കൊരിചൊരിയ്യുന്ന മഴ ഉള്ള ഒരു ഓണകാലത്ത് ആണ് ഞാന്‍ ആലച്ചേരി U P സ്കൂളില്‍ അതിയമായി എത്തുന്നത് അന്ന് ഞാന്‍ 4 ക്ലാസ്സില്‍
എന്‍റെ കളറും പൊക്കവും കണ്ടിട്ടാവണം നമ്മുടെ രഞ്ജിത്ത് K P ഞാന്‍ വരുന്നതിനു മുമ്പേ എല്ലാരോടും പറഞ്ഞു " ഇഞ്ഞി എല്ലാം നോക്കിക്കോ
മോനെ അന്‍റെ വീടിന്‍റെ എടവലത്ത് ഒരു ചെക്കന്‍ വന്നിടുണ്ട് ഒനന്‍ ഈ ഇസ്കൂള്‍ലേക്ക് ഒന്ന് വരട്ടെ എല്ലാത്തിനെ ശരിയാക്കും ഒനന്‍ " സ്കൂള്‍ ആസ്ഥാന ഗൂണ്ട ആയ സന്തോഷ് ഇതു കേട്ട ഉടനെ തന്നെ എന്നെ എങനെ ഒതുക്കാം എന്നുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍ ആക്കാന്‍ തുടങ്ങി ...ഒടുവില്‍ പ്ലാന്‍ റെഡി ..ഞാന്‍ വന്ന ഉടനെ കരുത്തു തെളിയിക്കാന്‍ പഞ്ചഗുസ്തി മത്സരം ..
നമ്മുകല്ലേ അറിയൂ ഈ കാണുന്ന കളറും പൊക്കവും മാത്രമേ നമ്മുടെ കൈയില്‍ ഉള്ളു എന്ന്...
അങനെ ആ സുദിനം വന്നു ഞാന്‍ സ്കൂളില്‍ എത്തി ..സേതുരാമയ്യറില്‍ മമ്മുട്ടി വരുമ്പോള്‍ ഉള്ള മ്യൂസിക് ഇട്ടുകൊണ്ട് നമ്മുടെ വില്ലന്‍ സന്തോഷ് എത്തി... എന്നെ ഈ കൊല ചതിയില്‍ പ്പെടുത്തിയ
രഞ്ജിത്ത് K P ഒരു ചെറു പുഞ്ചിരിയുമായി പറഞ്ഞു " തൊടങ്ങാം അപ്പോള്‍ പഞ്ചഗുസ്തി അല്ലെ ?? " ആ ക്ലസില്‍ ഉള്ള എല്ലാ തരുണി മണികളും സുന്ദരകുട്ടന്‍മാരും എന്‍റെ എന്‍റെ ചുറ്റും കൂടി ..ആലച്ചേരി പണിയ കുടുംബിലെ ഞണ്ടും കപ്പയും തിന്നു തടിച്ചു ഉരുണ്ട സന്തോഷിന്‍റെ കൈയില്‍ എന്‍റെ കൈ രഞ്ജിത്ത് K P ചേര്‍ത്ത് വെച്ചു എന്നിട്ട് ഉച്ചത്തി പറഞ്ഞു READY ONE TWO THREE........ ത്രീ മുഴുവിച്ചില്ല അതിനു മുമ്പേ സന്തോഷ് എന്നെ മാറിച്ചിട്ടു......എന്നെ തോല്‍പ്പിച്ചത് വലിയാസംഭവം ഒന്നും അല്ല എന്നാ മട്ടില്‍ സന്തോഷ് പറഞ്ഞു " ഇഞ്ഞി മാണെങ്കില്‍ രണ്ടു കൈയും കൊണ്ട് പിടിച്ചോ "
രണ്ടു കൈ അല്ല രണ്ടു ആളു ഉണ്ടെകിലും അവനെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന് അറിഞ്ഞിട്ടും ഞാന്‍ ഒന്ന് ശ്രമിച്ചു ...വീണ്ടും പരാജയം... പരാജയം ഏറ്റു വാങ്ങി പിന്‍തിരിഞ്ഞു നടക്കുമ്പോള്‍ രഞ്ജിത്ത് K P ആരോടോ പറയുന്നത് കേട്ടു " ഓന്റെ കറുപ്പും പൊക്കവും കണ്ടപ്പോള്‍ ഞാന്‍ കരുതി ഓനൊരു കുണ്ടന്‍ ആണ് എന്ന് "

This comment has been removed by the author.
ReplyDelete