Saturday, 30 March 2013


അങനെ ഒരു ആഘോഷം കൂടി ഈസ്റ്റെര്‍ ..ഇസ്റ്റെര്‍ എന്ന് പറയുമ്പോള്‍ തന്നെ ഞങള്‍ സിറ്റികാര്‍ക്ക് ( സിറ്റി എന്ന് പറയുമ്പോള്‍ ആരും ചിരിക്കരുത് കേട്ടോ അങനെ ശീലിച്ചു പോയി )ഒരു മുഖം ഓര്‍മ്മവരും  മറ്റാരും അല്ല ഞങളുടെ സ്വന്തം ഷൈന്‍ സ്റ്റീഫന്‍ ഞങള്‍ ഇവനെ കപ്പിയാര്‍ എന്ന് വിളിക്കും ..വല്ല ഇരുമ്പ് കടയിലും അവനെ തൂക്കി വിറ്റാല്‍ പറയുന്ന കാശ് കിട്ടും കാരണം അവന്‍റെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ ഇട്ടുകൊടുത്തു നട്ടും ബോള്‍ട്ടും അത്രക്കുണ്ട് ..ശരീരത്തില്‍ ഇനി തുന്നിക്കെട്ടന്‍ ഒരിഞ്ചു സ്ഥാലവും ബാക്കിയില്ല .ഒറ്റ നോട്ടത്തില്‍ ഒരു തനി ഗുണ്ട ഭാവത്തില്‍ മാത്രമേ ഗുണ്ടായിസം ഉള്ളു
അവനെ അടുത്തു അറിയുന്നവര്‍ക്ക് അറിയാം അവനെ പോലെ ഒരു പാവം വേറെ ഇല്ല കൂട്ടുകാരെ ഇത്രക്കും സ്നേഹിക്കുന്ന ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ എന്ത് തന്നെ ആയാലും ഞങള്‍ എല്ലാരും അവന്‍റെ വീട്ടില്‍ ഉണ്ടാകും  ..ഇന്നേ വരെ ഒരു ആഘോഷത്തിനും ഞങള്‍ സ്വബോധത്തോടെ അവനെ കണ്ടിട്ടില്ല ..എനിക്കറിയാം ഇപ്പോള്‍ നീ നാലുകാലില്‍ ഡാന്‍സ്‌ തൊടങ്ങിക്കാണും ...
 പ്രിയപ്പെട്ട ഷൈന്‍ നീ ഇന്നെക്കില്ലും ഒരു അപകടവും വരുത്തരുതേ ...      നിനക്കും നിന്‍റെ കുടുംബത്തിനും  എന്‍റെ ഈസ്റ്റെര്‍ ആശംസകള്‍ ...........

