Saturday, 15 June 2013

നാലമത്തും പെണ്‍കുട്ടി

കൂത്തുപറമ്പ്‌ ക്രിസ്തുരാജ ഹോസ്പിറ്റലിന്റെ പ്രസവവാര്‍ഡിനു പുറത്തുള്ള ബെഞ്ചില്‍ അയാള്‍ ഇരിക്കുന്നു അയാളുടെ അയാളുടെ ഇടതും വലതുമായി പാതി ഉറങ്ങിയ കണ്ണുമായി രണ്ടു പെണ്‍കുട്ടികള്‍ , മടിയില്‍ രണ്ടു വയസു പ്രായമുള്ള ഒരു പെണ്‍കുട്ടി ഉറങ്ങി കിടക്കുന്നു , ചുറ്റും നടക്കുന്ന സംഭവവികാസങ്ങള്‍ ഒന്നും ശ്രദ്ധിക്കാത്തെ അയാള്‍ operation theaterലേക്ക് നോക്കിയിരിക്കുന്നു അയാളുടെ ഭാര്യ ഇന്ന് വീണ്ടും പ്രസവിക്കും മൂന്ന് പെണ്‍കുട്ടികള്‍ ഉള്ള ഈ കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ആണ്‍കുട്ടിയെന്നത്ത് ,

" ഇത്തവണ ആണ്‍കുട്ടി ആകും എനിക്ക് ഉറപ്പാ " അയാള്‍ ആത്മഗതം പറഞ്ഞു . അപ്പോളും അയാളുടെ കണ്ണുകള്‍ operation theaterന്‍റെ പാതി അടഞ്ഞ കതകിനു മുകളിലായിരുന്നു , ഇടക്ക് ഇടക്ക് operation theaterല്‍ നിന്നും പുറത്തു വരുന്ന നേഴ്സിനെ അദേഹം പ്രതീക്ഷയോടെ നോക്കുന്നു ,  കണ്ടിട്ടും കാണാത്തതു പോലെ നടന്നു നീങ്ങുന്നു നേഴ്സിനെ നോക്കി നെടുവീര്‍പ്പിട്ടു വീണ്ടും നോട്ടം operation theaterലേക്ക്

അയാള്‍ മനസില്‍ ഓര്‍ത്തു ഇന്നത്തെ രാത്രിക്ക് വല്ലാത്ത നിശബ്ദത പ്രസവവാര്‍ഡിന്‍റെ മുമ്പില്‍ ആയിട്ടും ഒരു കുട്ടിയുടെ കരച്ചില്‍ പോലും കേള്‍ക്കാനില്ല , പെട്ടന്ന് നേഴ്സു അയാളുടെ പേര് വിളിച്ചു മടിയില്‍ കിടന്നുറങ്ങുന്ന കുട്ടിയെ ബഞ്ചില്‍  കിടത്തി അയാള്‍ ചാടിയെഴുന്നേറ്റു നേഴ്സു അകത്തുനിന്നും വിളിച്ചു പറഞ്ഞു   " പെണ്‍കുട്ടിയാണ് കേട്ടോ .... " 

   ഭൂമി രണ്ടായി പിളര്‍ന്നു പോകുന്നതായി അയാള്‍ക്ക് തോന്നി ,ശരീരത്തിന്‍റെ ഭാരം കുറഞ്ഞു അയാള്‍ പറന്നു പൊക്കുന്നതു പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു .. അയാള്‍ ഒരു വിധം വീണ്ടും ബഞ്ചില്‍ വന്നിരുന്നു ഇതൊന്നും അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണ തന്‍റെ മൂന്ന് പെണ്‍മക്കളെയും നെഞ്ചോടുചേര്‍ത്തുപിടിച്ചു അയാള്‍ മനസില്‍ പറഞ്ഞു " അടുത്തതു ഒരു ആണ്‍ കുട്ടി തന്നെയാണ് എനിക്കു ഉറപ്പാ.................. "

വാല്‍ക്കഷണം : എന്നും സൂപര്‍മാര്‍ക്കറ്റില്‍ വെച്ച് എന്നും  കാണുന്ന ഒരു മലയാളി കുട്ടിയേ ഇന്ന് പരിചയപ്പെട്ടു പറഞ്ഞു വന്നപ്പോള്‍ അവളു നമ്മുടെ കൂത്തുപറമ്പ്ക്കാരി  അവളുടെ വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു അവള്‍ക്കു മൂന്നു ചേച്ചിയും ഒരു അനിയനും ഉണ്ട് എന്ന് അപ്പോള്‍ തോന്നിയ ഒരു ആശയം ............. ഫേസ്ബുക്കില്‍ കൊറേ അവളെ നോക്കി കണ്ടില്ല ഇതു അവള് കാണരുതെന്ന പ്രാര്‍ത്ഥനയോടെ .............

Sunday, 9 June 2013

ലേബര്‍ക്യാമ്പ്

ഇന്ന് ഞാന്‍ എന്‍റെ കമ്പനിയുടെ ലേബര്‍ക്യാമ്പില്‍ പോയി . പ്രവാസത്തിന്‍റെ മറ്റൊരു മുഖം ഞാന്‍ ഇന്ന് ആദ്യമായി കണ്ടു ലേബര്‍ക്യാമ്പിന്‍റെ മുമ്പിലെ വലിയ ഇലക്ട്രിക്‌ ഗേറ്റ് ഞാന്‍ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ തുറന്നപ്പോള്‍ ഞാന്‍ മറ്റൊരുലോകത്ത് എത്തിയ പോലെ എനിക്ക് തോന്നി ,
ഭൂമിയാണ്‌ എന്നൊരു തെളിവിനു ആരോ അവശേഷിപ്പിച്ച പേര് അറിയാത്ത ഒരു വലിയ മരം മാത്രമ്മുള്ള ഒരു തരിശുനിലം , അവിടെ തലങ്ങും വെലങ്ങും തകരാഷീറ്റു മേഞ്ഞ കൊറേ കെട്ടിടങ്ങള്‍ ,.എന്‍റെ കൂടെ വന്ന സുഡാനി ഡ്രൈവര്‍ക്ക് അവടെ ഒരു സുഹൃത്തുണ്ട് , ആ സുഹൃത്തിനെ കാണുക എന്നതാണ് ഡ്രൈവറിന്റെ ലക്ഷ്യം , സുഡാനി സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ ഞാന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി ,  , പ്രവാസിയായ എന്‍റെ  അച്ഛന്‍ ലേബര്‍ക്യാമ്പുകളിലെ വിശേഷങ്ങള്‍ ഇടക്ക് പറയാറുണ്ട്,. എനിക്ക് ലേബര്‍ക്യാമ്പ് മൊത്തമൊന്നു കാണണം എന്നാ ആഗ്രഹത്തോന്നി .

പാതിത്തുറന്ന ഒരു ക്യാമ്പിന്‍റെ വാതില്‍ ഞാന്‍ മെല്ലെ തുറന്നു, ഒരു മുറിയില്‍ നാല് തട്ടുള്ള നാല് കട്ടിലുകള്‍, നാല് കട്ടിലുകള്‍ക്കും നടുവില്‍ കഷ്ടിച്ച് ഒരു ആള്‍ക്ക് നില്‍ക്കാന്‍ ഉള്ള സ്ഥാലം...., ഞാന്‍ അകത്തു കയറി പാതിവെളിച്ചത്തില്‍ ഞാന്‍ നോക്കിയപ്പോള്‍ ഒരു കട്ടിലില്‍ ഒരാള്‍ ചുരുണ്ടുകൂടി കിടക്കുന്നു .  ഏകദേശം അറുപതു വയസിനും മുകളില്‍ പ്രായം
മെലിഞ്ഞുണങ്ങിയ ശരിരം നരച്ച താടിയും തലമുടിയും ,.എനിക്ക് അദേഹത്തെ അധിക സമയം നോക്കി നിലക്കാന്‍ സാധിച്ചില്ല ഞാന്‍ അറിയാതെ എന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു ,അദേഹം ചിലപ്പോള്‍ ഇന്ത്യക്കാരനാകാം  ചിലപ്പോള്‍ മറ്റേതെങ്കിലും രാജ്യക്കാരനാകാം .ആ ചുരുണ്ടുകൂടിക്കിടന്നു ഉറങ്ങുന്ന മനുഷ്യന്‍ അയക്കുന്നു പണവും കാത്തു
നാട്ടില്‍ ഒരു കുടുംബം കഴിയുന്നു ..ആ കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ ആവില്ലേ ആ മനുഷ്യനെ ഈ വാര്‍ധക്യകാലത്തും ഈ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ടിരിക്കുന്നത് .എന്‍റെ കണ്ണുനീരിനു പിന്നില്‍ മറ്റൊരു വികാരം കൂടി ഉണ്ടാകാം എന്‍റെ അച്ഛനും ഒരു കാലത്ത് ഇങ്ങനെ ഇതുപോലെ ഒരു ലേബര്‍ക്യാമ്പില്‍ കഴിഞ്ഞതല്ലേ.......... 

Friday, 7 June 2013

സ്വപ്നം

ഇന്നലെ ഒരു സ്വപ്നം കണ്ടു .. ഞാന്‍ ഇതുവരെ കാണാത്ത ഒരാളോടോത്തു ഞാന്‍ ഒരു ദിവസം മുഴുവന്‍ സംസാരിച്ചിക്കുന്നതായി . സ്വപനം കണ്ടു ഉണര്‍ന്ന എനിക്ക് അത് വെറുമൊരു സ്വപനമാണ് എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല .ഞാനും ആ സുഹ്രുത്തും സംസാരിച്ചത്  മുഴുവന്‍ എനിക്ക് രാവിലെ എന്‍റെ ഡയറിയില്‍ എഴുതിയിടുവാനും സാധിച്ചു ., ചില സ്വപ്നങ്ങള്‍  അങനെയാണ്  നമ്മള്‍ കണ്ടത് സ്വപ്നനമാണോ യഥാര്‍ത്ഥ്യമാണോ എന്ന് നമ്മുക്ക് തിരിച്ചറിയാന്‍ കഴിയില്ല  .........എനിക്ക് ഒരു സുഹ്രത്തുണ്ട് അവന്‍ ജീവിതത്തില്‍ ഇന്നേവരെ സ്വപ്നംത്തിന്‍റെ മാസ്മരികത അനുഭവിച്ചിട്ടില്ല ..സ്വപ്നംത്തിന്‍റെ മാസ്മരികത അനുഭവിച്ചവര്‍ക്കേ അതിന്‍റെ ലഹരി അറിയുകയുള്ളൂ . സ്വപ്നത്തിന്‍റെ ലഹരി അനര്‍വചനീയം തന്നെ ......
രാത്രിയുടെ യാമങ്ങളില്‍ എന്‍റെ മനസില്‍ സ്വപ്നങ്ങളുടെ കുളിര്‍മഴ പെയ്യിച്ച ആ മഹാനായ സംവിധായകന്‍റെ കഴിവ് എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല ..ആകാശത്തിന്‍റെ മുകളിലൂടെ പറക്കുമ്പോള്‍ എത്ര മനോഹരമായിട്ടാണ് അദേഹം ഭൂമിയിലെ കാഴ്ചകള്‍ ചിത്രകരിച്ചിരിക്കുന്നത്തു . വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ നിന്ന് ചാടുമ്പോള്‍ ഉള്ള visual effects ഹോളിവുഡ് ചിത്രങ്ങളില്‍ പോലും ഞാന്‍ കണ്ടിട്ടില്ല , എന്തായാലും ഞാന്‍ ഒരു ഉച്ചയുറക്കം ഉറങ്ങട്ടെ ഇന്നലെ കണ്ട സ്വപ്നത്തിന്‍റെ ബാക്കി കാണാന്‍ പറ്റുമോ എന്തോ ... മനോഹരമായ ഒരായിരം സ്വപ്നങ്ങള്‍ നിങ്ങള്‍ക്കും കാണുവാന്‍ സാധിക്കട്ടെ എന്ന ആശംസയോടെ നിര്‍ത്തുന്നു .......


