Sunday, 2 June 2013


കോളയാട് ഉള്ള എന്‍റെ ഫേസ് ബുക്ക്‌ സുഹ്രത്തു ഒരു ദിവസം ഗ്രൂപ്പ് ചാറ്റിങ്ങവേളയില്‍ എന്നോട് കോളയാട് ദര്‍ശന ടാകീസിനെ സംസാരിച്ചു  ആ ഗ്രൂപ്പില്‍ ഉള്ള ഞാന്‍ അടക്കമുള്ള പലര്‍ക്കും  ദര്‍ശന ടാകീസിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല , ഞാന്‍ ആകെ അവിടുന്ന് കണ്ട ചിത്രം ഇഷ്ടമാണ് നൂറു വട്ടവും , ദി കാറും . ഒരു നാടിനെ സിനിമ കാഴ്ച്ചകളുടെ മായലോകത്തേക്കു ആദ്യമായി എത്തിച്ച ദര്‍ശന ടാകീസിനെ കുറിച്ച് എനിക്ക് കൂടുതല്‍‌ അറിയാന്‍ ആഗ്രഹമുണ്ടായി ,ഞാന്‍ എന്‍റെ സുഹ്രത്തും സഹോദര തുല്ല്യനുമായ പ്രദീപ് ഏട്ടനു ഒരു മെസ്സേജ് അയച്ചു .. ദര്‍ശന ടാകീസിനെ കുറിച്ചുള്ള പ്രദീപ് ഏട്ടന്റെ ഓര്‍മ്മകള്‍ അദേഹം മെസ്സേജ് രൂപത്തില്‍ എന്നോട് പങ്കുവെച്ചും , ഞാന്‍ അത് നിങള്‍ക്കായി പോസ്റ്റ്‌ ചെയ്യുന്നു .......
    -----------------------------------------------------------------------------------------------------
1980,81 ലൊ മറ്റോ ആണ് ദര്‍ശന തുടങ്ങിയത് .ഒരു നാടിന്‍റെ സിനിമ  ആസ്വാദനത്തെ അടിമുടി മാറ്റി മറിച്ച ചരിത്രമുണ്ട് ദര്‍ശനക്ക് .അതുവരെ നമ്മള്‍ ആലച്ചേരിക്കാര്‍ സിനിമ കണണമെങ്കില്‍ പേരാവൂര്‍ക്ക് നടന്നിട്ടാണ് പോകുവാ  .കോളയാടെക്കും നടന്നിട്ടാണ് പോകുന്നത്    , ഓരോ ആഴ്ചയും ആളുകള്‍ കാത്തിരിക്കും ആഴ്ചക്ക് പടം മാറുന്നതും കാത്തു . അതൊക്കെ ഒരു കാലം . കോളയാട് മൊട്ടക്ക് ഉള്ള ഒരു ഗള്‍ഫ്കാരനായ അബുബക്കറിന്‍റെ ആയിരുന്നു ടാകീസ്  ,                                 
 ആദ്യ പടം ഓര്‍മ്മ വരുന്നില്ല എന്‍റെ ചെറുപ്പത്തില്‍ പടം കാണാന്‍ പോകുന്നത് ഒരു സംഭവമായിരുന്നു അന്ന് . 1.95 - 1.25 -0 .75 -0 .50 ഇതായിരുന്നു ടിക്കറ്റ്നിരക്ക് 
ഒരു രൂപയും കൊണ്ട് കോളയാട് പോയാല്‍ പടവും കണ്ടു ചായയും കുടിച്ചു തിരിച്ചുവരാം   സെക്കന്റ്‌ഷോ  കാണാന്‍ പോകുന്നത് ബഹുരസമാണ് ..
പഴയ ഓര്‍മ്മകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി നീല ......
സിനിമ കാണാന്‍ വേണ്ടി വീട്ടില്‍ നിന്നും തേങ്ങയും അടക്കയും അടിച്ചു മാറ്റി വില്‍ക്കും . അതിനു അടി പിന്നെ കിട്ടും , ആ അടി കിട്ടുമ്പോളും കണ്ട സിനിമയുടെ കഥയാവും അപ്പോളും മനസില്‍ ....
പ്രേംനസീര്‍ , ജയന്‍ , വിന്‍സെന്‍റ് മധു ഇവരൊക്കെയായിരുന്നു അന്നത്തെ  നമ്മുടെ താരങ്ങള്‍ . അന്ന് കളര്‍ പടം കുറവാണ് . കളര്‍ പടം വന്നാല്‍ ചെണ്ട കൊട്ടി നോട്ടീസുമായി അനൌണ്‍സ്മെന്റ് ഉണ്ടാകും ,
വെള്ളി , ശനി , ഞായര്‍ , ഈ ദിവസങ്ങളില്‍ ഒടുക്കത്തെ തിരക്കാവും . ഞങള്‍ രാവിലെ തന്നെ പോകും , കുറച്ചു സമയം സൈക്കിള്‍ വാടകയ്ക്ക് എടുത്തു കറങ്ങും . പിന്നെ കോളയാട് ശ്രീകൃഷ്ണ ഹോട്ടലിന്റെ ചില്ല് അലമാരിയിലെ സിനിമ പോസ്റ്റര്‍ നോക്കി ആ സിനിമയെ കുറിച്ച് അഭിപ്രായം പറയും
ഒരു സിനിമ ഒരു ദിവസം രണ്ടു ഷോ വരെ കണ്ട ചരിത്രമുണ്ട് .എന്ത് രസമായിരുന്നു അന്നത്തെ ആ കാലം 
സിനിമയും കണ്ടു നാട്ടിലേക്ക് ഉള്ള തിരിച്ചു നടത്തം ഒരിക്കലും മറക്കാന്‍ പറ്റില്ല , തോലബ്ര ,പോത്ത്കുഴി  . ആര്യപ്പരമ്പ് , മേനചൊടി ,അരയങ്ങാടു 
തുടങ്ങിയ എല്ലാ സ്ഥാലത്തു നിന്നും ആളുകള്‍ പടം കാണാന്‍ വരും ,എല്ലാവരും പടവും കഴിഞ്ഞു ഒന്നിച്ചാണ് പോകുക , കണ്ട പടത്തിന്‍റെ കഥയും പറഞ്ഞു കൊണ്ടാണ്  നാട്ടിലേക്ക് ഉള്ള നടത്തം .
പണ്ട് കോളയാട് നിന്ന് ആലച്ചേരിയിലേക്ക് പകല് പോലും നടക്കാന്‍ പേടിയാവും , വീടുകളും വളരെ കുറവാണു , എത്രയോ തവണ വെളിച്ചം പോലും ഇല്ലാതെ രാത്രി അത് വഴിയൊക്കെ സഞ്ചരിച്ചു .
 ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസില്‍ ഒരു നഷ്ടബോധവും സന്തോഷവും ..


0 comments:

Post a Comment