Tuesday, 2 April 2013

ഞാനും രഞ്ജിത്ത് kp യും


എന്‍റെ അയല്‍വാസിയും എന്‍റെ സുഹൃത്തും ആണ് രഞ്ജിത്ത് k P ..ചെറുപ്പത്തില്‍ ഞാനും നമ്മുടെ k P യും തമ്മില്‍ എന്നും അടിയായിരുന്നു ...പഠിത്തത്തിലും അടിയില്‍ ഞാന്‍ അന്നും
ഇന്നും പരാജയം ആണ്..ആലച്ചേരി സ്കൂള്‍ ഗ്രൌണ്ടില്‍ കളികുമ്പോള്‍ എന്തോ പറഞ്ഞു  പതിവുപോലെ ഒടക്കി ...അവന്‍ കൈയില്‍ കിട്ടിയ തെങ്ങിന്‍ മടല് കൊണ്ട് ഉണ്ടാക്കിയ ബാറ്റ് വെച്ച് എന്നെ തലങ്ങും വെലങ്ങും അടിച്ചു ... അടിക്കിടയില്‍ എന്‍റെ വയറിനു ഒരു കടിയും . ആ കടിയില്‍ അവന്‍ കടിച്ചെടുത്ത എന്‍റെ വയറിന്റെ ഒരു ഭാഗം ഒരു   ബബോള്‍ഗം പോലെ ചവച്ചു കൊണ്ട് .എന്നോട് ചോദിച്ചു " ഇനക്കു ഇനിയും അടിയും കടിയും വേണോ ?? " ...
അവന്‍റെ അടിയുടെയും കടിയുടെയും മുന്‍പില്‍ തോറ്റു ഞാന്‍ വീട്ടില്‍ എത്തി അമ്മയോട് പറഞ്ഞു
" അമ്മെ ആ  k p എന്നെ അടിച്ചു എന്‍റെ വയറ്റില്‍ അവന്‍ കടിച്ചു ......" എന്‍റെ ശരീരത്തിലെ കടിച്ച പാട് കൂടി കണ്ടപ്പോള്‍ .അമ്മ എന്നെയും കൂട്ടി k p യുടെ വീട്ടിലേക്ക്‌  പോയി
k p യുടെ വീട്ടില്‍ എത്തിയ എന്‍റെ അമ്മ k p യുടെ അമ്മയോട് പറഞ്ഞു " ഇങ്ങളുടെ ചെക്കന്‍ അന്‍റെ ചെക്കനെ  മട്ടെല്ല് കൊണ്ട് അടിച്ചു വയറ്റില്‍ കടിച്ചു ഇതിനു ഇങ്ങള് ഒരു തീരുമാനം ഉണ്ടാക്കണം "
k p യുടെ അമ്മ നീട്ടി വിളിച്ചു " മോനെ രഞ്ജി ..........." എന്‍റെ വയറു കടിച്ച പല്ലും കട്ടി ചിരിച്ചു കൊണ്ട് കട്ടലയുടെ  മറവില്‍ നിന്നും അവന്‍ മെല്ലെ പുറത്തേക്ക് വന്നു  .....അവന്‍റെ അമ്മ
അവനെ ഞങ്ങളുടെ മുന്‍പിലേക്ക് മാറ്റി നിര്‍ത്തിയിട്ട്‌ പറഞ്ഞു .ഇങ്ങള് അന്റെ ചെക്കന്റെ കുപ്പായം അഴിച്ചു  ഒന്ന് നോക്കിയാട്ടെ ....... പറഞ്ഞു തീരുന്നതിന്‌ മുന്‍പേ k p കുപ്പായം അഴിച്ചു നെഞ്ചും വിരിച്ചു നിന്നു . k p യുടെ അമ്മ പറഞ്ഞു ..ഇങ്ങള് നോക്കിയാട്ടെ ഇങ്ങളുടെ ചെക്കന്‍ അടിച്ച പാടാണ് ഈ കാണുന്നത് മൊത്തം "....അപ്പോള്‍ ആണ് ആ ഞെട്ടിക്കുന്ന സത്യം നേരിട്ട് കാണുന്നത്  k p യുടെ ശരീരം മുഴുവന്‍ ചുവന്നു തുടുത്തിരിക്കുന്നു ..
രഞ്ജിത്ത് k p നാട്ടിലെ ഏറ്റവും വെളുത്ത ആള്‍ ആണ് നല്ല ഒരു കാറ്റ് അടിച്ചാല്‍ അവന്റെ ശരീരം ചുവക്കും.......ഞാന്‍ എന്‍റെ ശരീരത്തിലേക്ക് നോക്കി ആകെയുള്ള തെളിവായ കടിച്ച പാടില്‍ നിന്നും വരുന്ന ചോര വരെ കറുത്തിരിക്കുന്നു..അവന്‍ എന്നെ അടിച്ചപ്പോള്‍ ഞാന്‍ നടത്തിയ പ്രതിരോധം അവന്‍റെ ശരീരത്തില്‍ ... വലിയ രൂപത്തില്‍ തെളിഞ്ഞു കാണുന്നു
തെളിവിന്റെ അടിസ്ഥാനത്തില്‍ എന്നെ അമ്മ ശിക്ഷിച്ചു ..........
എനിക്ക് ഒരു കാര്യം മനസിലായി ...ശരീരം വെളുത്താല്‍ അടിയില്‍ നിന്നും രക്ഷപ്പെടാം .....

0 comments:

Post a Comment