Wednesday, 5 June 2013

നാട്ടിലെ ഒളിച്ചോട്ടം

അങനെ നമ്മുടെ നാടിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ഒളിച്ചോടിത്തുടങ്ങി , നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് . ആഗോളവല്‍ക്കരണത്തിന്‍റെ
പുതിയ സമവാക്യമായ ഡേറ്റിംഗ് നമ്മുടെ കണ്ണൂരൊക്കെ തുടങ്ങി എന്ന് കേള്‍ക്കുന്നു , എന്‍റെ ആലച്ചേരിയില്‍ കഴിഞ്ഞ രണ്ടു മാസക്കൊണ്ട് ആറു ഒളിച്ചോട്ടം റിപ്പോര്‍ട്ട്‌ ചെയ്യ്തിരുന്നു , നൂറില്‍ താഴെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്ള ഒരു ഗ്രാമാണ്‌ ആലച്ചേരി,ആ ചെറിയൊരു ഒരു പ്രദേശത്തുനിന്നും രണ്ടു മാസകൊണ്ട് ഇത്രയും കുട്ടികള്‍ ഒളിച്ചോടി കല്യാണകഴിക്കുക എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികളുടെ സംസ്കാരവും ചിന്താഗതിയും ഒരു പാട് മാറിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍
 
ആലച്ചേരി സ്കൂളില്‍ പഠിക്കുമ്പോള്‍ ചാത്തുട്ടിമാഷ്‌ പറയും " നാളെ ഗണനപ്പട്ടിക പഠിക്കാതെ ആരെങ്കിലും ക്ലാസ്സില്‍ വന്നാല്‍ ഓനെ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തും "   അതിലും വലിയ ഒരു ശിക്ഷ ലോകത്തില്‍ ഇല്ല എന്നാ കാഴ്ചപ്പാട്‌ ആയിരുന്നു അന്ന് ഞങ്ങള്‍ക്ക് . അതുകൊണ്ടുതന്നെ എല്ലാരും ഗണനപ്പട്ടികപഠിക്കും ഇന്നി ഒട്ടും പഠിക്കാന്‍ പറ്റാത്തവന്‍മാര്‍ ഒരു മാസത്തേക്ക് സ്കൂളില്‍ വരില്ല
ഇന്ന് ചാത്തുട്ടിമാഷ്‌ കുട്ടികളോട് അങനെ പറഞ്ഞാല്‍ ഗണനപ്പട്ടിക അറിയുന്നവനും തെറ്റിച്ചു ചൊല്ലും അതാണ് കാലം ,

ഞാനും ഒരു പുരോഗമനചിന്താഗതിയുള്ള യുവാവാണ് പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടണം എന്നാ ആഗ്രഹവുമുണ്ട് ,ഇന്നലെ അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞു " മോനെ നാട്ടിലെ  പെണ്‍കുട്ടിക്കളും ഒളിച്ചോടുന്നതു കേള്‍ക്കുമ്പോള്‍ പേടിയാവുന്നു ഈടെ രണ്ടു എണ്ണം ഉണ്ട് എത്രയുംപെട്ടെന്ന് രണ്ടിനേയും കെട്ടിക്കണം "എന്‍റെ ഉള്ളിലെ സഹോദരന്‍ ഉണര്‍ന്നു മനസില്‍ ഒരു ഉറച്ചത്തിരുമാനം എടുത്തു എത്രയും പെട്ടന്ന് അനിയത്തിമാരെ കെട്ടിച്ചുവിടണം
ഫോണ്‍ വെച്ച ഉടനെ ഞാന്‍ എന്‍റെ കാമുകിയെ വിളിച്ചു എന്നിട്ട് അവളോട്‌ പറഞ്ഞു ,"ഞാന്‍ എന്‍റെ പെങ്ങന്മാരെ പെട്ടന്ന് കെട്ടിക്കും , എന്നിട്ട് ഞാന്‍ വന്നു വിളിക്കും അപ്പോള്‍ നീ എന്‍റെ കൂടെ വരില്ലേ ........?" 

Sunday, 2 June 2013


കോളയാട് ഉള്ള എന്‍റെ ഫേസ് ബുക്ക്‌ സുഹ്രത്തു ഒരു ദിവസം ഗ്രൂപ്പ് ചാറ്റിങ്ങവേളയില്‍ എന്നോട് കോളയാട് ദര്‍ശന ടാകീസിനെ സംസാരിച്ചു  ആ ഗ്രൂപ്പില്‍ ഉള്ള ഞാന്‍ അടക്കമുള്ള പലര്‍ക്കും  ദര്‍ശന ടാകീസിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല , ഞാന്‍ ആകെ അവിടുന്ന് കണ്ട ചിത്രം ഇഷ്ടമാണ് നൂറു വട്ടവും , ദി കാറും . ഒരു നാടിനെ സിനിമ കാഴ്ച്ചകളുടെ മായലോകത്തേക്കു ആദ്യമായി എത്തിച്ച ദര്‍ശന ടാകീസിനെ കുറിച്ച് എനിക്ക് കൂടുതല്‍‌ അറിയാന്‍ ആഗ്രഹമുണ്ടായി ,ഞാന്‍ എന്‍റെ സുഹ്രത്തും സഹോദര തുല്ല്യനുമായ പ്രദീപ് ഏട്ടനു ഒരു മെസ്സേജ് അയച്ചു .. ദര്‍ശന ടാകീസിനെ കുറിച്ചുള്ള പ്രദീപ് ഏട്ടന്റെ ഓര്‍മ്മകള്‍ അദേഹം മെസ്സേജ് രൂപത്തില്‍ എന്നോട് പങ്കുവെച്ചും , ഞാന്‍ അത് നിങള്‍ക്കായി പോസ്റ്റ്‌ ചെയ്യുന്നു .......
    -----------------------------------------------------------------------------------------------------
1980,81 ലൊ മറ്റോ ആണ് ദര്‍ശന തുടങ്ങിയത് .ഒരു നാടിന്‍റെ സിനിമ  ആസ്വാദനത്തെ അടിമുടി മാറ്റി മറിച്ച ചരിത്രമുണ്ട് ദര്‍ശനക്ക് .അതുവരെ നമ്മള്‍ ആലച്ചേരിക്കാര്‍ സിനിമ കണണമെങ്കില്‍ പേരാവൂര്‍ക്ക് നടന്നിട്ടാണ് പോകുവാ  .കോളയാടെക്കും നടന്നിട്ടാണ് പോകുന്നത്    , ഓരോ ആഴ്ചയും ആളുകള്‍ കാത്തിരിക്കും ആഴ്ചക്ക് പടം മാറുന്നതും കാത്തു . അതൊക്കെ ഒരു കാലം . കോളയാട് മൊട്ടക്ക് ഉള്ള ഒരു ഗള്‍ഫ്കാരനായ അബുബക്കറിന്‍റെ ആയിരുന്നു ടാകീസ്  ,                                 
 ആദ്യ പടം ഓര്‍മ്മ വരുന്നില്ല എന്‍റെ ചെറുപ്പത്തില്‍ പടം കാണാന്‍ പോകുന്നത് ഒരു സംഭവമായിരുന്നു അന്ന് . 1.95 - 1.25 -0 .75 -0 .50 ഇതായിരുന്നു ടിക്കറ്റ്നിരക്ക് 
ഒരു രൂപയും കൊണ്ട് കോളയാട് പോയാല്‍ പടവും കണ്ടു ചായയും കുടിച്ചു തിരിച്ചുവരാം   സെക്കന്റ്‌ഷോ  കാണാന്‍ പോകുന്നത് ബഹുരസമാണ് ..
പഴയ ഓര്‍മ്മകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി നീല ......
സിനിമ കാണാന്‍ വേണ്ടി വീട്ടില്‍ നിന്നും തേങ്ങയും അടക്കയും അടിച്ചു മാറ്റി വില്‍ക്കും . അതിനു അടി പിന്നെ കിട്ടും , ആ അടി കിട്ടുമ്പോളും കണ്ട സിനിമയുടെ കഥയാവും അപ്പോളും മനസില്‍ ....
പ്രേംനസീര്‍ , ജയന്‍ , വിന്‍സെന്‍റ് മധു ഇവരൊക്കെയായിരുന്നു അന്നത്തെ  നമ്മുടെ താരങ്ങള്‍ . അന്ന് കളര്‍ പടം കുറവാണ് . കളര്‍ പടം വന്നാല്‍ ചെണ്ട കൊട്ടി നോട്ടീസുമായി അനൌണ്‍സ്മെന്റ് ഉണ്ടാകും ,
വെള്ളി , ശനി , ഞായര്‍ , ഈ ദിവസങ്ങളില്‍ ഒടുക്കത്തെ തിരക്കാവും . ഞങള്‍ രാവിലെ തന്നെ പോകും , കുറച്ചു സമയം സൈക്കിള്‍ വാടകയ്ക്ക് എടുത്തു കറങ്ങും . പിന്നെ കോളയാട് ശ്രീകൃഷ്ണ ഹോട്ടലിന്റെ ചില്ല് അലമാരിയിലെ സിനിമ പോസ്റ്റര്‍ നോക്കി ആ സിനിമയെ കുറിച്ച് അഭിപ്രായം പറയും
ഒരു സിനിമ ഒരു ദിവസം രണ്ടു ഷോ വരെ കണ്ട ചരിത്രമുണ്ട് .എന്ത് രസമായിരുന്നു അന്നത്തെ ആ കാലം 
സിനിമയും കണ്ടു നാട്ടിലേക്ക് ഉള്ള തിരിച്ചു നടത്തം ഒരിക്കലും മറക്കാന്‍ പറ്റില്ല , തോലബ്ര ,പോത്ത്കുഴി  . ആര്യപ്പരമ്പ് , മേനചൊടി ,അരയങ്ങാടു 
തുടങ്ങിയ എല്ലാ സ്ഥാലത്തു നിന്നും ആളുകള്‍ പടം കാണാന്‍ വരും ,എല്ലാവരും പടവും കഴിഞ്ഞു ഒന്നിച്ചാണ് പോകുക , കണ്ട പടത്തിന്‍റെ കഥയും പറഞ്ഞു കൊണ്ടാണ്  നാട്ടിലേക്ക് ഉള്ള നടത്തം .
പണ്ട് കോളയാട് നിന്ന് ആലച്ചേരിയിലേക്ക് പകല് പോലും നടക്കാന്‍ പേടിയാവും , വീടുകളും വളരെ കുറവാണു , എത്രയോ തവണ വെളിച്ചം പോലും ഇല്ലാതെ രാത്രി അത് വഴിയൊക്കെ സഞ്ചരിച്ചു .
 ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസില്‍ ഒരു നഷ്ടബോധവും സന്തോഷവും ..