Sunday, 24 March 2013

ആര്‍ക്കോവേണ്ടി മരിച്ച ഒരു അപരന്‍


ഞാനും മരണവും തമ്മില്ലുള്ള ദൂരം അടുത്തുകൊണ്ടിരിക്കുന്നു ഞാന്‍ അങ്ങും ദൂരെ കണ്ട  പ്രകാശഗോളം ഇപ്പോള്‍ എന്‍റെ അടുത്തു എത്തിയിരികുന്നു മുത്തശിക്കഥകളിലും പുരാണങ്ങളില്‍ലും നമ്മള്‍ കേട്ട സ്വര്‍ഗ്ഗവും നരകവും നിര്‍ണയിക്കുന്ന ഇടത്താവളം അതായിരിക്കുമോ ?? ,,എനിക്ക് പേടിയാവുന്നു എന്‍റെ ഭാരം കുറഞ്ഞു ഒരു അപ്പുപ്പന്താടി പോലെ ആകുന്നതായി എനിക്ക് തോന്നുന്നു . വേണ്ട എനിക്ക് മരിക്കേണ്ട ജീവിക്കണം ..എനിക്ക് ശ്വാസം കിട്ടുനില്ല എന്‍റെ ഹൃദയം ഇപ്പോള്‍ പൊട്ടും .. ചെവിക്ക് അകത്തുനിന്നും ഒരു മുഴക്കം .. എന്‍റെ ചുറ്റും കൂടി നിന്നവര്‍ എന്നെ പരിഹസിച്ചു ചിരിക്കുന്നു.. എന്‍റെ ചുറ്റും കൂടിയവരില്‍ ഞാന്‍ നിന്‍റെ മുഖം മാത്രം കണ്ടില്ല എന്നെ നീ അത്രക്കും വെറുക്കുന്നു അല്ലെ ???... നിന്നെ നഷ്ട്ടപ്പെടുന്നതിനെക്കള്‍
എനിക്ക് ഇഷ്ടം മരണമാണ് .. എങ്കിലും ഇപ്പോള്‍ തോന്നുന്നു മരിക്കേണ്ട എന്ന് .എന്‍റെ അച്ഛന്‍ എന്‍റെ അമ്മ എനിക്ക് ജീവിക്കണം..എനിക്ക് ഇപ്പോള്‍ ഒട്ടും ശ്വാസം കിട്ടുന്നില്ല മരണവും ഞാനും തമ്മില്ലുള്ള അകലം വെറും നിമിഷങ്ങള്‍ മാത്രം ഈ അവസാന നിമിഷംവരെ എന്‍റെ മനസില്‍ നീ മാത്രം ..... ഇപ്പോള്‍ ഞാന്‍ ആ പ്രകാശഗോളത്തിന്‍റെ അടുത്തു എത്തിയിരിക്കുന്നു ഞാനും നീയും തമ്മില്‍ ഉള്ള ബന്ധം ഇവടെ തീരുന്നു ..എനിക്ക് നിന്നെ കാണാം നീ പറയുന്നത് കേള്‍ക്കാം .. നിനക്ക് എന്നെ കാണാനും ഞാന്‍ പറയുന്നത് കേള്‍ക്കാനും കഴിയില്ലെന്ന് എനിക്കറിയാം എങ്കിലും ഞാന്‍ എന്നും നിന്‍റെ അടുത്തു വന്നു
നിന്നോട് സംസാരിക്കും അത്രക്കും ഇഷ്ടമാണ്  എനിക്ക് നിന്നെ ..............

Thursday, 21 March 2013


