ഇന്ന് എന്‍റെ കൂട്ടുകാരന്‍ സക്കറിയ എന്നെ ഫോണ്‍വിളിച്ചു അവന്‍ ഒറ്റ ശ്വാസത്തില്‍ എന്നോട് പറഞ്ഞു
അളിയാ നീ അറിഞ്ഞോ നമ്മുടെ മാക്കാന്‍ അച്ഛനായി......... ..എന്‍റെ മനസില്‍ ഒരു മറു ചോദ്യം വന്നു ഞാന്‍
അവനോടു ചോദിച്ചു ഡാ കുട്ടി മാക്കാനെ പോലെയോ അതോ നമ്മുടെ പഴയ മാക്കാത്തിയെ പോലെയോ ??
അവന്‍ പറഞ്ഞു നീ പേടിക്കേണ്ട നല്ല അടിപൊളി ഒരു കുട്ടിയ ഒരു പ്രശ്നവും ഇല്ല .....എന്‍റെ ഈ ചോദ്യത്തിനും അവന്‍റെ ഉത്തരത്തിനും പിന്നില്‍ വലിയ ഒരു സംഭവം ഉണ്ട് മാക്കാന്റെ അനുവാദത്തോടെ
ഞാന്‍ അത് നിങ്ങളോടു പറയാം .......
മാക്കാന്‍ എന്ന പേര് എങ്ങനെ വന്നു എന്ന് അവനു പോലും അറിയില്ല അവന്‍റെ അമ്മ വരെ അവനെ അങനെയാണ് വിളിക്കുന്നത് .. മാക്കാന്‍ ചുരുങ്ങി ചിലര്‍ അവനെ മാക്കു എന്നും വിളിക്കാറുണ്ട് ...മാക്കാന്‍ ആള് ഒരു ചുള്ളനാണു എന്നും ജിമ്മില്‍ പോകും ദിവസവും പത്തു മുട്ടയുടെ വെള്ള കഴിക്കും .( മുട്ടയുടെ മഞ്ഞ ഇടക്ക് എനിക്ക് തരും ) മാക്കാന് അഞ്ചു ഷൂവും പത്തു ജീന്‍സും ഒന്‍പത് ഷര്‍ട്ടും ഉണ്ടയിരുന്നു പോരാത്തതിനു ചെത്തിനടക്കാന്‍ മണ്ണെണ്ണ ഒഴിച്ച് ഓടിക്കാന്‍ കഴിയുന്ന ഒരു സുസുക്കിയുടെ ബൈക്കും ..ഇത്രയൊക്കെ ഉണ്ടെങ്കിലും മാക്കനു ഗേള്‍ഫ്രണ്ട് ഇല്ലായിരുന്നു ..ആ പേരും പറഞ്ഞു ഇടക്ക് മാക്കാനെ ഞങള്‍ കളിയാക്കും//
അങനെ ഇരിക്കുമ്പോള്‍ നമ്മുടെ മാക്കാനും ഒരു ഗേള്‍ഫ്രണ്ടിനെ കിട്ടി അവളുടെ പേര് ജീന ..ഞങള്‍ അവളെ മാക്കാത്തി എന്ന് വിളിച്ചു ..
അവര് തമ്മില്‍ ഒടുക്കത്തെ പ്രേമം .രണ്ടാളും ഏറണാകുളം ആണ് എങ്കിലും തമ്മില്‍ കണ്ടിട്ടില്ലായിരുന്നു ...
പ്രേമം അസ്ഥിക്ക് പിടിച്ചപ്പോള്‍ മാക്കാനും മാക്കാത്തിയും നേരിട്ട് കാണാന്‍ തീരുമാനിച്ചു ..കൂട്ടിനു ഞാനും നമ്മുടെ മണ്ണെണ്ണ ഒഴിച്ച് ഓടിക്കുന്ന സുസുക്കിയുടെ ബൈക്കും...
ഏറെ നേരത്തെ കത്തിരുപ്പിനു ഒടുവില്‍ നാണം കുണുങ്ങി നമ്മുടെ മാക്കാത്തി വന്നു ..ഏകദേശം മുപ്പതു വയസു പ്രായം മത്തങ്ങാ മുഖം പൊക്കം നാല് അടിതികച്ചില്ല ..വായിലെ പല പല്ലുകളും തമ്മില്‍ വിപരീതഅനുപാതത്തില്‍ കയറുപിരിച്ചു വെച്ചത് പോലെ ഇരിക്കുന്നു .ടാറിട്ട റോഡില്‍ നിന്ന മാക്കാത്തിയെയും റോഡിനെയും തിരിച്ചറിയാന്‍ മാക്കാത്തിയുടെ
കളറും സമ്മതിക്കുന്നില്ല ...
മാക്കാത്തിയെ പരിജയപ്പെടാന്‍ പോലും നില്‍ക്കാത്ത ഞാനും മാക്കാനും ജീവനും കൊണ്ട് ഓടി
അന്ന് രാത്രി മാക്കാന് മാക്കാത്തിയും തമ്മില്‍ അടിച്ചു പിരിഞ്ഞു
കുറച്ചു കഴിഞ്ഞപ്പോള്‍ മാക്കാത്തിയുടെ മെസ്സേജ് വന്നു ആ മെസ്സേജ് എങനെയായിരുന്നു .
പ്രീയപ്പെട്ട മാക്കാന്‍
ഞാന്‍ നിന്നെ ഇനി ശല്ല്യപ്പെടുത്തുനില്ല നിനക്ക് എന്നെ പോലുള്ള ഒരു മകള്‍ ഉണ്ടാകും ആ മകളെ ഓര്‍ത്തു നീ ഒരു ദിവസം കരയും ഗുഡ് ബൈ ..നിന്‍റെ സ്വന്തമല്ലാത്ത ...മാക്കാത്തി ..
മാക്കാത്തിയുടെ ഈ ശാപം ഫലിച്ചോ എന്നറിയാന്‍ വേണ്ടിയാണു ഞാന്‍ അവനോടു അങനെ ചോദിച്ചത്
പാവം നമ്മുടെ മാക്കാത്തി ..............
വാല്‍ക്കഷണം ; മാക്കാന്‍ ആരാണ് എന്ന് അറിയണോ ?? .. എന്നും കമന്റ് ഇടുന്ന... ഇന്നു കമന്റ് ഇടാത്ത ആളാണ് നമ്മുടെ മാക്കാന്‍ ...........

0 comments:
Post a Comment