Wednesday, 29 May 2013

എന്‍റെ അച്ഛാനായിരുന്നു  മോഹനന്‍ ഡോക്ടറുടെ   വീടിന്‍റെ ആശാരി പണിയെടുത്തത് അച്ഛന്റെ സഹായിയായി പഠനം പാതിവെച്ച് നിര്‍ത്തിയ
ഞാനും .ഒരു ദിവസം ജനല്‍ചില്ലു വാങ്ങാന്‍  മോഹനന്‍ ഡോക്ടറുടെ  കൂടെ ചിറ്റാരിപ്പരമ്പ് പോയിട്ടും വരുമ്പോള്‍ ചെറിയ ചാറ്റല്‍മഴ, ഞാനും മോഹനന്‍ ഡോക്ടറും കണ്ണവത്തു ബൈക്ക് നിര്‍ത്തി ഒരു കടയുടെ വരാന്തയില്‍ കയറി
നിന്നു .. ചാറ്റല്‍മഴയുടെ രൂപം മാറി , ഒരു ഉഗ്രന്‍ മഴ .. മഴയ്ക്ക് കൊഴുപ്പേകാനായി നല്ല കാറ്റും ഇടിവെട്ടും

മഴത്തുള്ളികളെ നോക്കിയിട്ട് മോഹനന്‍ ഡോക്ടര്‍ പറഞ്ഞു " പ്രതീക്ഷിക്കാത്ത ഒരു മഴ അല്ലെ "......?

അതിനു ഉള്ള മറുപടിയായി ഞാന്‍ പറഞ്ഞത് ഇതായിരുന്നു

മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി, മഴ ചെറുതായി....

വീട്ടില്‍ ആശാരി പണിക്കു വന്ന ആശാരിചെക്കന്‍റെ വായില്‍ നിന്നും ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ വരികള്‍
വന്നതിന്‍റെ ഞെട്ടല്‍ ഞാന്‍ മോഹനന്‍ ഡോക്ടറുടെ  മുഖത്തു കണ്ടു .....

ഞാനും അദേഹവും പിന്നീടു കൊറേ സംസാരിച്ചു ......ആലച്ചേരി ജ്ഞാനോദയം വായനശാലയിലെ പുസ്തകങ്ങളുടെ അകമ്പടിയോടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള എന്‍റെ നയങ്ങളും നിലപാടുകളും ഞാന്‍ അദേഹത്തോട് വാതോരാതെ സംസാരിച്ചു  ...

വീട്ടില്‍ മടങ്ങിയെത്തിയ ഡോക്ടര്‍ എന്‍റെ അച്ഛനെ ഫോണ്‍ വിളിച്ചു വരുത്തി .., എന്നിട്ട് പറഞ്ഞു .. രഞ്ജിത്തിനു ശ്രമിച്ചാല്‍ ഇനിയും പഠിക്കാം
ഇവന്‍ ആശാരിപ്പണിയെടുത്ത് നടന്നാല്‍ ശരിയാവില്ല ..ഇങ്ങള് ഇവനെ പഠിക്കാന്‍ വിടണം ...

ഡോക്ടറുടെ  വാക്കും വീട്ടുകാരുടെ നിര്‍ബന്ധവും കൂടി ആയപ്പോള്‍ എനിക്ക് വീണ്ടും ഒരു പഠിതാവിന്റെ കുപ്പായം ഇടേണ്ടി വന്നു ..

അറിവിന്‍റെ ലോകത്തിലെക്കുള്ള യാത്രയില്‍ എന്നെ സഹായിച്ച എല്ലാവരെയും ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു...

എന്‍റെ മനസില്‍ ഇപ്പോള്‍   മഴ പെയ്യുന്നു, മഴ മാത്രമേ ഉള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ... ഓര്‍മ്മകളുടെ കുളിരുള്ള മഴ .......

വാല്‍ക്കഷണം : ഇന്നു ഫേസ് ബുക്കില്‍ മോഹനന്‍ ഡോക്ടറെ കണ്ടു... അറിയുമോ എന്നാ ചോദ്യത്തിനു , അറിയില്ല എന്നാ മറുപടി
ചെറിയ പരിഭവം തോന്നി എങ്കിലും പരിജയപ്പെടുത്തിയപ്പോള്‍ മനസിലായി ,.

Sunday, 26 May 2013

ചതി

ചിരിച്ചു കൊണ്ട് സ്നേഹം നടിക്കാന്‍ പഠിച്ചത്തില്ല ഞാന്‍
കൊടുത്ത സ്നേഹം ചിലര്‍ തിരിച്ചു തന്നുമില്ല
വെളുത്ത പല്ല് കാട്ടി കറുത്ത മനസുകൊണ്ട് ചിരിച്ചുചിലര്‍
ചിരിച്ചു ചതിച്ചവര്‍ പിന്നെ ചിരിച്ചത്തില്ല -
അടുത്തവര്‍ ഒക്കെ ചതിച്ചപ്പോള്‍ , ചതിച്ചതൊന്നും നിന്‍റെ മിടുക്കല്ല
പൊറുക്കുവാന്‍ മാത്രം പഠിച്ചവന്‍ ഞാന്‍ -
മരിക്കുവോളം സ്നേഹം കൊടുക്കും ഞാന്‍
തിരിച്ചു കിട്ടാത്ത എന്തുണ്ട് ഭൂമിയില്‍-
തിരിച്ചു കിട്ടുംവരെ വെളുത്ത പല്ലുക്കാട്ടി ചിരിക്കും ഞാന്‍ -



Saturday, 25 May 2013

എന്‍റെ അച്ഛന്‍

അമ്മയെ കുറിച്ച് സംസാരിക്കാന്‍ നമ്മള്‍ക്ക് ആയിരം നാവാണ് എത്ര പറഞ്ഞാലും മതിയാവില്ല അമ്മയുടെ സ്നേഹലാളന....
അമ്മയെ പോലെ തന്നെ വൈകാരികബന്ധമുള്ള ഒരു വ്യക്തിയാണ് അച്ഛന്‍ ....

ഞാനും അച്ഛനും തമ്മില്‍ സംസാരം വളരെ കുറവാണു അതിനു കാരണം എന്താണ് എന്ന് എനിക്ക് ഇന്നും അറിയില്ല ....
എന്‍റെയും അച്ഛന്റെയും ഇടയില്‍ ഒരു  മതില്‍ക്കെട്ട് ഉള്ളതായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു..അച്ഛന്റെയും എന്‍റെയും
ആശയവിനിമയം പലപ്പോളും അമ്മയിലൂടെ ആയിരുന്നു ..തലശേരിയില്‍
N T T F ല്‍ അച്ഛന്‍ എനിക്ക് അഡ്മിഷന്‍ എടുക്കാന്‍
എല്ലാം ശരിയാക്കിയപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു " N T T F ല്‍ അഡ്മിഷന്‍ എടുത്തിട്ടു അച്ഛന്‍ പോയി പഠിക്കും ..
ഞാന്‍ പോകില്ല അനക്ക്  ആനിമേഷന്‍ പഠിച്ചാല്‍ മതി "

അച്ഛനെ ധിക്കരിച്ചു ഞാന്‍ ഏറണാകുളത്തേക്ക് ആനിമേഷന്‍ പഠിക്കാന്‍ വണ്ടി കയറുമ്പോള്‍ അച്ഛന്‍ അമ്മയുടെ കൈയില്‍ കുറച്ചു നോട്ടുകെട്ടുകള്‍
എനിക്ക് തരാന്‍ ഏല്‍പ്പിച്ചു അച്ഛന്റെ വിയര്‍പ്പിന്റെ മണമുള്ള ആ പണം കൊണ്ട് ഞാന്‍ എന്‍റെ പഠനം തുടങ്ങി ..

പഠനശേഷം ഹൈദരാബാദില്‍ കിട്ടിയ ജോലിയുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്ന് മനസിലാക്കിയ അച്ഛന്‍ അമ്മയെ കൊണ്ട് എന്നെ ഫോണ്‍ വിളിപ്പിച്ചു അമ്മ എന്നോട് പറഞ്ഞു "ഇന്നോട് അച്ഛന്‍ പറയുന്നത് നാട്ടിലേക്കു പോരാനാണ് ഈടെ ഏറണാകുളത്തു എന്തെങ്കിലും നോക്കാം എന്ന് ".... നേരിട്ട് അച്ഛന്‍ എന്നെ സ്നേഹിച്ചില്ല എങ്കിലും അച്ഛന്റെ സ്നേഹം ഞാന്‍ പലപ്പോളും അറിഞ്ഞിട്ടുണ്ട് ...


പ്രവാസ ജീവിതത്തിലെക്ക് എന്നെ യാത്രയാക്കാന്‍ വന്ന അച്ഛന്‍ എന്നെ ആദ്യമായി കെട്ടിപ്പിടിച്ചു........ പൊട്ടിക്കരഞ്ഞകൊണ്ട് എനിക്ക് ഒരു
ഉമ്മ തന്നു..,,,,, എന്‍റെ അച്ഛന്‍ എന്‍റെ ഓര്‍മ്മയില്‍ എനിക്ക് തന്ന
ആദ്യ ചുംബനം .......

അന്ന് ഞാന്‍ അറിഞ്ഞു എന്‍റെ ഒരു കൈയില്‍ ഒതുങ്ങുന്നുള്ള ആരോഗ്യമേ എന്‍റെ അച്ഛന് ഉള്ളു എന്നാ സത്യം ...........എന്‍റെ അച്ഛന് തുല്യം വെക്കാന്‍
എന്‍റെ അച്ഛന്‍ മാത്രം ......

Wednesday, 22 May 2013

അവള്‍ എന്‍റെ കാമുകി


കണ്ണാരപ്പൊത്തി  കളിച്ചൊരു കാലത്ത് ......എന്നെ കണ്ടിട്ടും മറ്റാര്‍ക്കും -

കാട്ടിക്കൊടുക്കത്തവള്‍ ..