ആലച്ചേരികാര്‍ക്ക് സുപരിചിതമായ രൂപമാണ്‌ പപ്പന്‍ മാഷ് മെലിഞ്ഞുണങ്ങിയ ശരീരം ..എല്ലാം കൂടെ ഒരു പത്തു കിലോ തൂക്കം വരുന്ന ഒരു മനുഷ്യന്‍ .. ആള് നാട്ടിലെ പ്രമാണി ആണ് ആളുടെ കൈയില്‍ ഉള്ള പണത്തിനു കൈയും കണക്കുമില്ല .. പിശുക്ക് എന്ന് പറയുന്ന കലാരൂപം കണ്ടു പിടിച്ചത് ഇദ്ദേഹമാണ് ..ഇദ്ദേഹത്തിന്റെ പിശുക്കിനെ കുറിച്ച് നാട്ടില്‍ ഒരു കഥയുണ്ട് '
ഏറ്റവും കൂടുതല്‍‌ പണം ബാങ്കില്‍ നിക്ഷേപിച്ചതിനു കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മാഷിന് ഒരു കളര്‍ T V സമ്മാനം ആയിട്ടു കൊടുത്തു ..T V ഒക്കേ മാഷ് ഭംഗിയായി വാങ്ങി ആ T V തൊട്ടുതാഴെയുള്ള ഇലട്രോണിക് കടയില്‍ കൊടുത്തു ആ കാശും കൂടെ ബാങ്കില്‍ ഇട്ടു പോലും അതാണ് ഞങളുടെ പപ്പന്മാഷ് ..
എന്‍റെ ആറാം ക്ല്സിലെ ക്ലാസ്ടീച്ചര്‍ ആയിരുന്നു പപ്പന്‍ മാഷ്
അന്ന് തുടങ്ങിയ സ്നേഹബന്ധം ഇന്നും തുടരുന്നു .. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് മാഷിന്‍റെ മാഷിന്‍റെ ചില നിലപാടുകള്‍ നാട്ടുകാരെ മാഷിന്‍റെ ശത്രുകള്‍ ആക്കി ..മാഷിന്‍റെ ഇളയമകന്‍ പ്രിയന്ഥന്‍റെ കല്യാണം വലിയ സംഭവം ആയിരുന്നു മാഷ് കല്യാണം വിളിച്ചത് ഇങനെ ആണ് ..അടുത്ത ഞായറാഴ്ച എന്‍റെ മകന്‍ പ്രിയന്ഥന്‍ന്‍റെ കല്യാണമ്മാണ് .അന്ന് അന്ന് ചെറിയൊരു ചായ സല്‍ക്കാരം ഇല്ലത്ത് ഉണ്ട് ,,ഒരു വീട്ടില്‍ നിന്നും ഒരാള്‍ മാത്രം വരണം ...എല്ലാ വീട്ടില്‍ നിന്നും എല്ലാരും വന്നു അത് കൊണ്ട് കല്യാണത്തിനു ഞാന്‍ അടക്കം പതിനഞ്ചു പേര്‍ ..പെണ്ണ്വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ പ്രിയന്ഥന്‍ന്‍റെ ഓക്കചങ്ങാതിയും സഹോദരനും  എല്ലാം ഞാന്‍ ആയി അവടെ ഉള്ള തലമൂത്ത ഒരു നമ്പുതിരി എന്നോട് ചോദിച്ചു ഹേ... കുട്ടി ഏതു ഇല്ലത്തെയാണ് എന്താണ് പേര് ...ഞാന്‍ പറഞ്ഞു  ഹയ്യി ഞാന്‍ വടക്കേടത്തേയാണ് പേരു നീലന്‍ നമ്പുതിരി,,,,,,,,അങനെ ചുളുവില്‍ ഞാന്‍ ഒരു നമ്പുതിരിയായി
                                                                                     നിങളുടെ സ്വന്തം നീലന്‍ നമ്പുതിരി

