Wednesday, 24 April 2013



ഏഴു വര്‍ഷംമുമ്പ് ഈ ദിവസം ഞാന്‍ പത്താംക്ലാസ് അതിസാഹസികമായി വിജയിച്ചു അച്ഛന്റെ കുടുംബത്തിലെ ഏറ്റവും ഉയര്‍ന്നമാര്‍ക്കായ
420 മാര്‍ക്കിനെക്കള്‍ 22 മാര്‍ക്ക് കുറവ് അമ്മയുടെ കുടുംബത്തില്‍ അമ്മക്ക് ശേഷം S S L C എന്ന മഹാസാഗരം നീന്തിക്കയറിയ മഹാന്‍
വീട്ടില്‍ എല്ലാവര്‍ക്കും ഭയങ്കര സന്തോഷം എനിക്കു സന്തോഷംകൊണ്ടു നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ .സന്തോഷപൂര്ണ്ണമായ
ആ ദിവസം ഒരാള്‍ എന്‍റെ അടുത്തു വന്നു ..എന്‍റെ മഹാനായ അമ്മാവന്‍ എന്നെ സുക്ഷിച്ചു നോക്കിയിട്ട് അദ്ദേഹം എന്നോട് പറഞ്ഞു ..നീ
നമ്മുടെ കുടുബത്തിന്റെ മാനം കാത്തു.. പണ്ട് അമ്മാവനും  S S L C പരീക്ഷയും തമ്മില്‍ ഒരു വലിയ യുദ്ധം നടന്നു 1985 മുതല്‍ 1990 വരെ
നീണ്ട ഒരു യുദ്ധം ആറു തവണ അദ്ദേഹം പരീക്ഷ എഴുതി ഓരോ തവണയും 10 മാര്‍ക്ക് വെച്ച് കൂടി ആറാം തവണ അദേഹത്തിന്
110 മാര്‍ക്ക് കിട്ടി ..എഴാം തവണയും പരീക്ഷക്ക് പോകാന്‍ അദ്ദേഹം റെഡി ആയിരുന്നു ..പരീക്ഷ എഴുത്തതിരിക്കാന്‍ അദേഹത്തിന്റെ
ഹാള്‍ടിക്കറ്റ് അമ്മമ്മ കത്തിച്ചു കളഞ്ഞു എന്ന് ചരിത്രരേഖകളില്‍ പറയുന്നു .. എന്തായലും എല്ലാവരും ഹാപ്പിയാണ് ഞാനും ഹാപ്പി
ഇന്നു S S L C പരീക്ഷ ജയിച്ച എന്‍റെ എല്ലാ കുഞ്ഞു അനിയന്‍മാരും അനിയത്തിമാര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍ ..പരാജയപ്പെട്ടവര്‍ വീണ്ടും
ശ്രമിക്കുക ..അവര്‍ക്ക് എന്‍റെ വക ഒരു ഓള്‍ ദി ബെസ്റ്റ്  ...............