പെറ്റു പെരുകാന്‍ പുസ്തകത്താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി ..മറ്റാര്‍ക്കും -

കൊടുക്കാത്ത എനിക്ക് തന്നവള്‍

ഞാന്‍ പകുതി കടിച്ച മൂവാണ്ടന്‍ മാങ്ങ . ചോദിച്ചു വാങ്ങി തിന്നു -

തീര്‍ത്തവള്‍

തെയ്യപറമ്പിലെ ആരവങ്ങള്‍ക്കിടയില്‍ കണ്ണോടു കണ്ണ് നോക്കി -

നിന്നവള്‍ ...........

രണ്ടുനാള്‍ മിണ്ടാതെ നിന്നപ്പോള്‍ , എന്‍റെ മുന്നില്‍ വന്നു  -

പൊട്ടിക്കരഞ്ഞവള്‍ ,

ആദ്യമയി ചോദിച്ച ചുടുചുംബനം നാളെ തരാമെന്നു പറഞ്ഞു -

ഓടിമറഞ്ഞവള്‍

ഇന്ന് ഞാന്‍ കാണുമ്പോള്‍ മറ്റൊരുത്തന്‍റെ വധുവായി , കണ്ടിട്ടും -

കാണാത്തതായി നടിച്ചു നടന്നു -

നീങ്ങിയവള്‍ ........


Saturday, 18 May 2013


1987 -മെയ്‌ - 19 ,നു മാലോകര്‍ എല്ലാവരും കൂര്‍ക്കംവലിച്ച്‌ ഉറങ്ങുമ്പോള്‍ രാത്രി 11 .30 നു (എന്‍റെ അമ്മാവന്റെ വാച്ച് ശരിയാണ് എങ്കില്‍ ) മുഖത്തു ഒരു അളിഞ്ഞ ചിരിയോടെ കൂടി ഉത്രം നക്ഷത്രത്തില്‍ ഞാന്‍ ഭൂജാതനായി എനിക്കും അമ്മയ്ക്കും നല്ല ടെന്‍ഷന്‍ .,അമ്മയുടെ ആദ്യ പ്രസവും ,എന്‍റെ കന്നി ജനനവും ,

ഇരിട്ടിയിലുള്ള തുളസി ഡോക്ടറുടെ കൈകളിലെക്കാണ് ഞാന്‍ പിറന്നു വീണത്‌ .... (തുളസി ഡോക്ടര്‍ക്ക് നന്ദിയും ആദരാഞ്ജലിയും)

പ്രവാസവാസിയായ എന്‍റെ അച്ഛന് എന്‍റെ ജനനം കാണാനുള്ള ഭാഗ്യമില്ലയിരുന്നു . എന്നെ ഒന്ന് കാണാന്‍ . അദേഹത്തിന് പിന്നെയും അഞ്ചു
വര്‍ഷക്കൂടി കാത്തിരിക്കേണ്ടി വന്നു  ...( എനിക്ക് ഒരു മകന്‍ ഉണ്ടാകുമ്പോള്‍ അച്ഛനെ ആദ്യം കാണിക്കാം കേടോ .... )

സമ്പല്‍സമൃദ്ധിയുടെ നടുവിലേക്കാണ് ഞാന്‍ ജനിച്ചു വീണത്‌ ..അച്ഛന്‍ ബഹറിനില്‍.. നാല് അമ്മാവന്‍മാരുടെ ഏറ്റവും ഇളയ കുഞ്ഞു അനിയത്തിയുടെ  ഒരേ ഒരു ആണ്‍ക്കുട്ടി...(എന്‍റെ കൈകളില്‍ മൊത്തം എട്ടു മോതിരങ്ങള്‍ ഉണ്ടായിരുന്നു ..ഒരു വലിയ സ്വര്‍ണ്ണ മാല സ്വര്‍ണ്ണ
അരഞ്ഞാണം അങനെ പലതും ...എന്‍റെ രണ്ടു അനിയത്തിമാര്‍ക്കും ഈ ഒരു കാര്യത്തില്‍ എന്നോട് അസൂയായാണ്‌ അവര്‍ ജനിച്ചപ്പോള്‍ 
എന്‍റെ അച്ഛന്‍ പൊട്ടി പാളിഷായിപ്പോയിരുന്നു) 

എന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ ഉണ്ട്............. അതില്‍ ഒരു കഥ ഞാന്‍ പറയാം (കലാകാരന്‍ മഹാനായ പോന്നപ്പത്തു സിബി )

സ്വന്തം മകന്‍ വെളുക്കാന്‍ അച്ഛന്‍ അമ്മക്ക് കുങ്കുമപ്പൂവ് കൊടുത്ത് വിട്ടു അമ്മ കുങ്കുമപ്പൂവ് എന്ന് കരുതി കഴിച്ചത് കറുത്ത ഉണക്ക മുന്തിരിങ്ങയും ....

അങനെ എന്‍റെ ഒരു പിറന്നാള്‍ കൂടി .... മനസിന്‍റെ മണിച്ചെപ്പ്‌ തുറക്കുമ്പോള്‍ ചില്ലുകൂട്ടില്‍ സൂക്ഷിച്ച ഒരു പാട് പിറന്നാള്‍സ്മരണകള്‍ .. പിറന്നാളെന്നു പറയുന്നത് ഒരു ഓര്‍മ്മപ്പെടുത്തലാണ്..... ഇതുവരെ നാം എന്ത് ചെയ്തു ഇനി എന്തുചെയ്യണം  എന്നാ ഓര്‍മ്മപ്പെടുത്തല്‍ ..........

Friday, 17 May 2013

"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  ട്രെയിന്‍ നമ്പര്‍  16649 പരശുറാം എക്സ്പ്രസ് ഏതാനം നിമിഷങ്ങള്‍ക്കകം ഫ്ലാറ്റ് ഫോമ ഒന്നില്‍ എത്തിച്ചേരും  "....ഞാന്‍ മെല്ലെ കണ്ണുതുറന്നു അവള്‍ അപ്പോളും എന്‍റെ മാറില്‍ തലച്ചായിച്ചു ഉറങ്ങുന്നു ..ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ..എല്ലാവരും പറയുന്നത് ശരിയാണ് ഇവള്‍ ശരിക്കും ഒരു മാലാഖതന്നെ ..ഓര്‍മ്മയുടെ അവസാന പുസ്തകതാളില്‍ വരെ നിന്‍റെ മുഖമാണ് ..നിന്നോടുള്ള അനുരാഗം എന്ന് തുടങ്ങി എന്ന്  എനിക്ക്  അറിയില്ല ...  പലപ്പോളും നിന്നോട് തുറന്നു പറയണം എന്ന് കരുതി ഞാന്‍ അടുത്തു വന്നു നിന്‍റെ കണ്ണുകളിലെ വശ്യത എന്നെ അതിനു അനുവദിച്ചില്ല നിന്‍റെ കണ്ണുകള്‍ എന്‍റെ കണ്ണുകളോടു മെല്ലെ പറയുന്നതായി എനിക്ക് തോന്നി " നീലാ... എനിക്കും നിന്നെ ഇഷ്ടമാണ്  ...."

ഇന്ന് നീ മറ്റൊരുത്തന്റെ വധുവായി കതിര്‍മണ്ഡപത്തില്‍ നില്‍കേണ്ടവള്‍  ........

തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ ആളൊഴിഞ്ഞ മൂലയില്‍ സിമെന്റ്  ബഞ്ചില്‍ എന്‍റെ മാറോട് ചേര്‍ന്ന് കിടക്കുന്നു ...എന്തൊരു  വിരോധാഭാസം  അല്ലെ !!!!!!......

ഇന്നലെ രാത്രി ഞാനൊരു തീരുമാനം എടുത്തു ..ഞാന്‍ ജീവനെക്കാള്‍ ഏറെ  അവളെ  സ്നേഹിച്ചിരുന്നു എന്നാ സത്യം അവളോട്‌  അവസാനമായി ഒന്ന് പറയുക ....എന്‍റെ സ്നേഹം അവള്‍ ഒരിക്കലും തിരിച്ചറിയാതെ പോകരുത് ...

ആളൊഴിഞ്ഞനേരം നോക്കി  ഞാന്‍ അവളോട്‌ പറഞ്ഞു ... "അനക്ക് ഇന്നോട് ഒരു കാര്യം പറയാനുണ്ട് ..."

പറഞ്ഞു മുഴുവിപ്പിക്കുന്നത്തിനു മുബേ അവള്‍ എന്നോട് പറഞ്ഞു 
"ഞാനും ഇന്നേ നോക്കിനടക്കുവായിരുന്നു ...അനക്ക് ഒരു പ്രധാനപ്പെട കാര്യം ഇന്നോടും പറയാനുണ്ട് "

ഞാന്‍ പറഞ്ഞു . " എന്താ ഇഞ്ജി വേഗം പറ ..............."

 അനക്ക് ഈ കല്യാണം വേണ്ട ....  അനക്ക് ഒരാളെ ഇഷ്ടമാണ് ഓന്‍ രാവിലെ പരശുറാം എക്സ്പ്രസില്‍  എറണകുളത്തുന്നു വരും.... .മംഗലാപുരത്തു ചെന്നിട്ട്  രജിസ്റ്റര്‍ മരേജ്‌  ചെയ്യാം എന്നാ ഓന്‍  പറഞ്ഞെ ... ഇഞ്ജി അന്നെ നാളെ രാവിലെ എങനെ എങ്കിലും ഒന്ന്  തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ എത്തിക്കണം 

അതിന്‍റെ ബാക്കിപത്രമാണ്  നിങള്‍ ഇവടെ കാണുന്നത് ...എന്‍റെ സ്നേഹം തിരിച്ചറിയാതെ എന്‍റെ മാറില്‍ തലചായ്ച്ചു അവള്‍ ഉറങ്ങുന്നു ,...ട്രെയിന്‍ വരന്‍ നിമിഷങ്ങള്‍മാത്രം ....

Tuesday, 14 May 2013


കാലത്തിന്റെ ചിതലരിക്കത്ത പൂമരമാണ് സൌഹൃതം തണലും സുഗന്ധവും നല്കുന്ന ഈ സൌഹൃതം മാത്രമാണ് നമ്മുടെ ജീവിതത്തിലെ സൌഭാഗ്യങ്ങള്"..

