ഞാനും മരണവും തമ്മില്ലുള്ള ദൂരം അടുത്തുകൊണ്ടിരിക്കുന്നു ഞാന്‍ അങ്ങും ദൂരെ കണ്ട പ്രകാശഗോളം ഇപ്പോള്‍ എന്‍റെ അടുത്തു എത്തിയിരികുന്നു മുത്തശിക്കഥകളിലും പുരാണങ്ങളില്‍ലും നമ്മള്‍ കേട്ട സ്വര്‍ഗ്ഗവും നരകവും നിര്‍ണയിക്കുന്ന ഇടത്താവളം അതായിരിക്കുമോ ?? ,,എനിക്ക് പേടിയാവുന്നു എന്‍റെ ഭാരം കുറഞ്ഞു ഒരു അപ്പുപ്പന്താടി പോലെ ആകുന്നതായി എനിക്ക് തോന്നുന്നു . വേണ്ട എനിക്ക് മരിക്കേണ്ട ജീവിക്കണം ..എനിക്ക് ശ്വാസം കിട്ടുനില്ല എന്‍റെ ഹൃദയം ഇപ്പോള്‍ പൊട്ടും .. ചെവിക്ക് അകത്തുനിന്നും ഒരു മുഴക്കം .. എന്‍റെ ചുറ്റും കൂടി നിന്നവര്‍ എന്നെ പരിഹസിച്ചു ചിരിക്കുന്നു.. എന്‍റെ ചുറ്റും കൂടിയവരില്‍ ഞാന്‍ നിന്‍റെ മുഖം മാത്രം കണ്ടില്ല എന്നെ നീ അത്രക്കും വെറുക്കുന്നു അല്ലെ ???... നിന്നെ നഷ്ട്ടപ്പെടുന്നതിനെക്കള്‍
എനിക്ക് ഇഷ്ടം മരണമാണ് .. എങ്കിലും ഇപ്പോള്‍ തോന്നുന്നു മരിക്കേണ്ട എന്ന് .എന്‍റെ അച്ഛന്‍ എന്‍റെ അമ്മ എനിക്ക് ജീവിക്കണം..എനിക്ക് ഇപ്പോള്‍ ഒട്ടും ശ്വാസം കിട്ടുന്നില്ല മരണവും ഞാനും തമ്മില്ലുള്ള അകലം വെറും നിമിഷങ്ങള്‍ മാത്രം ഈ അവസാന നിമിഷംവരെ എന്‍റെ മനസില്‍ നീ മാത്രം ..... ഇപ്പോള്‍ ഞാന്‍ ആ പ്രകാശഗോളത്തിന്‍റെ അടുത്തു എത്തിയിരിക്കുന്നു ഞാനും നീയും തമ്മില്‍ ഉള്ള ബന്ധം ഇവടെ തീരുന്നു ..എനിക്ക് നിന്നെ കാണാം നീ പറയുന്നത് കേള്‍ക്കാം .. നിനക്ക് എന്നെ കാണാനും ഞാന്‍ പറയുന്നത് കേള്‍ക്കാനും കഴിയില്ലെന്ന് എനിക്കറിയാം എങ്കിലും ഞാന്‍ എന്നും നിന്‍റെ അടുത്തു വന്നു
നിന്നോട് സംസാരിക്കും അത്രക്കും ഇഷ്ടമാണ് എനിക്ക് നിന്നെ ..............

0 comments:
Post a Comment