Saturday, 13 April 2013



അങനെ വീണ്ടും ഒരു വിഷുകൂടി....എല്ലാകൂട്ടുകാര്‍ക്കും എന്‍റെ ഹൃദയംനിറഞ്ഞ വിഷുആശംസകള്‍ .... വിഷു എന്ന് പറയുമ്പോള്‍ ഞങള്‍ കണ്ണൂര്‍ക്കാര്‍ക്ക് ചിക്കനും മട്ടനും ബീഫും ഒകെ നിറഞ്ഞ ഒരു സംഭവബഹുലമായ ആഘോഷമാണ് .നടന്‍ബോബ്കളുടെ
ജന്മനാടായ കണ്ണൂരില്‍ പിന്നെ പടക്കത്തിനു ഒരു ക്ഷാമവും ഉണ്ടാവില്ലലോ  .. വിഷു എന്ന് പറയുമ്പോള്‍ എന്‍റെ മനസില്‍ ആദ്യമായി തെളിയുന്ന രൂപം 75 സെന്റെ സ്ഥാലത്തുള്ള 35 തെങ്ങില്‍ ഓടിച്ചാടി തേങ്ങപ്പാറിക്കുന്ന വത്സസേട്ടനെയും ഉത്സാഹത്തോടെ തേങ്ങ പെറുക്കിയെടുത്തു ചാക്കിലിടുന്ന അച്ഛന്റെ അമ്മയുടെയും അനിയത്തിമ്മാരുടെയും മുഖമാണ് ...വിഷുവിന്റെ ഒരാഴ്ച മുമ്പ് തുടങ്ങുന്ന അഭ്യാസപ്രകടനമാണ് ഇതു ..ഇപ്പോള്‍ പറിച്ച തേങ്ങ വിറ്റുകിട്ടുന്ന കാശ് കൊണ്ട് വേണം ഞങ്ങള്‍ക്ക് വിഷുആഘോഷിക്കാന്‍ ..പിന്നെ തേങ്ങാപോതിക്കല്‍ മത്സരമാണ്‌ ..അതില്‍ അച്ഛന്‍ ജയിക്കും
പിറ്റേന്ന് രാവിലെ അമ്മ ആ തേങ്ങയും തലയില്‍ വെച്ച് മത്തായിചേട്ടന്റെയോ അപ്പച്ചന്‍ചെട്ടന്റെയോ കടയില്‍ കൊണ്ടുപോയി വില്‍ക്കും . അത് കഴിഞ്ഞാണ് രസം ഞങള്‍ എല്ലാരും കൂടെ പേരാവൂരില്‍ പോകും.,യാത്ര ബഹുരസമാണ് .ലോകത്തില്‍ കിക്കര്‍ ഇല്ലാത്ത ഓട്ടോറിക്ഷയുള്ള ഒരേ ഒരാള്‍ എന്‍റെ അച്ഛനാണ് പേരാവൂരിലെക്കുള്ള 12 കിലോമീറ്ററില്‍ 6 കിലോമീറ്ററും ഞങള്‍ തള്ളുകയാണ്  പതിവ് ..വീട്ടിലേക്കു വേണ്ട സാധങ്ങളും എല്ലാവര്ക്കും വേണ്ട വിഷുക്കൊടിയും അച്ഛന്‍ തേങ്ങ വിറ്റുകിട്ടുന്ന കാശ് കൊണ്ട് വാങ്ങിക്കും കൂടെ എനിക്ക് രഞ്ജിത്ത് k p യോട്  മത്സരിക്കാന്‍ പടക്കങ്ങളും ...പടക്കം പൊട്ടിക്കല്‍ മത്സരത്തില്‍ ഞാന്‍ പെട്ടന്ന് തോല്‍ക്കും കാരണം ഒരു അരമണിക്കൂര്‍ പൊട്ടിക്കാന്‍ ഉള്ള പടക്കം മാത്രമേ എന്‍റെ കൈയില്‍ കാണുകയുള്ളൂ ..പിന്നെ മടിച്ച്‌ മടിച്ചു രഞ്ജിത്ത് k p യുടെ  വീട്ടില്‍ ചെല്ലും അവന്‍റെ പടക്കം മൊത്തം ഞാനും കൂടി ചേര്‍ന്ന് പൊട്ടിച്ചു തീര്‍ക്കും ...
ഈ വിഷുവിനു ഞാന്‍ നാട്ടില്‍ ഇല്ല രഞ്ജിത്ത് k p യുടെ പടക്കം പൊട്ടിക്കാന്‍ ഞാന്‍ ഞാന്‍ വരില്ല വല്ലിയെച്ചിയുടെ പായസമില്ല ബിനുവെട്ടന്റെ വിഷുകൈനീട്ടമില്ല .. അടുത്ത വിഷു അടിച്ചു പൊളിക്കാം എന്ന പ്രതിക്ഷയോടെ നിര്‍ത്തുന്നു ............ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്‍റെ വിഷുആശംസകള്‍

ഇന്നു രാത്രി നിങള്‍ പൊട്ടിക്കുന്ന പടക്കത്തെക്കാള്‍ ഉച്ചത്തിലിടിക്കുന്ന ഹൃദയവുമായി നിങളുടെ സ്വന്തം നീലന്‍ ............

