1987 -മെയ് - 19 ,നു മാലോകര്‍ എല്ലാവരും കൂര്‍ക്കംവലിച്ച് ഉറങ്ങുമ്പോള്‍ രാത്രി 11 .30 നു (എന്‍റെ അമ്മാവന്റെ വാച്ച് ശരിയാണ് എങ്കില്‍ ) മുഖത്തു ഒരു അളിഞ്ഞ ചിരിയോടെ കൂടി ഉത്രം നക്ഷത്രത്തില്‍ ഞാന്‍ ഭൂജാതനായി എനിക്കും അമ്മയ്ക്കും നല്ല ടെന്‍ഷന്‍ .,അമ്മയുടെ ആദ്യ പ്രസവും ,എന്‍റെ കന്നി ജനനവും ,
ഇരിട്ടിയിലുള്ള തുളസി ഡോക്ടറുടെ കൈകളിലെക്കാണ് ഞാന്‍ പിറന്നു വീണത് .... (തുളസി ഡോക്ടര്‍ക്ക് നന്ദിയും ആദരാഞ്ജലിയും)
പ്രവാസവാസിയായ എന്‍റെ അച്ഛന് എന്‍റെ ജനനം കാണാനുള്ള ഭാഗ്യമില്ലയിരുന്നു . എന്നെ ഒന്ന് കാണാന്‍ . അദേഹത്തിന് പിന്നെയും അഞ്ചു
വര്‍ഷക്കൂടി കാത്തിരിക്കേണ്ടി വന്നു ...( എനിക്ക് ഒരു മകന്‍ ഉണ്ടാകുമ്പോള്‍ അച്ഛനെ ആദ്യം കാണിക്കാം കേടോ .... )
സമ്പല്‍സമൃദ്ധിയുടെ നടുവിലേക്കാണ് ഞാന്‍ ജനിച്ചു വീണത് ..അച്ഛന്‍ ബഹറിനില്‍.. നാല് അമ്മാവന്‍മാരുടെ ഏറ്റവും ഇളയ കുഞ്ഞു അനിയത്തിയുടെ ഒരേ ഒരു ആണ്‍ക്കുട്ടി...(എന്‍റെ കൈകളില്‍ മൊത്തം എട്ടു മോതിരങ്ങള്‍ ഉണ്ടായിരുന്നു ..ഒരു വലിയ സ്വര്‍ണ്ണ മാല സ്വര്‍ണ്ണ
അരഞ്ഞാണം അങനെ പലതും ...എന്‍റെ രണ്ടു അനിയത്തിമാര്‍ക്കും ഈ ഒരു കാര്യത്തില്‍ എന്നോട് അസൂയായാണ് അവര്‍ ജനിച്ചപ്പോള്‍
എന്‍റെ അച്ഛന്‍ പൊട്ടി പാളിഷായിപ്പോയിരുന്നു)
എന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ ഉണ്ട്............. അതില്‍ ഒരു കഥ ഞാന്‍ പറയാം (കലാകാരന്‍ മഹാനായ പോന്നപ്പത്തു സിബി )
സ്വന്തം മകന്‍ വെളുക്കാന്‍ അച്ഛന്‍ അമ്മക്ക് കുങ്കുമപ്പൂവ് കൊടുത്ത് വിട്ടു അമ്മ കുങ്കുമപ്പൂവ് എന്ന് കരുതി കഴിച്ചത് കറുത്ത ഉണക്ക മുന്തിരിങ്ങയും ....
അങനെ എന്‍റെ ഒരു പിറന്നാള്‍ കൂടി .... മനസിന്‍റെ മണിച്ചെപ്പ് തുറക്കുമ്പോള്‍ ചില്ലുകൂട്ടില്‍ സൂക്ഷിച്ച ഒരു പാട് പിറന്നാള്‍സ്മരണകള്‍ .. പിറന്നാളെന്നു പറയുന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ്..... ഇതുവരെ നാം എന്ത് ചെയ്തു ഇനി എന്തുചെയ്യണം എന്നാ ഓര്‍മ്മപ്പെടുത്തല്‍ ..........

0 comments:
Post a Comment