Monday, 18 March 2013


 ഇന്നു ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു അച്ചാര്‍ കുപ്പി എന്നെ നോക്കി ചിരിക്കുന്നു .ഞാന്‍ ആ അച്ചാര്‍ കുപ്പിയേ സുക്ഷിച്ചു നോക്കി എവടയോ കണ്ട പരിജയം ഞാന്‍ ചോദിച്ചു " അല്ല അച്ചാറ് കുപ്പി ഇന്നേ ഞാന്‍ എടയോ കണ്ടിട്ടുണ്ടല്ലോ ? ".. എന്നോടുള്ള ദേഷ്യം ഞാന്‍ അച്ചാറ് കുപ്പിയുടെ മുഖത്തു കണ്ടു അവന്‍ ദേഷ്യത്തോടെ പറഞ്ഞു " നീ ഇപ്പോള്‍ വലിയ ആള്‍ ആയി അല്ലെ ??നീ എന്നെ മറന്നു അല്ലെ ?? " ..എനിക്ക് അവനെ മനസിലായി മൂന്ന് വര്‍ഷം മുമ്പ് എനിക്ക് കൂട്ടായി തണലയി എന്‍റെ കൂടെ നടന്ന എന്‍റെ സാമിസ് അച്ചാര്‍ ആ കഥ ഞാന്‍ നിങളോട് പറയാം .........
 ഏറണാകുളവും ബാംഗ്ലൂരും പോലുള്ള മള്‍ട്ടിനാഷണല്‍ സിറ്റികളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ല്ക്കുന്ന കുടുംബത്തിലെ ഏതൊരു കുട്ടിക്കും ഇതുപോലുള്ള ആയിരം കഥകള്‍ പറയാന്‍ കാണും .... പ്രവാസജീവിതത്തിന്റെ ആകെയുള്ള സമ്പാദ്യമായ ആസ്മയോട് പടപൊരുതുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെ  പഠിക്കണം എന്ന ഉറച്ച തീരുമാനവും മായി ഏറണാകുളത്തു എത്തിയപ്പോള്‍ ഏറണാകുളത്തു പട്ടിണി കിടക്കണമെങ്കില്‍ അമ്പതു രൂപ വേണം .. പട്ടിണി കിടക്കാന്‍ റൂം വേണ്ടേ ??.. ഞാന്‍ ആഗ്രഹിച്ചതുപോലെ എനിക്ക് അഡ്മിഷനും കിട്ടി ..പാര്‍ട്ട്‌ ടൈം ആയി ചെറിയ ഒരു ജോലിയും... രാത്രിയിലെ ഭക്ഷണം ഞാന്‍  പാര്‍ട്ട്‌ ടൈം ആയി ജോലിക്ക് പോകുന്ന സ്ഥാലത്തുനിന്നും കിട്ടും രാവിലെയും ഉച്ചക്കും പട്ടിണി ..
