Saturday, 15 June 2013

നാലമത്തും പെണ്‍കുട്ടി

കൂത്തുപറമ്പ്‌ ക്രിസ്തുരാജ ഹോസ്പിറ്റലിന്റെ പ്രസവവാര്‍ഡിനു പുറത്തുള്ള ബെഞ്ചില്‍ അയാള്‍ ഇരിക്കുന്നു അയാളുടെ അയാളുടെ ഇടതും വലതുമായി പാതി ഉറങ്ങിയ കണ്ണുമായി രണ്ടു പെണ്‍കുട്ടികള്‍ , മടിയില്‍ രണ്ടു വയസു പ്രായമുള്ള ഒരു പെണ്‍കുട്ടി ഉറങ്ങി കിടക്കുന്നു , ചുറ്റും നടക്കുന്ന സംഭവവികാസങ്ങള്‍ ഒന്നും ശ്രദ്ധിക്കാത്തെ അയാള്‍ operation theaterലേക്ക് നോക്കിയിരിക്കുന്നു അയാളുടെ ഭാര്യ ഇന്ന് വീണ്ടും പ്രസവിക്കും മൂന്ന് പെണ്‍കുട്ടികള്‍ ഉള്ള ഈ കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ആണ്‍കുട്ടിയെന്നത്ത് ,

" ഇത്തവണ ആണ്‍കുട്ടി ആകും എനിക്ക് ഉറപ്പാ " അയാള്‍ ആത്മഗതം പറഞ്ഞു . അപ്പോളും അയാളുടെ കണ്ണുകള്‍ operation theaterന്‍റെ പാതി അടഞ്ഞ കതകിനു മുകളിലായിരുന്നു , ഇടക്ക് ഇടക്ക് operation theaterല്‍ നിന്നും പുറത്തു വരുന്ന നേഴ്സിനെ അദേഹം പ്രതീക്ഷയോടെ നോക്കുന്നു ,  കണ്ടിട്ടും കാണാത്തതു പോലെ നടന്നു നീങ്ങുന്നു നേഴ്സിനെ നോക്കി നെടുവീര്‍പ്പിട്ടു വീണ്ടും നോട്ടം operation theaterലേക്ക്

അയാള്‍ മനസില്‍ ഓര്‍ത്തു ഇന്നത്തെ രാത്രിക്ക് വല്ലാത്ത നിശബ്ദത പ്രസവവാര്‍ഡിന്‍റെ മുമ്പില്‍ ആയിട്ടും ഒരു കുട്ടിയുടെ കരച്ചില്‍ പോലും കേള്‍ക്കാനില്ല , പെട്ടന്ന് നേഴ്സു അയാളുടെ പേര് വിളിച്ചു മടിയില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ബഞ്ചില്‍  കിടത്തി അയാള്‍ ചാടിയെഴുന്നേറ്റു നേഴ്സു അകത്തുനിന്നും വിളിച്ചു പറഞ്ഞു   " പെണ്‍കുട്ടിയാണ് കേട്ടോ .... " 

   ഭൂമി രണ്ടായി പിളര്‍ന്നു പോകുന്നതായി അയാള്‍ക്ക് തോന്നി ,ശരീരത്തിന്‍റെ ഭാരം കുറഞ്ഞു അയാള്‍ പറന്നു പൊക്കുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു .. അയാള്‍ ഒരു വിധം വീണ്ടും ബഞ്ചില്‍ വന്നിരുന്നു ഇതൊന്നും അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണ തന്‍റെ മൂന്ന് പെണ്‍മക്കളെയും നെഞ്ചോടുചേര്‍ത്തുപിടിച്ചു അയാള്‍ മനസില്‍ പറഞ്ഞു " അടുത്തതു ഒരു ആണ്‍ കുട്ടി തന്നെയാണ് എനിക്കു ഉറപ്പാ.................. "

വാല്‍ക്കഷണം : എന്നും സൂപര്‍മാര്‍ക്കറ്റില്‍ വെച്ച് എന്നും  കാണുന്ന ഒരു മലയാളി കുട്ടിയേ ഇന്ന് പരിചയപ്പെട്ടു പറഞ്ഞു വന്നപ്പോള്‍ അവളു നമ്മുടെ കൂത്തുപറമ്പ്ക്കാരി  അവളുടെ വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു അവള്‍ക്കു മൂന്നു ചേച്ചിയും ഒരു അനിയനും ഉണ്ട് എന്ന് അപ്പോള്‍ തോന്നിയ ഒരു ആശയം ............. ഫേസ്ബുക്കില്‍ കൊറേ അവളെ നോക്കി കണ്ടില്ല ഇതു അവള് കാണരുതെന്ന പ്രാര്‍ത്ഥനയോടെ .............

