കാലത്തിന്റെ ചിതലരിക്കത്ത പൂമരമാണ് സൌഹൃതം തണലും സുഗന്ധവും നല്കുന്ന ഈ സൌഹൃതം മാത്രമാണ് നമ്മുടെ ജീവിതത്തിലെ സൌഭാഗ്യങ്ങള്"..
എനിക്കും പറയാനുണ്ട് സൌഹൃത സൌഭാഗ്യങ്ങളുടെ കഥ ..എന്‍റെ എല്ലാമായ ഷിജുവിനെ കുറിച്ച് ..എനിക്ക് രണ്ടു ഷിജുവുണ്ട് ...അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് ഏതു ഷിജുവിനെയാണ് കൂടുതല്‍ ഇഷ്ടമെന്നു ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ...ഞാന്‍ പറയുന്നത് ഷിജിന്‍ k p യെ കുറിച്ചാണ് ...
ഷിജിന്‍ എങനെ ഷിജു ആയിയെന്നു ആര്‍കും അറിയില്ല.. ചെറുപ്പം മുതല്‍ എല്ലാരും അവനെ ഷിജു എന്ന് വിളിക്കുന്നു ..ആലച്ചേരിയില്‍ എന്ന് ഞാന്‍ എത്തിയോ അന്നുമുതല്‍ എന്‍റെ വാലായി അവനോ അവന്‍റെ വാലായി ഞാനോ ഉണ്ടാകും ...
ഞാന്‍ ഹൈസ്കൂള്‍വിദ്യാഭ്യസം പകുതിവെച്ച് നിര്‍ത്തി ആശാരി പണിക്ക് പോകുമ്പോള്‍ എന്‍റെ നാടിനു തന്നെ അഭിമാനമായി ചിറ്റാരിപ്പറമ്പ് സ്കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കും വാങ്ങി അവന്‍ S S L C ജയിച്ചു ..
ഒരു സന്ധ്യമയങ്ങിയ നേരം ഒരു കേട്ട് പുസ്തകവുമായി അവന്‍ എന്‍റെ അടുത്ത് വന്നു....അവന്‍ തന്ന പുസ്തകവും അവന്‍ പകര്‍ന്ന അറിവും എന്നെ ഞാനാക്കി ..
വാല്‍ക്കഷണം : പണ്ട് ഞങള്‍ കളിക്കുമ്പോള്‍ ഞാന്‍ ഒരു മരക്കഷണം കൊണ്ട് ഞാന്‍ അവനെ എറിഞ്ഞു .അവന്‍റെ തല മുറിഞ്ഞു ഞാന്‍ അവനോടു പറഞ്ഞു ,...ഷിജു ഇഞി ഇതു വീട്ടില്‍ പറയരുത് ഞാന്‍ ഇന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ ..അവന്‍ നിറഞ്ഞ കണ്ണുമായി എന്നോട് പറഞ്ഞു..
രന്‍ത്തെ (അവന്‍ എന്നെ അങനെയാണ് വിളിക്കുന്നത് ) ഞാന്‍ ആരോടും പറയില്ല .. അഞ്ചു മിനിറ്റു കൊണ്ട് ആ സംഭവം കോളയാട് പഞ്ചായത്ത് മൊത്തമറിഞ്ഞു ....... ( അതു എങനെ പുറത്തു അറിഞ്ഞു എന്ന് ഞാന്‍ പിന്നെപറയാം )

0 comments:
Post a Comment