എനിക്കും പറയാനുണ്ട്‌ സൌഹൃത സൌഭാഗ്യങ്ങളുടെ കഥ ..എന്‍റെ എല്ലാമായ ഷിജുവിനെ കുറിച്ച് ..എനിക്ക് രണ്ടു ഷിജുവുണ്ട് ...അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് ഏതു ഷിജുവിനെയാണ് കൂടുതല്‍ ഇഷ്ടമെന്നു ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ...ഞാന്‍ പറയുന്നത്  ഷിജിന്‍ k p യെ കുറിച്ചാണ് ...
ഷിജിന്‍ എങനെ ഷിജു ആയിയെന്നു ആര്‍കും അറിയില്ല.. ചെറുപ്പം മുതല്‍ എല്ലാരും അവനെ ഷിജു എന്ന് വിളിക്കുന്നു ..ആലച്ചേരിയില്‍ എന്ന് ഞാന്‍ എത്തിയോ അന്നുമുതല്‍ എന്‍റെ വാലായി അവനോ അവന്‍റെ വാലായി ഞാനോ ഉണ്ടാകും ...
ഞാന്‍ ഹൈസ്കൂള്‍വിദ്യാഭ്യസം പകുതിവെച്ച് നിര്‍ത്തി ആശാരി പണിക്ക് പോകുമ്പോള്‍ എന്‍റെ നാടിനു തന്നെ അഭിമാനമായി  ചിറ്റാരിപ്പറമ്പ് സ്കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കും വാങ്ങി അവന്‍ S S L C ജയിച്ചു ..
ഒരു സന്ധ്യമയങ്ങിയ നേരം ഒരു കേട്ട് പുസ്തകവുമായി അവന്‍ എന്‍റെ അടുത്ത് വന്നു....അവന്‍ തന്ന പുസ്തകവും അവന്‍ പകര്‍ന്ന അറിവും എന്നെ ഞാനാക്കി ..

വാല്‍ക്കഷണം : പണ്ട് ഞങള്‍ കളിക്കുമ്പോള്‍ ഞാന്‍ ഒരു മരക്കഷണം കൊണ്ട് ഞാന്‍  അവനെ എറിഞ്ഞു .അവന്‍റെ തല മുറിഞ്ഞു ഞാന്‍ അവനോടു പറഞ്ഞു ,...ഷിജു ഇഞി ഇതു വീട്ടില്‍ പറയരുത് ഞാന്‍ ഇന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ ..അവന്‍ നിറഞ്ഞ കണ്ണുമായി എന്നോട് പറഞ്ഞു..
രന്‍ത്തെ (അവന്‍ എന്നെ അങനെയാണ് വിളിക്കുന്നത് ) ഞാന്‍ ആരോടും  പറയില്ല .. അഞ്ചു മിനിറ്റു കൊണ്ട് ആ സംഭവം കോളയാട് പഞ്ചായത്ത് മൊത്തമറിഞ്ഞു ....... ( അതു എങനെ പുറത്തു അറിഞ്ഞു എന്ന് ഞാന്‍ പിന്നെപറയാം  )  
                 

Monday, 13 May 2013


ഇന്ന് എന്‍റെ കൂട്ടുകാരന്‍ സക്കറിയ എന്നെ ഫോണ്‍വിളിച്ചു അവന്‍ ഒറ്റ ശ്വാസത്തില്‍ എന്നോട് പറഞ്ഞു
അളിയാ നീ അറിഞ്ഞോ നമ്മുടെ മാക്കാന്‍ അച്ഛനായി......... ..എന്‍റെ മനസില്‍ ഒരു മറു ചോദ്യം വന്നു ഞാന്‍
അവനോടു ചോദിച്ചു ഡാ കുട്ടി മാക്കാനെ പോലെയോ അതോ നമ്മുടെ പഴയ മാക്കാത്തിയെ പോലെയോ ??
അവന്‍ പറഞ്ഞു നീ പേടിക്കേണ്ട നല്ല അടിപൊളി ഒരു കുട്ടിയ ഒരു പ്രശ്നവും ഇല്ല  .....എന്‍റെ ഈ ചോദ്യത്തിനും അവന്‍റെ ഉത്തരത്തിനും പിന്നില്‍ വലിയ ഒരു സംഭവം ഉണ്ട് മാക്കാന്റെ അനുവാദത്തോടെ
ഞാന്‍ അത് നിങ്ങളോടു പറയാം .......
മാക്കാന്‍ എന്ന പേര് എങ്ങനെ വന്നു എന്ന് അവനു പോലും അറിയില്ല അവന്‍റെ അമ്മ വരെ അവനെ അങനെയാണ് വിളിക്കുന്നത്‌ .. മാക്കാന്‍ ചുരുങ്ങി ചിലര്‍ അവനെ മാക്കു എന്നും വിളിക്കാറുണ്ട് ...മാക്കാന്‍ ആള് ഒരു ചുള്ളനാണു എന്നും ജിമ്മില്‍ പോകും ദിവസവും പത്തു മുട്ടയുടെ വെള്ള കഴിക്കും .( മുട്ടയുടെ  മഞ്ഞ ഇടക്ക് എനിക്ക് തരും )  മാക്കാന് അഞ്ചു ഷൂവും പത്തു ജീന്‍സും ഒന്‍പത്‌ ഷര്‍ട്ടും ഉണ്ടയിരുന്നു പോരാത്തതിനു ചെത്തിനടക്കാന്‍ മണ്ണെണ്ണ ഒഴിച്ച് ഓടിക്കാന്‍ കഴിയുന്ന ഒരു സുസുക്കിയുടെ ബൈക്കും ..ഇത്രയൊക്കെ ഉണ്ടെങ്കിലും മാക്കനു ഗേള്‍ഫ്രണ്ട് ഇല്ലായിരുന്നു ..ആ പേരും പറഞ്ഞു ഇടക്ക് മാക്കാനെ ഞങള്‍ കളിയാക്കും//
അങനെ ഇരിക്കുമ്പോള്‍ നമ്മുടെ മാക്കാനും ഒരു ഗേള്‍ഫ്രണ്ടിനെ കിട്ടി അവളുടെ പേര് ജീന ..ഞങള്‍ അവളെ മാക്കാത്തി  എന്ന് വിളിച്ചു ..
അവര് തമ്മില്‍ ഒടുക്കത്തെ പ്രേമം .രണ്ടാളും ഏറണാകുളം ആണ് എങ്കിലും തമ്മില്‍ കണ്ടിട്ടില്ലായിരുന്നു ...
പ്രേമം അസ്ഥിക്ക് പിടിച്ചപ്പോള്‍ മാക്കാനും മാക്കാത്തിയും നേരിട്ട് കാണാന്‍ തീരുമാനിച്ചു ..കൂട്ടിനു ഞാനും നമ്മുടെ മണ്ണെണ്ണ ഒഴിച്ച് ഓടിക്കുന്ന സുസുക്കിയുടെ ബൈക്കും...
ഏറെ നേരത്തെ കത്തിരുപ്പിനു ഒടുവില്‍ നാണം കുണുങ്ങി നമ്മുടെ മാക്കാത്തി വന്നു ..ഏകദേശം മുപ്പതു വയസു പ്രായം മത്തങ്ങാ മുഖം പൊക്കം നാല് അടിതികച്ചില്ല ..വായിലെ പല പല്ലുകളും തമ്മില്‍ വിപരീതഅനുപാതത്തില്‍ കയറുപിരിച്ചു  വെച്ചത് പോലെ ഇരിക്കുന്നു .ടാറിട്ട റോഡില്‍ നിന്ന മാക്കാത്തിയെയും റോഡിനെയും തിരിച്ചറിയാന്‍ മാക്കാത്തിയുടെ
കളറും സമ്മതിക്കുന്നില്ല ...
മാക്കാത്തിയെ പരിജയപ്പെടാന്‍ പോലും നില്‍ക്കാത്ത ഞാനും മാക്കാനും ജീവനും കൊണ്ട് ഓടി
അന്ന് രാത്രി മാക്കാന് മാക്കാത്തിയും തമ്മില്‍ അടിച്ചു പിരിഞ്ഞു
കുറച്ചു കഴിഞ്ഞപ്പോള്‍ മാക്കാത്തിയുടെ മെസ്സേജ് വന്നു ആ  മെസ്സേജ് എങനെയായിരുന്നു .

പ്രീയപ്പെട്ട മാക്കാന്‍
       
         ഞാന്‍ നിന്നെ ഇനി ശല്ല്യപ്പെടുത്തുനില്ല നിനക്ക് എന്നെ പോലുള്ള ഒരു മകള്‍ ഉണ്ടാകും ആ മകളെ  ഓര്‍ത്തു നീ ഒരു ദിവസം കരയും ഗുഡ് ബൈ ..നിന്‍റെ സ്വന്തമല്ലാത്ത ...മാക്കാത്തി ..
മാക്കാത്തിയുടെ ഈ ശാപം ഫലിച്ചോ എന്നറിയാന്‍ വേണ്ടിയാണു ഞാന്‍ അവനോടു അങനെ ചോദിച്ചത്
പാവം നമ്മുടെ മാക്കാത്തി ..............
വാല്‍ക്കഷണം ; മാക്കാന്‍ ആരാണ് എന്ന് അറിയണോ ?? .. എന്നും കമന്റ്‌ ഇടുന്ന... ഇന്നു കമന്റ്‌ ഇടാത്ത ആളാണ് നമ്മുടെ മാക്കാന്‍ ...........

Sunday, 12 May 2013


അമ്മ ദിനത്തില്‍ ഞാന്‍  എഴുതാന്‍ കുറച്ചു താമസിച്ചു ക്ഷമിക്കുക ..ഞാന്‍ എന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും പറഞ്ഞെങ്കിലും മോശമല്ലേ ?..
എന്‍റെ അമ്മ രാജമ്മ ....രാജമ്മയും തങ്കച്ചനും നല്ല ചേര്‍ച്ച ...പേര് പോലെ തന്നെയാണ് മനസുകൊണ്ടും അവര് നല്ല ചേര്‍ച്ചയാണ് ... ആറ്റുനോറ്റു ഉണ്ടായ പെണ്‍ത്തരിയായിരുന്നു എന്‍റെ അമ്മ  അതും ഏറ്റവും ഇളയതും അമ്മക്ക് നാലു ചേട്ടന്‍മാരുണ്ട് ..നാല് ചേട്ടന്‍ മാരുടെയും പുന്നാര പെങ്ങളായി അമ്മ അങനെ സസുഖം വാഴുമ്പോള്‍ ...കോട്ടയം കഞ്ഞരത്തനം എന്ന നാട്ടില്‍ നിന്നും എന്‍റെ അച്ഛന്‍ അമ്മയുടെ നാട്ടില്‍ എത്തി ...  അമ്മയുടെ വീടിനു അടുത്തുള്ള  നീടുനോക്കി പള്ളിയിലെ ആശാരി പണി എന്‍റെ അച്ഛനാണ് കരാറു എടുത്തിരിക്കുന്നത് ...അതെ പള്ളിയുടെ കീഴിലുള്ള കോളേജില്‍ അപ്പോള്‍ എന്‍റെ  അമ്മ പ്രീഡിഗ്രീ പഠിക്കുന്നു ...ആദ്യ നോട്ടത്തില്‍ തന്നെ രണ്ടാളുടെയും മനസില്‍ ലഡു പൊട്ടി..മുടിഞ്ഞ പ്രണയം ....
എല്ലാവരുടെയും എതിര്‍പ്പിനെ അവഗണിച്ചു എന്‍റെ അമ്മയും അച്ഛനും വിവാഹം കഴിച്ചു...
വിവാഹ ശേഷം അമ്മയുടെ ചേട്ടന്‍മാര്‍ അമ്മയോട് മിണ്ടാതായി ...ചിലര്‍ ഇപ്പോള്‍ എല്ലാം മറന്നു അമ്മയെ പഴയപോലെ സ്നേഹിക്കുന്നു ചിലരുടെ മനസില്‍ ഇപ്പോളും എന്തൊക്കയോ പുകയുന്നു ...
 എല്ലാ പുകയും കേട്ട്അടങ്ങി വീണ്ടും പഴയത് പോലെ ആകട്ടെ എന്ന പ്രതീക്ഷയോടെ മകന്‍ നീലന്‍................... ...............///////////,,..................