സ്ഥിരമായി കാശു കടം തരാറുള്ള ഇക്ബാലിക്ക ഒരു ദിവസം ഒരു ഐഡിയ പറഞ്ഞു തന്നു .." നീ എന്താണി പറയണത് നമ്മ ഒരുപാടു പട്ടിണി കെടന്നിട്ടുണ്ട് ..അന്നക്കെ നമ്മ ഒരു കാര്യം ചെയ്യും ഇവടെ ഏറണാകുളത്തു സാമിസ് എന്നൊരു അച്ചാര്‍ ഉണ്ട് വേശക്കുമ്പോള്‍  ഓരോ സ്പൂണ്‍ അച്ചാര്‍ കഴിച്ചാല്‍ ഒരു മട്ടന്‍ ബിരിയാണി തിന്ന പവറാനുമോനെ " ..ഈ ഐഡിയ പറഞ്ഞു തന്ന
ഇക്ബാലിക്കക്ക് നന്ദി ... അദേഹത്തിനും ഗുണമുണ്ട് എന്‍റെ കടംവാങ്ങല്‍ ഇനി കൊറയും ..ഐഡിയ പറഞ്ഞു തന്ന ഇക്ബാലിക്കയുടെ കൈയില്‍നിന്നും അഞ്ചുരൂപാ കടംവാങ്ങി ഞാന്‍ ഒരു ചെറിയ  ബോട്ടില്‍ അച്ചാര്‍ വാങ്ങി ...ഒരു സ്പൂണ്‍ അച്ചാര്‍ കഴിച്ചാല്‍ മട്ടന്‍ ബിരിയാണി തിന്ന പവര്‍ ഒന്നും ഇല്ലക്കിലും എന്തോ ഒരു പ്രത്യേക സുഖമുണ്ട് ..പട്ടിണികിടന്നു എക്ഷ്പീരിയന്‍സ് ഉള്ളവര്‍ക്ക്  അറിയാം ഉച്ചയക്കുമ്പോള്‍ വായില്‍ നിന്നും വെള്ളവും വയറ്റില്‍നിന്നു ഒരു ആളലും വരും ..അച്ചാറിന്റെ പവാര്‍ കൊണ്ട് ഇതു രണ്ടും ഉണടാവില്ല ...വയറ്റില്‍ ഒന്നും ഇല്ലകില്‍ കൂടി എന്തോ കഴിച്ചത്തുപ്പോലെ നമ്മുക്ക് തോന്നും ...നീണ്ട മൂന്നു വര്‍ഷത്തെ പഠനകാലത്ത്‌ പല ദിവസവും എന്‍റെ ബ്രേക്ക്‌ഫാസ്റ്റും ലഞ്ചും എന്‍റെ സമിസ് അച്ചാര്‍ ആയിരുന്നു .. നിന്നെ മറന്നത് ഒരു പക്ഷെ  എന്‍റെ ഓര്‍മ്മ കുറവായിരിക്കും ..മറക്കുവാന്‍ ആകുമോ അച്ചാറ് കൂട്ടുകാരാ നിന്നോട് ഒത്തുള്ള ജീവിതം .. ഇന്നു ഞാനും വാങ്ങി വലിയ ഒരു കുപ്പി സാമിസ് അച്ചാര്‍ ... ഇന്നത്തെ ലഞ്ച് നിന്നോടൊത്തു ........