Tuesday, 2 April 2013

ഞാനും രഞ്ജിത്ത് kp യും


എന്‍റെ അയല്‍വാസിയും എന്‍റെ സുഹൃത്തും ആണ് രഞ്ജിത്ത് k P ..ചെറുപ്പത്തില്‍ ഞാനും നമ്മുടെ k P യും തമ്മില്‍ എന്നും അടിയായിരുന്നു ...പഠിത്തത്തിലും അടിയില്‍ ഞാന്‍ അന്നും
ഇന്നും പരാജയം ആണ്..ആലച്ചേരി സ്കൂള്‍ ഗ്രൌണ്ടില്‍ കളികുമ്പോള്‍ എന്തോ പറഞ്ഞു  പതിവുപോലെ ഒടക്കി ...അവന്‍ കൈയില്‍ കിട്ടിയ തെങ്ങിന്‍ മടല് കൊണ്ട് ഉണ്ടാക്കിയ ബാറ്റ് വെച്ച് എന്നെ തലങ്ങും വെലങ്ങും അടിച്ചു ... അടിക്കിടയില്‍ എന്‍റെ വയറിനു ഒരു കടിയും . ആ കടിയില്‍ അവന്‍ കടിച്ചെടുത്ത എന്‍റെ വയറിന്റെ ഒരു ഭാഗം ഒരു   ബബോള്‍ഗം പോലെ ചവച്ചു കൊണ്ട് .എന്നോട് ചോദിച്ചു " ഇനക്കു ഇനിയും അടിയും കടിയും വേണോ ?? " ...
അവന്‍റെ അടിയുടെയും കടിയുടെയും മുന്‍പില്‍ തോറ്റു ഞാന്‍ വീട്ടില്‍ എത്തി അമ്മയോട് പറഞ്ഞു
" അമ്മെ ആ  k p എന്നെ അടിച്ചു എന്‍റെ വയറ്റില്‍ അവന്‍ കടിച്ചു ......" എന്‍റെ ശരീരത്തിലെ കടിച്ച പാട് കൂടി കണ്ടപ്പോള്‍ .അമ്മ എന്നെയും കൂട്ടി k p യുടെ വീട്ടിലേക്ക്‌  പോയി
k p യുടെ വീട്ടില്‍ എത്തിയ എന്‍റെ അമ്മ k p യുടെ അമ്മയോട് പറഞ്ഞു " ഇങ്ങളുടെ ചെക്കന്‍ അന്‍റെ ചെക്കനെ  മട്ടെല്ല് കൊണ്ട് അടിച്ചു വയറ്റില്‍ കടിച്ചു ഇതിനു ഇങ്ങള് ഒരു തീരുമാനം ഉണ്ടാക്കണം "
k p യുടെ അമ്മ നീട്ടി വിളിച്ചു " മോനെ രഞ്ജി ..........." എന്‍റെ വയറു കടിച്ച പല്ലും കട്ടി ചിരിച്ചു കൊണ്ട് കട്ടലയുടെ  മറവില്‍ നിന്നും അവന്‍ മെല്ലെ പുറത്തേക്ക് വന്നു  .....അവന്‍റെ അമ്മ
അവനെ ഞങ്ങളുടെ മുന്‍പിലേക്ക് മാറ്റി നിര്‍ത്തിയിട്ട്‌ പറഞ്ഞു .ഇങ്ങള് അന്റെ ചെക്കന്റെ കുപ്പായം അഴിച്ചു  ഒന്ന് നോക്കിയാട്ടെ ....... പറഞ്ഞു തീരുന്നതിന്‌ മുന്‍പേ k p കുപ്പായം അഴിച്ചു നെഞ്ചും വിരിച്ചു നിന്നു . k p യുടെ അമ്മ പറഞ്ഞു ..ഇങ്ങള് നോക്കിയാട്ടെ ഇങ്ങളുടെ ചെക്കന്‍ അടിച്ച പാടാണ് ഈ കാണുന്നത് മൊത്തം "....അപ്പോള്‍ ആണ് ആ ഞെട്ടിക്കുന്ന സത്യം നേരിട്ട് കാണുന്നത്  k p യുടെ ശരീരം മുഴുവന്‍ ചുവന്നു തുടുത്തിരിക്കുന്നു ..
രഞ്ജിത്ത് k p നാട്ടിലെ ഏറ്റവും വെളുത്ത ആള്‍ ആണ് നല്ല ഒരു കാറ്റ് അടിച്ചാല്‍ അവന്റെ ശരീരം ചുവക്കും.......ഞാന്‍ എന്‍റെ ശരീരത്തിലേക്ക് നോക്കി ആകെയുള്ള തെളിവായ കടിച്ച പാടില്‍ നിന്നും വരുന്ന ചോര വരെ കറുത്തിരിക്കുന്നു..അവന്‍ എന്നെ അടിച്ചപ്പോള്‍ ഞാന്‍ നടത്തിയ പ്രതിരോധം അവന്‍റെ ശരീരത്തില്‍ ... വലിയ രൂപത്തില്‍ തെളിഞ്ഞു കാണുന്നു
തെളിവിന്റെ അടിസ്ഥാനത്തില്‍ എന്നെ അമ്മ ശിക്ഷിച്ചു ..........
എനിക്ക് ഒരു കാര്യം മനസിലായി ...ശരീരം വെളുത്താല്‍ അടിയില്‍ നിന്നും രക്ഷപ്പെടാം .....