Saturday, 11 May 2013


എന്നെ ഓര്‍മ്മയുണ്ടോ ? എന്‍റെ പേര് അമൃതം.. ..പുതിയ തലമുറ എന്നെ മറന്നു കാണും പണ്ട് ആലച്ചേരികാര്‍ക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു ഞാന്‍ കോളത്തയി വഴി നിങള്‍ എത്ര തവണ എന്‍റെ കൂടെ യാത്ര ചെയ്തിരിക്കുന്നു..., എല്ലാരും എന്നെ മറന്നു അല്ലെ ? എന്നെ അറിയാത്തവര്‍ക്ക് ഞാന്‍ എന്നെ ഒന്ന് പരിജയപ്പെടുത്താം..ഞാന്‍ ഒരു പാവം പഴഞ്ചന്‍ ബസ്‌ ഇപ്പോള്‍ എന്നെ ആര്‍ക്കും വേണ്ട പ്രായം കുറച്ചു ആയി തീരെ വയ്യ പക്ഷേ പണ്ട് ഇങ്ങനെ അല്ലായിരുന്നു . ഒരു കാലത്ത് ആലച്ചേരികാര്‍ക്ക് എവടെ എങ്കിലും പോകണം എങ്കില്‍ ഞാന്‍ മാത്രമേ  ഉണ്ടായിരുന്നുള്ളൂ  . പല രാത്രികളിലും ഞാന്‍ ഉറങ്ങറില്ലയിരുന്നു എങനെ ഉറങ്ങും ഞാന്‍ ഉറങ്ങി വരുമ്പോള്‍ആരെങ്കിലും  വന്നു വിളിക്കും " ഇഞി ഒറങ്ങിയാ ? ഞമ്മളുടെ വടക്കേലെ ബാബുനെ പാമ്പ് കടിച്ചു ..ഇഞി വേഗം
വാ ഞമ്മക്ക് കൂത്തുപറമ്പ്വരെ ഒന്ന് പോകാം ..." പിന്നെ ഒരു പോക്കാണ് ചിലപ്പോള്‍ രാവിലെ തിരിച്ചെത്തും ..അങനെ എത്ര രാത്രികള്‍ .......കാലചക്രം കറങ്ങികൊണ്ടിരുന്നു .. എനിക്ക് പഴയത്‌ പോലെ നിങ്ങളെയും കൊണ്ട് സഞ്ചരിക്കാന്‍ പറ്റാത്തായി  പിന്നെ പുതായി ചില ബസുകള്‍ കൂടി നാട്ടില്‍ വന്നു ..ദിവ്യ , ശ്രീ ശബരി അവരുടെ മുന്നില്‍ പിടിച്ചു നില്ലക്കാന്‍ ഈ വയസന് പറ്റുമോ ?..എന്‍റെ കൂടെ യാത്ര ചെയ്യാന്‍ ആരും വരാതായി എനിക്ക് നിങ്ങളോട് പരിഭവം ഒന്നും ഇല്ലകേട്ടോ ...ഇനി എത്ര കാലം ഞാന്‍ ഉണ്ടാകും എന്ന് എനിക്ക് അറിയില്ല എനിക്ക് എല്ലാവരെയും കാണണം എന്ന് ഉണ്ട് പഴയത് പോലെ എനിക്ക് ഇപ്പോള്‍ യാത്ര ചെയ്യാന്‍ പറ്റില്ല .എന്‍റെ പല അവയവങ്ങളും ഇപ്പോള്‍ തുരുമ്പു എടുത്തു .. എന്നെ കൊണ്ട് നിങള്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് എന്ന് എനിക്കറിയാം കൊളത്തയിക്കുന്നു നിങളെയും കൊണ്ട് എനിക്ക് കയറാന്‍ പറ്റാതെ വന്നപ്പോള്‍ നിങള്‍ ശരിക്കും എന്നെ ശപിച്ചു കാണും അല്ലെ ......./..?? എന്‍റെ മഴയത്ത് എന്‍റെ  തകര ഷീറ്റ്  ചോര്‍ന്നു നിങളുടെ പുത്തനുടുപ്പ് നനയുമ്പോള്‍ എന്നെ മനസില്‍ എങ്കിലും വെറുത്തു കാണും അല്ലെ ?.. എല്ലാം ഒരു വയസന്റെ കൈ അബദ്ധമായി കാണണം കേട്ടോ ..
ഒരു പക്ഷെ നമ്മള്‍ ഇനി ഈ ജന്മത്തു കാണില്ലെയിരിക്കും .എങ്കിലും മറക്കാരുത് ഈ വയസനെ ...  ...................................................................

Friday, 10 May 2013


ആലച്ചേരിക്കാര്‍ക്ക് കണ്ണിലുണ്ണിയാണ് വാസു ....വാസുനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട് ..അവന്‍റെ ജീവചരിത്രം
പറയാന്‍ എനിക്ക് എന്‍റെ ആയുസ്സ് മുഴുവനും വേണ്ടി വരും .......
.................................................................................
സീന്‍ 1
------
തന്‍റെ ഹെര്‍ക്കുലീസ് സൈക്കിള്‍ സകല ആരോഗ്യവും എടുത്തു ഒരു ചെങ്കുത്തായ കയറ്റം ചവിട്ടി കയറ്റുന്ന നായകന്‍ ...
മുഖത്തു ഒരുമാതിരി ഒരു അളിഞ്ഞ ഒരു ചിരി...............
പോക്ക് കണ്ടാല്‍ നിങള്‍ കരുതും എന്തോ അത്യാവശ്യ കാര്യത്തിനുള്ള യാത്രയാണ് എന്ന് എന്നാല്‍ ഒരു ലക്ഷ്യമില്ലാതെ
എങ്ങോട്ടോ ഉള്ള യാത്രയാണ്‌ ഇതു ..ഇതിന്‍റെ അവസാനം വഴിതെറ്റി പേരാവൂരോ കൂത്തുപ്പറമ്പോ....പിന്നെ
ഒരു പെട്ടിഓട്ടോറിക്ഷ പിടിച്ചു നാട്ടിലേക്ക് ............

വാല്‍ക്കഷണം : അവന്‍റെ യാത്രയെക്കുറിച്ച് അവന്‍ പറയുന്നത് : യെന്റെ മോനെ ഞാന് ഇങ്ങനെ കോളയാട് ചെന്നപ്പോള്‍
റോഡില്‍ ഒരു മഞ്ഞ വര ഞാന്‍ അയിന്റെ ബയെന്നെ വെച്ചുപ്പിടിച്ചു......കൊറേ അങ്ങ് ചെന്നപ്പോള്‍ രണ്ടു വഴി ഒന്ന് അങ്ങോട്ടും മറ്റൊന്ന് ഇങ്ങോട്ടും
പിന്നെ കൊറേ പീടികയും ....................
.................................................................................
സീന്‍ 1
------
പ്രസാദ്‌യേട്ടന്റെ ബേക്കറിയില്‍ കുറി വിളിക്കാന്‍ എല്ലാവരും എത്തിയിട്ടുണ്ട് .. ബേക്കറി പണി പഠിക്കാന്‍ എന്ന് പറഞ്ഞു നമ്മുടെ വാസുവും അവടെ ഉണ്ട് അമ്പതിനായിരം രൂപയുടെ കുറിയാണ്  പലരും മത്സരിച്ചു കുറി വിളിക്കുന്നുണ്ട് നമ്മുടെ വാസുവിന്‍റെ അച്ഛനും ആ കുറിയില്‍ലുണ്ട് ..ഇടക്ക് വാസു വെറക് എടുക്കാന്‍ വന്നപ്പോള്‍ പുറത്തു ഗംഭീര കുറിവിളി ..................,......അവനും തോന്നി ഒന്ന് വിളിച്ചു നോക്കിയാലോ ....വാസു നീട്ടിവിളിച്ചു അയ്യായിരം കൊറച്ചു ... അങനെ മൊത്തം നാല് തവണ വാസു വെറക് എടുക്കാന്‍ വന്നു .....അവസാനം വാസുവിന്‍റെ അച്ഛന്‍റെ അമ്പതിനായിരം രൂപയുടെ കുറി വെറും പതിനായിരം രൂപയ്ക്കു വാസു സ്വന്തമാക്കി 

വാല്‍ക്കഷണം : എട്ടാംക്ലാസ് ആദ്യദിവസം ക്ലാസില്‍ വന്ന ബെന്നി മാഷ്‌ 
കുട്ടികളോട് എന്നെ കുറിച്ച് നിങള്‍ക്ക് എന്തെങ്കിലും അറിയണമെങ്കില്‍ വാസുനോട് ചോദിച്ചാല്‍ മതി  മൂന്ന് കൊല്ലമായി എട്ടാംക്ലാസില്‍ ഞാന്‍ അവനെ പഠിപ്പിക്കുന്നു ....

ഇനിയും പറയാന്‍ ഒരു പാട് ബാക്കി വാസു തല്ലിക്കൊന്നില്ലകില്‍ എഴുതാം .....

