അമ്മ ദിനത്തില്‍ ഞാന്‍ എഴുതാന്‍ കുറച്ചു താമസിച്ചു ക്ഷമിക്കുക ..ഞാന്‍ എന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും പറഞ്ഞെങ്കിലും മോശമല്ലേ ?..
എന്‍റെ അമ്മ രാജമ്മ ....രാജമ്മയും തങ്കച്ചനും നല്ല ചേര്‍ച്ച ...പേര് പോലെ തന്നെയാണ് മനസുകൊണ്ടും അവര് നല്ല ചേര്‍ച്ചയാണ് ... ആറ്റുനോറ്റു ഉണ്ടായ പെണ്‍ത്തരിയായിരുന്നു എന്‍റെ അമ്മ അതും ഏറ്റവും ഇളയതും അമ്മക്ക് നാലു ചേട്ടന്‍മാരുണ്ട് ..നാല് ചേട്ടന്‍ മാരുടെയും പുന്നാര പെങ്ങളായി അമ്മ അങനെ സസുഖം വാഴുമ്പോള്‍ ...കോട്ടയം കഞ്ഞരത്തനം എന്ന നാട്ടില്‍ നിന്നും എന്‍റെ അച്ഛന്‍ അമ്മയുടെ നാട്ടില്‍ എത്തി ... അമ്മയുടെ വീടിനു അടുത്തുള്ള നീടുനോക്കി പള്ളിയിലെ ആശാരി പണി എന്‍റെ അച്ഛനാണ് കരാറു എടുത്തിരിക്കുന്നത് ...അതെ പള്ളിയുടെ കീഴിലുള്ള കോളേജില്‍ അപ്പോള്‍ എന്‍റെ അമ്മ പ്രീഡിഗ്രീ പഠിക്കുന്നു ...ആദ്യ നോട്ടത്തില്‍ തന്നെ രണ്ടാളുടെയും മനസില്‍ ലഡു പൊട്ടി..മുടിഞ്ഞ പ്രണയം ....
എല്ലാവരുടെയും എതിര്‍പ്പിനെ അവഗണിച്ചു എന്‍റെ അമ്മയും അച്ഛനും വിവാഹം കഴിച്ചു...
വിവാഹ ശേഷം അമ്മയുടെ ചേട്ടന്‍മാര്‍ അമ്മയോട് മിണ്ടാതായി ...ചിലര്‍ ഇപ്പോള്‍ എല്ലാം മറന്നു അമ്മയെ പഴയപോലെ സ്നേഹിക്കുന്നു ചിലരുടെ മനസില്‍ ഇപ്പോളും എന്തൊക്കയോ പുകയുന്നു ...
എല്ലാ പുകയും കേട്ട്അടങ്ങി വീണ്ടും പഴയത് പോലെ ആകട്ടെ എന്ന പ്രതീക്ഷയോടെ മകന്‍ നീലന്‍................... ...............///////////,,..................

0 comments:
Post a Comment