ആലച്ചേരിക്കാര്‍ക്ക്
കണ്ണിലുണ്ണിയാണ് വാസു ....വാസുനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട് ..അവന്‍റെ
ജീവചരിത്രം
പറയാന്‍ എനിക്ക്
എന്‍റെ ആയുസ്സ് മുഴുവനും വേണ്ടി വരും .......
.................................................................................
സീന്‍ 1
------
തന്‍റെ ഹെര്‍ക്കുലീസ്
സൈക്കിള്‍ സകല ആരോഗ്യവും എടുത്തു ഒരു ചെങ്കുത്തായ കയറ്റം ചവിട്ടി കയറ്റുന്ന നായകന്‍
...
മുഖത്തു
ഒരുമാതിരി ഒരു അളിഞ്ഞ ഒരു ചിരി...............
പോക്ക് കണ്ടാല്‍
നിങള്‍ കരുതും എന്തോ അത്യാവശ്യ കാര്യത്തിനുള്ള യാത്രയാണ് എന്ന് എന്നാല്‍ ഒരു
ലക്ഷ്യമില്ലാതെ
എങ്ങോട്ടോ ഉള്ള
യാത്രയാണ് ഇതു ..ഇതിന്‍റെ അവസാനം വഴിതെറ്റി പേരാവൂരോ കൂത്തുപ്പറമ്പോ....പിന്നെ
ഒരു
പെട്ടിഓട്ടോറിക്ഷ പിടിച്ചു നാട്ടിലേക്ക് ............
വാല്‍ക്കഷണം :
അവന്‍റെ യാത്രയെക്കുറിച്ച് അവന്‍ പറയുന്നത് : യെന്റെ മോനെ ഞാന് ഇങ്ങനെ കോളയാട് ചെന്നപ്പോള്‍
റോഡില്‍ ഒരു മഞ്ഞ
വര ഞാന്‍ അയിന്റെ ബയെന്നെ വെച്ചുപ്പിടിച്ചു......കൊറേ അങ്ങ് ചെന്നപ്പോള്‍ രണ്ടു
വഴി ഒന്ന് അങ്ങോട്ടും മറ്റൊന്ന് ഇങ്ങോട്ടും
പിന്നെ കൊറേ
പീടികയും ....................
.................................................................................
സീന്‍ 1
------
പ്രസാദ്‌യേട്ടന്റെ
ബേക്കറിയില്‍ കുറി വിളിക്കാന്‍ എല്ലാവരും എത്തിയിട്ടുണ്ട് .. ബേക്കറി പണി
പഠിക്കാന്‍ എന്ന് പറഞ്ഞു നമ്മുടെ വാസുവും അവടെ ഉണ്ട് അമ്പതിനായിരം രൂപയുടെ
കുറിയാണ് പലരും മത്സരിച്ചു കുറി
വിളിക്കുന്നുണ്ട് നമ്മുടെ വാസുവിന്‍റെ അച്ഛനും ആ കുറിയില്‍ലുണ്ട് ..ഇടക്ക് വാസു വെറക്
എടുക്കാന്‍ വന്നപ്പോള്‍ പുറത്തു ഗംഭീര കുറിവിളി
..................,......അവനും തോന്നി ഒന്ന് വിളിച്ചു നോക്കിയാലോ ....വാസു നീട്ടിവിളിച്ചു അയ്യായിരം കൊറച്ചു ... അങനെ മൊത്തം നാല് തവണ വാസു വെറക് എടുക്കാന്‍ വന്നു .....അവസാനം വാസുവിന്‍റെ അച്ഛന്‍റെ അമ്പതിനായിരം രൂപയുടെ കുറി വെറും പതിനായിരം രൂപയ്ക്കു വാസു സ്വന്തമാക്കി
വാല്‍ക്കഷണം : എട്ടാംക്ലാസ് ആദ്യദിവസം ക്ലാസില്‍ വന്ന ബെന്നി മാഷ്
കുട്ടികളോട് എന്നെ കുറിച്ച് നിങള്‍ക്ക് എന്തെങ്കിലും അറിയണമെങ്കില്‍ വാസുനോട് ചോദിച്ചാല്‍ മതി മൂന്ന് കൊല്ലമായി എട്ടാംക്ലാസില്‍ ഞാന്‍ അവനെ പഠിപ്പിക്കുന്നു ....
ഇനിയും പറയാന്‍ ഒരു പാട് ബാക്കി വാസു തല്ലിക്കൊന്നില്ലകില്‍ എഴുതാം .....

0 comments:
Post a Comment