Wednesday, 8 May 2013


എന്‍റെ പേര് കണ്ടു ചിലര്‍ ചോദിച്ചു ഡാ നീല നീ ക്രിസ്ത്യനിയാണോ ?? ....ഞാന്‍ മറുപടി കൊടുത്തില്ല കാരണം ഞാന്‍ ആരാണ് എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു ........ പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ നമ്മുടെ പാപ്പച്ചന്‍ മാഷ് ക്ലാസില്‍ വന്നിട്ട് പറഞ്ഞു ...S T , S T C
കുട്ടികള്‍ എഴുനേല്‍ക്കു അവര്‍ക്ക് ഉള്ള ഗ്രാന്‍ഡ്‌ വന്നിട്ടുണ്ട് ..ഞാന്‍ എഴുനേല്‍ക്കാതെ നില്‍ക്കുമ്പോള്‍ ക്ലാസിലെഎല്ലാകുട്ടികളും എന്നെ നോക്കും ...പാപ്പച്ചന്‍ മാഷ് എന്നെ നോക്കിയിട്ടു പറയും.. "നിനക്ക് എന്നഡാ ഗ്രാന്‍ഡ്‌ വേണ്ടേവേണ്ടെകില്‍ അത് ഈ ഫാപ്പച്ചന്‍ മാഷ്ക്ക് തന്നേക്ക്‌" ... എന്‍റെ രൂപവും ഭാവവും കണ്ടിട്ട് ആണ് ഫാപ്പച്ചന്‍ മാഷ്‌ അല്ല സോറി പാപ്പച്ചന്‍ മാഷ് അങനെ പറഞ്ഞത് ....അപ്പോളാണ് ഞാന്‍ എഴുന്നേറ്റു നിലക്കുന്ന മഹന്‍മാരെയും മഹതികളേയും ശ്രദ്ധിക്കുന്നത് ,,..ഹായ്ഏത് ഇല്ലത്തെ നമ്പുതിരികുട്ടിയ എന്ന് ചോദിക്കണം എന്ന് കരുതിയവള്‍ വരെ S T , S T C  കുറച്ചു ഗ്ലാമര്‍ കൂടിയ ഞാന്‍ S T , S T C ആണോ എന്ന് ഇവര്‍ക്ക് സംശയം ..... ഞാന്‍ നാട്ടില്‍ ഇടക്ക് എന്നെ കളിയാക്കുമ്പോള്‍ കൂട്ടുക്കാരോട് പറയാറുണ്ട് " ഡാ പന്നികളെ നീ ഒകെ ആഫ്രിക്കയില്‍ലോട്ട്വാ ഞാന്‍ അവിടുത്തെ ഷാരൂഖന്‍ ആയിരിക്കും നോക്കിക്കോ ...ഒരു ദിവസം ഒരു പ്രൊജെക്റ്റിന്റെ ആവിശ്യത്തിന്സുഡാനില്‍ പോയി അവടെ എത്തിയപ്പോള്‍ എനിക്ക് മാതൃരാജ്യത്തു എത്തിയപ്പോലെ തോന്നി ...അവടെ ഉള്ള സുന്ദരികള്‍(അവര്‍ക്ക് എന്നെകാള്‍ കറുപ്പുണ്ട്‌ ) എന്നെ നോക്കിയാ നോട്ടം എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു
അവരില്‍ ഒരാളെ കെട്ടി അവടെ കൂടിയാലോ എന്ന് ഞാന്‍ വിചാരിച്ചു  


ഇനി എല്ലാരോടും ഞാന്‍ S T , S T C അല്ല  ക്രിസ്ത്യനിയും അല്ല ഞാന്‍ നല്ല നെയ്യ് ഉള്ള......................... ....ഒരു സാധാരണക്കാരന്‍

 വാല്‍ക്കഷണം : എല്ലാം ഒരു തമശയായി എടുക്കണം കേട്ടോ.........
 

Tuesday, 7 May 2013

എന്‍റെ അമ്മയുടെ വണ്ടി പഠനം


എന്‍റെ അമ്മയുടെ ഏറ്റവുംവലിയ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു ജോലി നേടുക എന്നത് ...അങനെ ഇരിക്കുമ്പോള്‍ അമ്മയുടെ പരിജയത്തില്‍ലുള്ള ഒരാള്‍ അമ്മക്ക് ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഒരു ചെറിയജോലി ശരിയാക്കികൊടുത്തു ... ജോലിക്ക് പോകാനും വരാനും അമ്മ ഒരു കൈനെറ്റിക്ഹോണ്ടയും വാങ്ങി

 വണ്ടിയൊക്കെ വാങ്ങിയെങ്കിലും അമ്മക്ക് അത് ഓടിക്കാന്‍ അറിയില്ലായിരുന്നു ...അങനെ വണ്ടി പഠിപ്പിക്കേണ്ട
ഭാരിച്ച ചുമതല അമ്മ എന്നെ ഏല്‍പ്പിച്ചു .. ആക്സിലെറ്ററോഡു ഉള്ള അമിതസ്നേഹവും ബ്രേക്കിനോടുള്ള വെറുപ്പും
അമ്മ ഇടക്ക് ഇടയ്ക്ക്‌ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു...എത്ര വീണിട്ടും അമ്മക്ക് ഒരു പരിക്കുമില്ല എന്‍റെ ശരിരത്തില്‍
ഇനി പരിക്കുപറ്റാന്‍ ഒരിഞ്ചു സ്ഥാലവും ബാക്കിയില്ല വണ്ടിയുടെ കാര്യത്തില്‍ ഏകദേശം തീരുമാനമായ മട്ടാണ് വണ്ടിയുടെ പ്രധാനപ്പെട്ട പല അവയവങ്ങളും ഇളകി തൂങ്ങിക്കിടക്കുന്നു .. ഇത്രയൊക്കെ ആയപ്പോള്‍ ഞാന്‍
അച്ഛനോട് പറഞ്ഞു ...അച്ഛാ ഇങ്ങളുടെ ഓളെ ഇനി വണ്ടിഓടിക്കാന്‍ പഠിപ്പിക്കാന്‍ അനക്ക്‌ പറ്റില്ല ഇങ്ങള് വേണമെങ്കിലും 
പഠിപ്പിച്ചോ ..അടുത്ത ഉഴം അച്ഛന്റെയായിരുന്നു ..അച്ഛന്‍ വലിയൊരു സംഭവം കണ്ടു പിടിച്ചു,.. അമ്മക്ക് സൈക്കിള്‍ ബാലന്‍സ്‌ ഇല്ല ..അതുകൊണ്ട് ആദ്യം അമ്മ സൈക്കിള്‍ ബാലന്‍സ്‌ ആക്കണം ..പുരുഷുയേട്ടന്റെ ഹോട്ടലിന്റെ അടുത്ത് ചെറിയൊരു ഇറക്കമുണ്ട് അച്ഛന്‍ കൈനെറ്റിക്ഹോണ്ട ഓടിച്ച്‌ കയറ്റത്തിന്റെ മുകളില്‍ കൊണ്ടുവെക്കും എന്നിട്ട് അമ്മയെ കൈനെറ്റിക്ഹോണ്ടയില്‍ കയറ്റി തഴേക്ക്‌ തള്ളിവിടും ...അച്ഛന്‍ വണ്ടിയില്‍
നിന്നും കൈയെടുത്താല്‍ അമ്മ വീഴും ...ഒരു ദിവസം വണ്ടി പഠിക്കാന്‍ പോയ രണ്ടാളെയും വീട്ടില്‍ലെത്തെണ്ട സമയംകഴിഞ്ഞിട്ടും കാണുന്നില്ല ..കാത്തിരുപ്പിനു ഒടുവില്‍ രണ്ടാളും വീട്ടില്‍ ഹാജര്‍ ..അമ്മയുടെ മുഖത്തു സൂക്ഷിച്ചുനോക്കിയപ്പോള്‍ മുന്‍നിരയിലുള്ള രണ്ടു പല്ലുകള്‍ കാണുനില്ല മൂക്കിനു വലിയ ഒരു കെട്ടും .......ഞാന്‍ അമ്മയോട് ചോദിച്ചു
" അമ്മേ ഇതു എന്ത് പറ്റി ?? " മൂക്ക് അടഞ്ഞ ശബ്ദത്തില്‍ അമ്മ പറഞ്ഞു " അച്ഛന്‍ ഒന്ന് മുണ്ട് മാടി കുത്തിയതാ ..."
അച്ഛന്‍ കഥ വിവരിച്ചുത്തന്നു ..കയറ്റത്തിന്റെ മുകളില്‍ നിന്നും കൈനെറ്റിക്ഹോണ്ടയില്‍ അമ്മ താഴേക്ക്‌ വരുമ്പോള്‍ വണ്ടിയുടെ പുറകില്‍ പിടിച്ചു അച്ഛനും താഴേക്ക്‌ വരാറുണ്ട് അന്ന് പതിവുപോലെ താഴേക്ക്‌ വരുമ്പോള്‍
അച്ഛന്റെ മുണ്ടും ഒന്ന് അഴിഞ്ഞു അഴിഞ്ഞ മുണ്ട് മാടി കുത്താന്‍ അച്ഛന്‍ വണ്ടിയില്‍നിന്നും കൈ എടുത്തതും അമ്മ വണ്ടിയും നേരെ ഒരു ടെലിഫോണ്‍ പോസ്റ്റില്‍ പോയി ഒരൊറ്റയിടി ...........ആ ഇടിക്കു ശേഷം പിന്നെ അമ്മ കൈനെറ്റിക്ഹോണ്ടയുടെ പുറകില്‍ പോലും കയറിയിട്ടില്ല ....

Wednesday, 24 April 2013



ഏഴു വര്‍ഷംമുമ്പ് ഈ ദിവസം ഞാന്‍ പത്താംക്ലാസ് അതിസാഹസികമായി വിജയിച്ചു അച്ഛന്റെ കുടുംബത്തിലെ ഏറ്റവും ഉയര്‍ന്നമാര്‍ക്കായ
420 മാര്‍ക്കിനെക്കള്‍ 22 മാര്‍ക്ക് കുറവ് അമ്മയുടെ കുടുംബത്തില്‍ അമ്മക്ക് ശേഷം S S L C എന്ന മഹാസാഗരം നീന്തിക്കയറിയ മഹാന്‍
വീട്ടില്‍ എല്ലാവര്‍ക്കും ഭയങ്കര സന്തോഷം എനിക്കു സന്തോഷംകൊണ്ടു നില്‍ക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ .സന്തോഷപൂര്ണ്ണമായ
ആ ദിവസം ഒരാള്‍ എന്‍റെ അടുത്തു വന്നു ..എന്‍റെ മഹാനായ അമ്മാവന്‍ എന്നെ സുക്ഷിച്ചു നോക്കിയിട്ട് അദ്ദേഹം എന്നോട് പറഞ്ഞു ..നീ
നമ്മുടെ കുടുബത്തിന്റെ മാനം കാത്തു.. പണ്ട് അമ്മാവനും  S S L C പരീക്ഷയും തമ്മില്‍ ഒരു വലിയ യുദ്ധം നടന്നു 1985 മുതല്‍ 1990 വരെ
നീണ്ട ഒരു യുദ്ധം ആറു തവണ അദ്ദേഹം പരീക്ഷ എഴുതി ഓരോ തവണയും 10 മാര്‍ക്ക് വെച്ച് കൂടി ആറാം തവണ അദേഹത്തിന്
110 മാര്‍ക്ക് കിട്ടി ..എഴാം തവണയും പരീക്ഷക്ക് പോകാന്‍ അദ്ദേഹം റെഡി ആയിരുന്നു ..പരീക്ഷ എഴുത്തതിരിക്കാന്‍ അദേഹത്തിന്റെ
ഹാള്‍ടിക്കറ്റ് അമ്മമ്മ കത്തിച്ചു കളഞ്ഞു എന്ന് ചരിത്രരേഖകളില്‍ പറയുന്നു .. എന്തായലും എല്ലാവരും ഹാപ്പിയാണ് ഞാനും ഹാപ്പി
ഇന്നു S S L C പരീക്ഷ ജയിച്ച എന്‍റെ എല്ലാ കുഞ്ഞു അനിയന്‍മാരും അനിയത്തിമാര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍ ..പരാജയപ്പെട്ടവര്‍ വീണ്ടും
ശ്രമിക്കുക ..അവര്‍ക്ക് എന്‍റെ വക ഒരു ഓള്‍ ദി ബെസ്റ്റ്  ...............