Sunday, 9 June 2013

ലേബര്‍ക്യാമ്പ്

ഇന്ന് ഞാന്‍ എന്‍റെ കമ്പനിയുടെ ലേബര്‍ക്യാമ്പില്‍ പോയി . പ്രവാസത്തിന്‍റെ മറ്റൊരു മുഖം ഞാന്‍ ഇന്ന് ആദ്യമായി കണ്ടു ലേബര്‍ക്യാമ്പിന്‍റെ മുമ്പിലെ വലിയ ഇലക്ട്രിക്‌ ഗേറ്റ് ഞാന്‍ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ തുറന്നപ്പോള്‍ ഞാന്‍ മറ്റൊരുലോകത്ത് എത്തിയ പോലെ എനിക്ക് തോന്നി ,
ഭൂമിയാണ്‌ എന്നൊരു തെളിവിനു ആരോ അവശേഷിപ്പിച്ച പേര് അറിയാത്ത ഒരു വലിയ മരം മാത്രമ്മുള്ള ഒരു തരിശുനിലം , അവിടെ തലങ്ങും വെലങ്ങും തകരാഷീറ്റു മേഞ്ഞ കൊറേ കെട്ടിടങ്ങള്‍ ,.എന്‍റെ കൂടെ വന്ന സുഡാനി ഡ്രൈവര്‍ക്ക് അവടെ ഒരു സുഹൃത്തുണ്ട് , ആ സുഹൃത്തിനെ കാണുക എന്നതാണ് ഡ്രൈവറിന്റെ ലക്ഷ്യം , സുഡാനി സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ ഞാന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി ,  , പ്രവാസിയായ എന്‍റെ  അച്ഛന്‍ ലേബര്‍ക്യാമ്പുകളിലെ വിശേഷങ്ങള്‍ ഇടക്ക് പറയാറുണ്ട്,. എനിക്ക് ലേബര്‍ക്യാമ്പ് മൊത്തമൊന്നു കാണണം എന്നാ ആഗ്രഹത്തോന്നി .

പാതിത്തുറന്ന ഒരു ക്യാമ്പിന്‍റെ വാതില്‍ ഞാന്‍ മെല്ലെ തുറന്നു, ഒരു മുറിയില്‍ നാല് തട്ടുള്ള നാല് കട്ടിലുകള്‍, നാല് കട്ടിലുകള്‍ക്കും നടുവില്‍ കഷ്ടിച്ച് ഒരു ആള്‍ക്ക് നില്‍ക്കാന്‍ ഉള്ള സ്ഥാലം...., ഞാന്‍ അകത്തു കയറി പാതിവെളിച്ചത്തില്‍ ഞാന്‍ നോക്കിയപ്പോള്‍ ഒരു കട്ടിലില്‍ ഒരാള്‍ ചുരുണ്ടുകൂടി കിടക്കുന്നു .  ഏകദേശം അറുപതു വയസിനും മുകളില്‍ പ്രായം
മെലിഞ്ഞുണങ്ങിയ ശരിരം നരച്ച താടിയും തലമുടിയും ,.എനിക്ക് അദേഹത്തെ അധിക സമയം നോക്കി നിലക്കാന്‍ സാധിച്ചില്ല ഞാന്‍ അറിയാതെ എന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു ,അദേഹം ചിലപ്പോള്‍ ഇന്ത്യക്കാരനാകാം  ചിലപ്പോള്‍ മറ്റേതെങ്കിലും രാജ്യക്കാരനാകാം .ആ ചുരുണ്ടുകൂടിക്കിടന്നു ഉറങ്ങുന്ന മനുഷ്യന്‍ അയക്കുന്നു പണവും കാത്തു
നാട്ടില്‍ ഒരു കുടുംബം കഴിയുന്നു ..ആ കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ ആവില്ലേ ആ മനുഷ്യനെ ഈ വാര്‍ധക്യകാലത്തും ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ടിരിക്കുന്നത് .എന്‍റെ കണ്ണുനീരിനു പിന്നില്‍ മറ്റൊരു വികാരം കൂടി ഉണ്ടാകാം എന്‍റെ അച്ഛനും ഒരു കാലത്ത് ഇങ്ങനെ ഇതുപോലെ ഒരു ലേബര്‍ക്യാമ്പില്‍ കഴിഞ്ഞതല്ലേ.......... 