Tuesday, 12 March 2013


ഒരു പ്രവാസിയുടെ ജീവിതം എന്താണ് എന്ന് അറിയണമെങ്കില്‍ ഒരു പ്രവാസിയായി പ്രവാസത്തിനു വരണം .. എന്‍റെ അച്ഛന്‍ ആറു വര്‍ഷം പുറംലോകവുമായിയാതൊരുബന്ധവും ഇല്ലാതെ ബഹറിനില്‍ ഒറ്റപ്പെട്ടുപോയ ആളായിരുന്നു ..എന്നെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ ഞാന്‍ അച്ഛന്റെ കണ്ണില്‍കണ്ട ഭീതി ഒരു പരിതിവരെ
അച്ഛന്‍ കണ്ണ്ന്നീരല്‍ മറച്ചു ......
പ്രവാസജീവിതത്തിന്റെ സുഖവും ദുഖവും അറിഞ്ഞ എത്രയോപേര്‍ പ്രവാസത്തിന്റെ ആരംഭകാലത്ത് ഒരു പാട് ബുദ്ധിമുട്ടിയ ഒരാളാണ് എന്‍റെ സുഹൃത്ത് അദേഹത്തിന്റെ പേര് ഞാന്‍ ഇവടെ പറയുന്നില്ല ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ അദേഹത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ..മുണ്ട് മുറുക്കി ഉടുത്തു തന്നെ വളര്‍ത്തിയ അമ്മയെ സംരക്ഷിക്കുക
കലചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു ..നീണ്ട ഇരുപതു വര്‍ഷത്തെ പ്രവാസജീവിതത്തം കൊണ്ട് അദേഹത്തിന്റെ കഷ്ട്ടപ്പാടുകള്‍ അവസാനിച്ചു .ഇന്നലെ രാത്രിഅദേഹത്തിന് ഒരു ഫോണ്‍കാള്‍ തന്നെ വളര്‍ത്തിയ തന്നെ താനാക്കിയ അമ്മ മരണപ്പെട്ടിരിക്കുന്നു ..അദ്ദേഹത്തിന് ഒരിക്കലും നാട്ടില്‍ എത്തി ചേരാന്‍ പറ്റില്ല ..ആ അമ്മയുടെ മുഖം അവസാനമായിഒന്ന് കാണുവാനും കഴിയില്ല . ഇരുപതു വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ ഏറ്റവും വലിയ സമ്മാനവുമായി അദേഹം ഇന്ന് റൂമില്‍ ഇരിക്കുന്നു ............


                                                            ഇതാണ് പ്രവാസം പ്രയാസം ഉള്ള പ്രവാസം ...

                                                        ഞങളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു ഇട്ട പ്രവാസം ...

                                                             നിങളുടെ മോഹങ്ങള്‍ വളര്‍ത്തിയ പ്രവാസം ...

Monday, 11 March 2013

എന്‍റെ ഏറണാകുളം യാത്ര

2008 ജൂണ്‍ മാസം ... ജീവിത്തിലെ  നിര്‍ണ്ണയകമായ തീരുമാനം എടുത്ത ദിവസം അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടികാതെ പഠിച്ചു ഒരു ജോലി വാങ്ങണം ..തീരുമാനം മനസിലിട്ട്‌ താലോലിക്കാന്‍  തുടങ്ങിയിട്ട് കൊറേനാള്‍ ആയി എന്ത് പഠിക്കും എങനെ പഠിക്കും
എന്തിനു ഒരു സമയം ഉണ്ട് ദാസാ എന്ന് പറയുന്നത് പോലെ എന്‍റെ സമയവും വന്നു. വോട്ട് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഞാന്‍ കോളയാട്  വില്ലജ് ഓഫീസില്‍ പോയി ആള്‍കൂട്ടത്തിന്റെ ഇടയില്‍ നിന്നും രണ്ടു  ഉണ്ടകണ്ണുകള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നു എന്‍റെ അറിവില്‍ ഇത്രയും വലിയ കണ്ണുകള്‍ ഉള്ളവര്‍ വളരെ കുറവാണ് ഞാന്‍ അദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി
ദാന്തസംരക്ഷണത്തിന്റെ ഉത്തമോദാഹരണമാണമായി മുന്‍നിരയിലെ നാലു അഞ്ചു പല്ലുകള്‍ പൊങ്ങി നില്‍ക്കുന്നു അതിന്‍റെ ഇടയിലൂടെ ഒരാള്‍ക്ക് സുഖമായി അകത്തു കയറാം
കണ്ണിന്റെയും പല്ലിന്റെയും ഉടമസ്ഥന്‍ എന്‍റെ അടുത്തു വന്നു എന്നെ സുക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു  "ഡാ ... രഞ്ജിത്തേ "  രഞ്ജിത്ത്  എന്ന് വിളിച്ചപോള്‍  പുറത്തുവന്ന തുപ്പല്‍ കൊണ്ട് ഞാന്‍ എന്‍റെ മുഖം കഴുകി  എനിക്ക് ആളെ  മനസിലായി ജിറ്റോ ..ജിറ്റോ k ജോസ് അധ്യാപക ദമ്പതികളുടെ ഏക മകന്‍ അധ്യാപകര്‍ക്കും മരമണ്ടന്‍മാരായ മക്കള്‍ ഉണ്ടാകും എന്നുള്ളതിന്റെ  ജീവനോടുള്ള ഏക തെളിവാണ്  ജിറ്റോ k ജോസ്

