്നു ............ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്‍റെ വിഷുആശംസകള്‍

ഇന്നു രാത്രി നിങള്‍ പൊട്ടിക്കുന്ന പടക്കത്തെക്കാള്‍ ഉച്ചത്തിലിടിക്കുന്ന ഹൃദയവുമായി നിങളുടെ സ്വന്തം നീലന്‍ ............

0 comments:

Post a Comment