Friday, 7 June 2013

സ്വപ്നം

ഇന്നലെ ഒരു സ്വപ്നം കണ്ടു .. ഞാന്‍ ഇതുവരെ കാണാത്ത ഒരാളോടോത്തു ഞാന്‍ ഒരു ദിവസം മുഴുവന്‍ സംസാരിച്ചിക്കുന്നതായി . സ്വപനം കണ്ടു ഉണര്‍ന്ന എനിക്ക് അത് വെറുമൊരു സ്വപനമാണ് എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .ഞാനും ആ സുഹ്രുത്തും സംസാരിച്ചത്  മുഴുവന്‍ എനിക്ക് രാവിലെ എന്‍റെ ഡയറിയില്‍ എഴുതിയിടുവാനും സാധിച്ചു ., ചില സ്വപ്നങ്ങള്‍  അങനെയാണ്  നമ്മള്‍ കണ്ടത് സ്വപ്നനമാണോ യഥാര്‍ത്ഥ്യമാണോ എന്ന് നമ്മുക്ക് തിരിച്ചറിയാന്‍ കഴിയില്ല  .........എനിക്ക് ഒരു സുഹ്രത്തുണ്ട് അവന്‍ ജീവിതത്തില്‍ ഇന്നേവരെ സ്വപ്നംത്തിന്‍റെ മാസ്മരികത അനുഭവിച്ചിട്ടില്ല ..സ്വപ്നംത്തിന്‍റെ മാസ്മരികത അനുഭവിച്ചവര്‍ക്കേ അതിന്‍റെ ലഹരി അറിയുകയുള്ളൂ . സ്വപ്നത്തിന്‍റെ ലഹരി അനര്‍വചനീയം തന്നെ ......
രാത്രിയുടെ യാമങ്ങളില്‍ എന്‍റെ മനസില്‍ സ്വപ്നങ്ങളുടെ കുളിര്‍മഴ പെയ്യിച്ച ആ മഹാനായ സംവിധായകന്‍റെ കഴിവ് എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല ..ആകാശത്തിന്‍റെ മുകളിലൂടെ പറക്കുമ്പോള്‍ എത്ര മനോഹരമായിട്ടാണ് അദേഹം ഭൂമിയിലെ കാഴ്ചകള്‍ ചിത്രകരിച്ചിരിക്കുന്നത്തു . വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ നിന്ന് ചാടുമ്പോള്‍ ഉള്ള visual effects ഹോളിവുഡ് ചിത്രങ്ങളില്‍ പോലും ഞാന്‍ കണ്ടിട്ടില്ല , എന്തായാലും ഞാന്‍ ഒരു ഉച്ചയുറക്കം ഉറങ്ങട്ടെ ഇന്നലെ കണ്ട സ്വപ്നത്തിന്‍റെ ബാക്കി കാണാന്‍ പറ്റുമോ എന്തോ ... മനോഹരമായ ഒരായിരം സ്വപ്നങ്ങള്‍ നിങ്ങള്‍ക്കും കാണുവാന്‍ സാധിക്കട്ടെ എന്ന ആശംസയോടെ നിര്‍ത്തുന്നു .......


Wednesday, 5 June 2013

നാട്ടിലെ ഒളിച്ചോട്ടം

അങനെ നമ്മുടെ നാടിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ഒളിച്ചോടിത്തുടങ്ങി , നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് . ആഗോളവല്‍ക്കരണത്തിന്‍റെ
പുതിയ സമവാക്യമായ ഡേറ്റിംഗ് നമ്മുടെ കണ്ണൂരൊക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു , എന്‍റെ ആലച്ചേരിയില്‍ കഴിഞ്ഞ രണ്ടു മാസക്കൊണ്ട് ആറു ഒളിച്ചോട്ടം റിപ്പോര്‍ട്ട്‌ ചെയ്യ്തിരുന്നു , നൂറില്‍ താഴെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്ള ഒരു ഗ്രാമാണ്‌ ആലച്ചേരി,ആ ചെറിയൊരു ഒരു പ്രദേശത്തുനിന്നും രണ്ടു മാസകൊണ്ട് ഇത്രയും കുട്ടികള്‍ ഒളിച്ചോടി കല്യാണകഴിക്കുക എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികളുടെ സംസ്കാരവും ചിന്താഗതിയും ഒരു പാട് മാറിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍
 