ആളുടെ രൂപത്തിലും ഭാവത്തിലും നല്ല മാറ്റമുണ്ട് കുറച്ചു തടി വെച്ചിട്ടുണ്ട് കഴുത്തില്‍ പട്ടിയുടെ ചങ്ങല പോലെ ഒരു മാല ഉണ്ട് നാട്ടുകാര്‍ മാല കാണാന്‍ വേണ്ടി മുകളിലെ ബട്ടന്‍സ് രണ്ടെണ്ണം ഇട്ടിട്ടില്ല ..എന്നെ കണ്ട സന്തോഷംകൊണ്ടു  അവന്‍ ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി .. പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലക്കില്‍ കൂടി  ഞാനും അവന്‍റെ കൂടെ ഒരു കമ്പനിക്കു ചിരിച്ചു   .

ചിരിച്ചു ചിരിച്ചു മടുത്തപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു" അല്ല അളിയാ നീ ഇപ്പോള്‍ എന്നാ ചെയ്യുന്നേ ?? " ഞാന്‍ പറഞ്ഞു  " ഡാ + 2 കഴിഞ്ഞു എനിക്ക് എന്തെങ്കിലും പഠിക്കണം കൂടെ എന്തെങ്കിലും പണിയും അല്ല ഇഞ്ഞി ഇപ്പോള്‍ എന്താ ചെയ്യുന്നേ ??
അളിയാ ഞാന്‍ ഇപ്പോള്‍ എറണാകുളത്താട  അവടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു മാസം 15000 രൂപ ശമ്പളം
രണ്ടു  വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഞങള്‍ S S L C ക്ക് പഠിക്കുമ്പോള്‍ കണക്കു പരീക്ഷക്ക് അര മാര്‍ക്ക് വാങ്ങിയ മിടുക്കന്‍ ആണ് 15000 രൂപ ശമ്പളം തട്ടിയും മുട്ടിയും കണക്കു പരിക്ഷ ജയിച്ച ഞാന്‍ ഇപ്പോള്‍ തെണ്ടി തിരിഞ്ഞു നടക്കുന്നു ഞാന്‍ മടിച്ചു മടിച്ചു അവനോടു ചോദിച്ചു 'ഡാ ജിറ്റോ അനക്കും എന്തെങ്കിലും പണി ആടെ  കിട്ടുമോ കൂടെ എന്തെക്കിലും  പഠിക്കണം'
അവന്‍ എന്നെ സുക്ഷിച്ചു നോക്കി അവന്‍ ചോദിച്ചു 'അല്ല അളിയാ നിനക്ക് എന്തെങ്കിലും പണി അറിയാമോ ' അപ്പോള്‍ ആണ് ഞാന്‍ ചിന്തിക്കുന്നത് ആകെ അറിയുന്ന പണി ആശാരി പണി ആണ് പക്ഷെ അത് വേണ്ട അതിനു ഒരു സ്റ്റാന്‍ഡേര്‍ഡ് ഇല്ല ഞാന്‍ അവനോടു പറഞ്ഞു 'ഡാ അനക്ക് ഇന്‍റെ കമ്പനിയില്‍ വല്ല പണിയും കിട്ടുമോ ..' അവന്‍ അഞ്ചു മിനിറ്റ് ആലോചിച്ചിട്ടും പറഞ്ഞു  അളിയാ ഞാന്‍ ഇന്നു രാത്രി പോകും നീ നാളെ രാവിലത്തെ പരശുരാമനു ഏറണാകുളത്തേക്ക് പോര് അവടെ എത്തിയിട്ട്  ഈ നമ്പരിലേക്ക് വിളിച്ചാല്‍ മതി ഞാന്‍ കൂട്ടാന്‍വരാം .......
ഒരുവിധം വീട്ടില്‍ നിന്നും സമ്മതം വാങ്ങി രാവിലെ തന്നെ ഞാന്‍ ഏറണാകുളത്തു എത്തി എത്തിയപ്പോള്‍ മുതല്‍ ഞാന്‍ അവനെ വിളികുന്നതാണ് അവന്‍ ഫോണ്‍ എടുക്കുന്നില്ല ഒടുവില്‍ അവന്‍ ഫോണ്‍ എടുത്തു .അളിയാ ഞാന്‍ ഒറങ്ങി പോയട ഞാന്‍ ഇപ്പോള്‍ വണ്ടിയും ആയിട്ടു വരാം .. അവന്‍ ഇപ്പോള്‍ വണ്ടിയും ആയിട്ടു വരും എന്‍റെ സ്വപ്നങ്ങളും പൂവണിയാന്‍ പോകുന്നു അതുവഴി പോകുന്ന വണ്ടികളും നോക്കി ഞാന്‍ അങനെ കൊറേ നേരം നിന്നു പെട്ടന്ന് എന്‍റെ മുമ്പില്‍ ഒരു Hercules cycle വന്നു നിന്നു ചിരിക്കുന്ന മുഖവുമായി നമ്മുടെ ജിറ്റോ ...രഞ്ജിത്തേ അപ്പോള്‍ പോകാം അല്ലെ ?? തകര്‍ന്ന മനസുമായി ഞാന്‍ അവന്‍റെ തുരുമ്പ് എടുത്ത  സൈക്കിളില്‍ കയറി .. ഞാന്‍ അവനോടു ചോദിച്ചു . 'അളിയാ  വണ്ടി ഇന്‍റെയ ..?? അവന്‍ പറഞ്ഞു അല്ല കമ്പനിയുടെയാ ... '
അവന്‍റെ കമ്പനിയേ കുറിച്ചോ എന്‍റെ പണിയെ കുറിച്ചോ ഞാന്‍ ഇവടെ പറയുന്നില്ല പ്രിയപ്പെട്ട ജിറ്റോ എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അത് ഏറണാകുളത്തു എത്തിയതിനു ശേഷം ആണ് അതിനു കാരണക്കാരന്‍ ആയതു നീയും ഒരായിരം നന്ദി ജിറ്റോ മരിക്കുന്നതുവരെ മറക്കില്ല നിന്നെ ..............



