ഏഴു വര്‍ഷംമുമ്പ് ഈ ദിവസം ഞാന്‍ പത്താംക്ലാസ് അതിസാഹസികമായി വിജയിച്ചു അച്ഛന്റെ കുടുംബത്തിലെ ഏറ്റവും ഉയര്‍ന്നമാര്‍ക്കായ
420 മാര്‍ക്കിനെക്കള്‍ 22 മാര്‍ക്ക് കുറവ് അമ്മയുടെ കുടുംബത്തില്‍ അമ്മക്ക് ശേഷം S S L C എന്ന മഹാസാഗരം നീന്തിക്കയറിയ മഹാന്‍
വീട്ടില്‍ എല്ലാവര്‍ക്കും ഭയങ്കര സന്തോഷം എനിക്കു സന്തോഷംകൊണ്ടു നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ .സന്തോഷപൂര്ണ്ണമായ
ആ ദിവസം ഒരാള്‍ എന്‍റെ അടുത്തു വന്നു ..എന്‍റെ മഹാനായ അമ്മാവന്‍ എന്നെ സുക്ഷിച്ചു നോക്കിയിട്ട് അദ്ദേഹം എന്നോട് പറഞ്ഞു ..നീ
നമ്മുടെ കുടുബത്തിന്റെ മാനം കാത്തു.. പണ്ട് അമ്മാവനും S S L C പരീക്ഷയും തമ്മില്‍ ഒരു വലിയ യുദ്ധം നടന്നു 1985 മുതല്‍ 1990 വരെ
നീണ്ട ഒരു യുദ്ധം ആറു തവണ അദ്ദേഹം പരീക്ഷ എഴുതി ഓരോ തവണയും 10 മാര്‍ക്ക് വെച്ച് കൂടി ആറാം തവണ അദേഹത്തിന്
110 മാര്‍ക്ക് കിട്ടി ..എഴാം തവണയും പരീക്ഷക്ക് പോകാന്‍ അദ്ദേഹം റെഡി ആയിരുന്നു ..പരീക്ഷ എഴുത്തതിരിക്കാന്‍ അദേഹത്തിന്റെ
ഹാള്‍ടിക്കറ്റ് അമ്മമ്മ കത്തിച്ചു കളഞ്ഞു എന്ന് ചരിത്രരേഖകളില്‍ പറയുന്നു .. എന്തായലും എല്ലാവരും ഹാപ്പിയാണ് ഞാനും ഹാപ്പി
ഇന്നു S S L C പരീക്ഷ ജയിച്ച എന്‍റെ എല്ലാ കുഞ്ഞു അനിയന്‍മാരും അനിയത്തിമാര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍ ..പരാജയപ്പെട്ടവര്‍ വീണ്ടും
ശ്രമിക്കുക ..അവര്‍ക്ക് എന്‍റെ വക ഒരു ഓള്‍ ദി ബെസ്റ്റ് ...............

0 comments:
Post a Comment