ആലച്ചേരി സ്കൂളില്‍ പഠിക്കുമ്പോള്‍ ചാത്തുട്ടിമാഷ്‌ പറയും " നാളെ ഗണനപ്പട്ടിക പഠിക്കാതെ ആരെങ്കിലും ക്ലാസ്സില്‍ വന്നാല്‍ ഓനെ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തും "   അതിലും വലിയ ഒരു ശിക്ഷ ലോകത്തില്‍ ഇല്ല എന്നാ കാഴ്ചപ്പാട്‌ ആയിരുന്നു അന്ന് ഞങ്ങള്‍ക്ക് . അതുകൊണ്ടുതന്നെ എല്ലാരും ഗണനപ്പട്ടികപഠിക്കും ഇന്നി ഒട്ടും പഠിക്കാന്‍ പറ്റാത്തവന്‍മാര്‍ ഒരു മാസത്തേക്ക് സ്കൂളില്‍ വരില്ല
ഇന്ന് ചാത്തുട്ടിമാഷ്‌ കുട്ടികളോട് അങനെ പറഞ്ഞാല്‍ ഗണനപ്പട്ടിക അറിയുന്നവനും തെറ്റിച്ചു ചൊല്ലും അതാണ് കാലം ,

ഞാനും ഒരു പുരോഗമനചിന്താഗതിയുള്ള യുവാവാണ് പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടണം എന്നാ ആഗ്രഹവുമുണ്ട് ,ഇന്നലെ അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞു " മോനെ നാട്ടിലെ  പെണ്‍കുട്ടിക്കളും ഒളിച്ചോടുന്നതു കേള്‍ക്കുമ്പോള്‍ പേടിയാവുന്നു ഈടെ രണ്ടു എണ്ണം ഉണ്ട് എത്രയുംപെട്ടെന്ന് രണ്ടിനേയും കെട്ടിക്കണം "എന്‍റെ ഉള്ളിലെ സഹോദരന്‍ ഉണര്‍ന്നു മനസില്‍ ഒരു ഉറച്ചത്തിരുമാനം എടുത്തു എത്രയും പെട്ടന്ന് അനിയത്തിമാരെ കെട്ടിച്ചുവിടണം
ഫോണ്‍ വെച്ച ഉടനെ ഞാന്‍ എന്‍റെ കാമുകിയെ വിളിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു ,"ഞാന്‍ എന്‍റെ പെങ്ങന്മാരെ പെട്ടന്ന് കെട്ടിക്കും , എന്നിട്ട് ഞാന്‍ വന്നു വിളിക്കും അപ്പോള്‍ നീ എന്‍റെ കൂടെ വരില്ലേ ........?" 