Sunday, 10 March 2013

ഈ ശിവരാത്രിക്ക്‌ ഞാന്‍ എന്‍റെ ഓര്‍മ്മകളുടെ പിന്നാപ്പുറങളിലേക്ക് എത്തി നോക്കുകയാണ് ... ഞാന്‍ പതിവിലും നേരത്തെ ഉണര്‍ന്നു ഇന്നു എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരു സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നു അതും നമ്മുടെ സ്വന്തം മേനച്ചോടിയിലെ ശിവരാത്രിക്ക് ..ഉണര്‍ന്നപ്പോള്‍ തന്നെ അടുക്കളയില്‍നിന്ന് അച്ഛന്റെ കുറ്റപ്പെടുത്താല്‍ കേട്ടു "മിമിക്രിക്കാരന്‍ ഇന്നി ഓന്‍ മിമിക്രിക്ക് പോയിട്ട് വേണം കുടുംബം പോറ്റാന്‍ ..പാതിരാത്രി വരെ മിമിക്രി എന്ന് പറഞ്ഞു തെണ്ടി നടക്കുവാ ..."ഞാന്‍ മനസില്‍ പറഞ്ഞു കലാബോധം ഇല്ല ഒരു കുടുംബനാഥന്‍ ..ഞാന്‍ അടുക്കളയിലേക്ക് ചെന്നു ഞാന്‍ ശബ്ദം താഴ്ത്തി അമ്മയോട് പറഞ്ഞു "അമ്മേ ഇന്നാണ് പ്രോഗ്രം കണ്ണനും മുത്തുവും നേരത്തെ വരും ഞങള്‍ക്ക് പ്രാക്ടീസ് ചെയ്യണം " പറഞ്ഞു തിരുന്നതിനു മുമ്പേ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി അമ്മ പറഞ്ഞു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു " ഡാ ഇഞ്ഞി വല്ലതും കഴിച്ചിട്ടു പോ " ഞാന്‍ മനസില്‍ പറഞ്ഞു എന്ത് ഭക്ഷണം മൂന്നു മാസമായി ഞങ്ങള്‍ പ്രാക്ടീസ് തോടങ്ങിയിട്ടു ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്നത്തെ പ്രോഗ്രാം കണ്ണനും മുത്തുവും ഭയങ്കര സന്തോഷത്തില്‍ ആണ് അവരുടെ വീട്ടിലെ എല്ലാരും പ്രോഗ്രാം കാണാന്‍ വരും എന്‍റെ അമ്മ ചിലപ്പോള്‍ വരുമായിരിക്കും അച്ഛന്‍ ... അറിയില്ല ചിലപ്പോള്‍ വരുമായിരിക്കും ഞങള്‍ ഉച്ചക്ക് തന്നെ സ്റ്റേജിന്റെ പുറകില്‍ റിപ്പോര്‍ട്ട്‌ ചെയ്തു മേനച്ചോടിയിലെ പ്രസാദ്‌ ഏട്ടന്‍ പറഞ്ഞു "എന്നാല്‍ രണ്ടു ദിവസം മുമ്പേ ഇങ്ങു പോന്നൂടെനോ ?? " നിമിഷം നേരം കൊണ്ട്  മേനച്ചോടിയിലെ ശ്രീനാരായണഗുരു മന്ദിരത്തിന്റെ പരിസരം നിറഞ്ഞു ..വിറയുന്ന കാലും ഇടറുന്ന ശബ്ദവുംമായി ഞങള്‍ കാത്തിരുന്നു ഒടുവില്‍ ആ അസുലഭ നിമിഷം വന്നു ഉച്ചത്തില്‍ ഉള്ള  അനോണ്‍സ്മെന്റ് വേദിയില്‍ അടുത്തതായി ഒരു മിമിക്സ് അവതരിപ്പിക്കുന്നത് രഞ്ജിത്ത് കണ്ണന്‍ മുത്തു ..കാര്‍ട്ടന്‍ ഉയരുമ്പോള്‍ എന്‍റെ കാല് കണ്ടപ്പോള്‍ തന്നെ കേട്ടു നീല എന്നുള്ള വിളി ഞാന്‍ പറയുന്ന ഡയലോഗ്കളെക്കാള്‍ ഉച്ചത്തില്‍ കൂവല്‍ പുരോഗമിക്കുന്നു ..ഞാന്‍ കൂവുന്ന ആള്‍കാരെ സുക്ഷിച്ചു നോക്കി എല്ലാരേയും എനിക്ക് അറിയാം കൂവാന്‍ മത്സരിക്കുന്ന ആളുകളുടെ ഇടയില്‍ ഒരു ഓരം പറ്റി അഭമാനത്താല്‍ തലതാഴ്ത്തി എന്‍റെ കലാബോധം ഇല്ലാത്ത അച്ഛനും അതും കൂടി കണ്ടപ്പോള്‍ എന്‍റെ control പോയി ... കൂവലിന്റെ ശബ്ദം കൂടി വരുന്നു കൂവല്‍ മാറി കല്ലേറ് ആകും എന്നയപോള്‍ പ്രസാദ്‌ ഏട്ടന്‍ കര്‍ട്ടന്‍ താഴ്ത്തി ഞാനും കണ്ണനും മുത്തുവും സ്റ്റേജിന്റെ പുറകില്‍ ഇരുന്നു പൊട്ടിക്കരഞ്ഞു..ഞങളുടെ കണ്ണുനീര്‍ കാണാന്‍ ഞങള്‍ മാത്രം .പിന്നെയും എത്രയോ സ്റ്റേജ്കള്‍ ഇന്നും ഞാന്‍ ഒരു മിമിക്രികാരന്‍ ആണ് എന്ന് എന്‍റെ നാട്ടിലെ പലര്‍ക്കും അറിയില്ല                                                                                      
                                                                                                               
                                                                                                                       എന്ന് നിങളുടെ കലാഭവന്‍ നീലന്‍