Sunday, 2 June 2013


കോളയാട് ഉള്ള എന്‍റെ ഫേസ് ബുക്ക്‌ സുഹ്രത്തു ഒരു ദിവസം ഗ്രൂപ്പ് ചാറ്റിങ്ങവേളയില്‍ എന്നോട് കോളയാട് ദര്‍ശന ടാകീസിനെ സംസാരിച്ചു  ആ ഗ്രൂപ്പില്‍ ഉള്ള ഞാന്‍ അടക്കമുള്ള പലര്‍ക്കും  ദര്‍ശന ടാകീസിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല , ഞാന്‍ ആകെ അവിടുന്ന് കണ്ട ചിത്രം ഇഷ്ടമാണ് നൂറു വട്ടവും , ദി കാറും . ഒരു നാടിനെ സിനിമ കാഴ്ച്ചകളുടെ മായലോകത്തേക്കു ആദ്യമായി എത്തിച്ച ദര്‍ശന ടാകീസിനെ കുറിച്ച് എനിക്ക് കൂടുതല്‍‌ അറിയാന്‍ ആഗ്രഹമുണ്ടായി ,ഞാന്‍ എന്‍റെ സുഹ്രത്തും സഹോദര തുല്ല്യനുമായ പ്രദീപ് ഏട്ടനു ഒരു മെസ്സേജ് അയച്ചു .. ദര്‍ശന ടാകീസിനെ കുറിച്ചുള്ള പ്രദീപ് ഏട്ടന്റെ ഓര്‍മ്മകള്‍ അദേഹം മെസ്സേജ് രൂപത്തില്‍ എന്നോട് പങ്കുവെച്ചും , ഞാന്‍ അത് നിങള്‍ക്കായി പോസ്റ്റ്‌ ചെയ്യുന്നു .......
    -----------------------------------------------------------------------------------------------------
1980,81 ലൊ മറ്റോ ആണ് ദര്‍ശന തുടങ്ങിയത് .ഒരു നാടിന്‍റെ സിനിമ  ആസ്വാദനത്തെ അടിമുടി മാറ്റി മറിച്ച ചരിത്രമുണ്ട് ദര്‍ശനക്ക് .അതുവരെ നമ്മള്‍ ആലച്ചേരിക്കാര്‍ സിനിമ കണണമെങ്കില്‍ പേരാവൂര്‍ക്ക് നടന്നിട്ടാണ് പോകുവാ  .കോളയാടെക്കും നടന്നിട്ടാണ് പോകുന്നത്    , ഓരോ ആഴ്ചയും ആളുകള്‍ കാത്തിരിക്കും ആഴ്ചക്ക് പടം മാറുന്നതും കാത്തു . അതൊക്കെ ഒരു കാലം . കോളയാട് മൊട്ടക്ക് ഉള്ള ഒരു ഗള്‍ഫ്കാരനായ അബുബക്കറിന്‍റെ ആയിരുന്നു ടാകീസ്  ,                                 
 ആദ്യ പടം ഓര്‍മ്മ വരുന്നില്ല എന്‍റെ ചെറുപ്പത്തില്‍ പടം കാണാന്‍ പോകുന്നത് ഒരു സംഭവമായിരുന്നു അന്ന് . 1.95 - 1.25 -0 .75 -0 .50 ഇതായിരുന്നു ടിക്കറ്റ്നിരക്ക് 
ഒരു രൂപയും കൊണ്ട് കോളയാട് പോയാല്‍ പടവും കണ്ടു ചായയും കുടിച്ചു തിരിച്ചുവരാം   സെക്കന്റ്‌ഷോ  കാണാന്‍ പോകുന്നത് ബഹുരസമാണ് ..
പഴയ ഓര്‍മ്മകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി നീല ......
സിനിമ കാണാന്‍ വേണ്ടി വീട്ടില്‍ നിന്നും തേങ്ങയും അടക്കയും അടിച്ചു മാറ്റി വില്‍ക്കും . അതിനു അടി പിന്നെ കിട്ടും , ആ അടി കിട്ടുമ്പോളും കണ്ട സിനിമയുടെ കഥയാവും അപ്പോളും മനസില്‍ ....
പ്രേംനസീര്‍ , ജയന്‍ , വിന്‍സെന്‍റ് മധു ഇവരൊക്കെയായിരുന്നു അന്നത്തെ  നമ്മുടെ താരങ്ങള്‍ . അന്ന് കളര്‍ പടം കുറവാണ് . കളര്‍ പടം വന്നാല്‍ ചെണ്ട കൊട്ടി നോട്ടീസുമായി അനൌണ്‍സ്മെന്റ് ഉണ്ടാകും ,
വെള്ളി , ശനി , ഞായര്‍ , ഈ ദിവസങ്ങളില്‍ ഒടുക്കത്തെ തിരക്കാവും . ഞങള്‍ രാവിലെ തന്നെ പോകും , കുറച്ചു സമയം സൈക്കിള്‍ വാടകയ്ക്ക് എടുത്തു കറങ്ങും . പിന്നെ കോളയാട് ശ്രീകൃഷ്ണ ഹോട്ടലിന്റെ ചില്ല് അലമാരിയിലെ സിനിമ പോസ്റ്റര്‍ നോക്കി ആ സിനിമയെ കുറിച്ച് അഭിപ്രായം പറയും
ഒരു സിനിമ ഒരു ദിവസം രണ്ടു ഷോ വരെ കണ്ട ചരിത്രമുണ്ട് .എന്ത് രസമായിരുന്നു അന്നത്തെ ആ കാലം 
സിനിമയും കണ്ടു നാട്ടിലേക്ക് ഉള്ള തിരിച്ചു നടത്തം ഒരിക്കലും മറക്കാന്‍ പറ്റില്ല , തോലബ്ര ,പോത്ത്കുഴി  . ആര്യപ്പരമ്പ് , മേനചൊടി ,അരയങ്ങാടു 
തുടങ്ങിയ എല്ലാ സ്ഥാലത്തു നിന്നും ആളുകള്‍ പടം കാണാന്‍ വരും ,എല്ലാവരും പടവും കഴിഞ്ഞു ഒന്നിച്ചാണ് പോകുക , കണ്ട പടത്തിന്‍റെ കഥയും പറഞ്ഞു കൊണ്ടാണ്  നാട്ടിലേക്ക് ഉള്ള നടത്തം .
പണ്ട് കോളയാട് നിന്ന് ആലച്ചേരിയിലേക്ക് പകല് പോലും നടക്കാന്‍ പേടിയാവും , വീടുകളും വളരെ കുറവാണു , എത്രയോ തവണ വെളിച്ചം പോലും ഇല്ലാതെ രാത്രി അത് വഴിയൊക്കെ സഞ്ചരിച്ചു .
 ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസില്‍ ഒരു നഷ്ടബോധവും സന്തോഷവും ..