Saturday, 13 April 2013



അങനെ വീണ്ടും ഒരു വിഷുകൂടി....എല്ലാകൂട്ടുകാര്‍ക്കും എന്‍റെ ഹൃദയംനിറഞ്ഞ വിഷുആശംസകള്‍ .... വിഷു എന്ന് പറയുമ്പോള്‍ ഞങള്‍ കണ്ണൂര്‍ക്കാര്‍ക്ക് ചിക്കനും മട്ടനും ബീഫും ഒകെ നിറഞ്ഞ ഒരു സംഭവബഹുലമായ ആഘോഷമാണ് .നടന്‍ബോബ്കളുടെ
ജന്മനാടായ കണ്ണൂരില്‍ പിന്നെ പടക്കത്തിനു ഒരു ക്ഷാമവും ഉണ്ടാവില്ലലോ  .. വിഷു എന്ന് പറയുമ്പോള്‍ എന്‍റെ മനസില്‍ ആദ്യമായി തെളിയുന്ന രൂപം 75 സെന്റെ സ്ഥാലത്തുള്ള 35 തെങ്ങില്‍ ഓടിച്ചാടി തേങ്ങപ്പാറിക്കുന്ന വത്സസേട്ടനെയും ഉത്സാഹത്തോടെ തേങ്ങ പെറുക്കിയെടുത്തു ചാക്കിലിടുന്ന അച്ഛന്റെ അമ്മയുടെയും അനിയത്തിമ്മാരുടെയും മുഖമാണ് ...വിഷുവിന്റെ ഒരാഴ്ച മുമ്പ് തുടങ്ങുന്ന അഭ്യാസപ്രകടനമാണ് ഇതു ..ഇപ്പോള്‍ പറിച്ച തേങ്ങ വിറ്റുകിട്ടുന്ന കാശ് കൊണ്ട് വേണം ഞങ്ങള്‍ക്ക് വിഷുആഘോഷിക്കാന്‍ ..പിന്നെ തേങ്ങാപോതിക്കല്‍ മത്സരമാണ്‌ ..അതില്‍ അച്ഛന്‍ ജയിക്കും
പിറ്റേന്ന് രാവിലെ അമ്മ ആ തേങ്ങയും തലയില്‍ വെച്ച് മത്തായിചേട്ടന്റെയോ അപ്പച്ചന്‍ചെട്ടന്റെയോ കടയില്‍ കൊണ്ടുപോയി വില്‍ക്കും . അത് കഴിഞ്ഞാണ് രസം ഞങള്‍ എല്ലാരും കൂടെ പേരാവൂരില്‍ പോകും.,യാത്ര ബഹുരസമാണ് .ലോകത്തില്‍ കിക്കര്‍ ഇല്ലാത്ത ഓട്ടോറിക്ഷയുള്ള ഒരേ ഒരാള്‍ എന്‍റെ അച്ഛനാണ് പേരാവൂരിലെക്കുള്ള 12 കിലോമീറ്ററില്‍ 6 കിലോമീറ്ററും ഞങള്‍ തള്ളുകയാണ്  പതിവ് ..വീട്ടിലേക്കു വേണ്ട സാധങ്ങളും എല്ലാവര്ക്കും വേണ്ട വിഷുക്കൊടിയും അച്ഛന്‍ തേങ്ങ വിറ്റുകിട്ടുന്ന കാശ് കൊണ്ട് വാങ്ങിക്കും കൂടെ എനിക്ക് രഞ്ജിത്ത് k p യോട്  മത്സരിക്കാന്‍ പടക്കങ്ങളും ...പടക്കം പൊട്ടിക്കല്‍ മത്സരത്തില്‍ ഞാന്‍ പെട്ടന്ന് തോല്‍ക്കും കാരണം ഒരു അരമണിക്കൂര്‍ പൊട്ടിക്കാന്‍ ഉള്ള പടക്കം മാത്രമേ എന്‍റെ കൈയില്‍ കാണുകയുള്ളൂ ..പിന്നെ മടിച്ച്‌ മടിച്ചു രഞ്ജിത്ത് k p യുടെ  വീട്ടില്‍ ചെല്ലും അവന്‍റെ പടക്കം മൊത്തം ഞാനും കൂടി ചേര്‍ന്ന് പൊട്ടിച്ചു തീര്‍ക്കും ...
ഈ വിഷുവിനു ഞാന്‍ നാട്ടില്‍ ഇല്ല രഞ്ജിത്ത് k p യുടെ പടക്കം പൊട്ടിക്കാന്‍ ഞാന്‍ ഞാന്‍ വരില്ല വല്ലിയെച്ചിയുടെ പായസമില്ല ബിനുവെട്ടന്റെ വിഷുകൈനീട്ടമില്ല .. അടുത്ത വിഷു അടിച്ചു പൊളിക്കാം എന്ന പ്രതിക്ഷയോടെ നിര്‍ത്തുന്നു ............ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്‍റെ വിഷുആശംസകള്‍

ഇന്നു രാത്രി നിങള്‍ പൊട്ടിക്കുന്ന പടക്കത്തെക്കാള്‍ ഉച്ചത്തിലിടിക്കുന്ന ഹൃദയവുമായി നിങളുടെ സ്വന്തം നീലന്‍ ............

Tuesday, 2 April 2013

ഞാനും രഞ്ജിത്ത് kp യും


എന്‍റെ അയല്‍വാസിയും എന്‍റെ സുഹൃത്തും ആണ് രഞ്ജിത്ത് k P ..ചെറുപ്പത്തില്‍ ഞാനും നമ്മുടെ k P യും തമ്മില്‍ എന്നും അടിയായിരുന്നു ...പഠിത്തത്തിലും അടിയില്‍ ഞാന്‍ അന്നും
ഇന്നും പരാജയം ആണ്..ആലച്ചേരി സ്കൂള്‍ ഗ്രൌണ്ടില്‍ കളികുമ്പോള്‍ എന്തോ പറഞ്ഞു  പതിവുപോലെ ഒടക്കി ...അവന്‍ കൈയില്‍ കിട്ടിയ തെങ്ങിന്‍ മടല് കൊണ്ട് ഉണ്ടാക്കിയ ബാറ്റ് വെച്ച് എന്നെ തലങ്ങും വെലങ്ങും അടിച്ചു ... അടിക്കിടയില്‍ എന്‍റെ വയറിനു ഒരു കടിയും . ആ കടിയില്‍ അവന്‍ കടിച്ചെടുത്ത എന്‍റെ വയറിന്റെ ഒരു ഭാഗം ഒരു   ബബോള്‍ഗം പോലെ ചവച്ചു കൊണ്ട് .എന്നോട് ചോദിച്ചു " ഇനക്കു ഇനിയും അടിയും കടിയും വേണോ ?? " ...
അവന്‍റെ അടിയുടെയും കടിയുടെയും മുന്‍പില്‍ തോറ്റു ഞാന്‍ വീട്ടില്‍ എത്തി അമ്മയോട് പറഞ്ഞു
" അമ്മെ ആ  k p എന്നെ അടിച്ചു എന്‍റെ വയറ്റില്‍ അവന്‍ കടിച്ചു ......" എന്‍റെ ശരീരത്തിലെ കടിച്ച പാട് കൂടി കണ്ടപ്പോള്‍ .അമ്മ എന്നെയും കൂട്ടി k p യുടെ വീട്ടിലേക്ക്‌  പോയി
k p യുടെ വീട്ടില്‍ എത്തിയ എന്‍റെ അമ്മ k p യുടെ അമ്മയോട് പറഞ്ഞു " ഇങ്ങളുടെ ചെക്കന്‍ അന്‍റെ ചെക്കനെ  മട്ടെല്ല് കൊണ്ട് അടിച്ചു വയറ്റില്‍ കടിച്ചു ഇതിനു ഇങ്ങള് ഒരു തീരുമാനം ഉണ്ടാക്കണം "
k p യുടെ അമ്മ നീട്ടി വിളിച്ചു " മോനെ രഞ്ജി ..........." എന്‍റെ വയറു കടിച്ച പല്ലും കട്ടി ചിരിച്ചു കൊണ്ട് കട്ടലയുടെ  മറവില്‍ നിന്നും അവന്‍ മെല്ലെ പുറത്തേക്ക് വന്നു  .....അവന്‍റെ അമ്മ
അവനെ ഞങ്ങളുടെ മുന്‍പിലേക്ക് മാറ്റി നിര്‍ത്തിയിട്ട്‌ പറഞ്ഞു .ഇങ്ങള് അന്റെ ചെക്കന്റെ കുപ്പായം അഴിച്ചു  ഒന്ന് നോക്കിയാട്ടെ ....... പറഞ്ഞു തീരുന്നതിന്‌ മുന്‍പേ k p കുപ്പായം അഴിച്ചു നെഞ്ചും വിരിച്ചു നിന്നു . k p യുടെ അമ്മ പറഞ്ഞു ..ഇങ്ങള് നോക്കിയാട്ടെ ഇങ്ങളുടെ ചെക്കന്‍ അടിച്ച പാടാണ് ഈ കാണുന്നത് മൊത്തം "....അപ്പോള്‍ ആണ് ആ ഞെട്ടിക്കുന്ന സത്യം നേരിട്ട് കാണുന്നത്  k p യുടെ ശരീരം മുഴുവന്‍ ചുവന്നു തുടുത്തിരിക്കുന്നു ..
രഞ്ജിത്ത് k p നാട്ടിലെ ഏറ്റവും വെളുത്ത ആള്‍ ആണ് നല്ല ഒരു കാറ്റ് അടിച്ചാല്‍ അവന്റെ ശരീരം ചുവക്കും.......ഞാന്‍ എന്‍റെ ശരീരത്തിലേക്ക് നോക്കി ആകെയുള്ള തെളിവായ കടിച്ച പാടില്‍ നിന്നും വരുന്ന ചോര വരെ കറുത്തിരിക്കുന്നു..അവന്‍ എന്നെ അടിച്ചപ്പോള്‍ ഞാന്‍ നടത്തിയ പ്രതിരോധം അവന്‍റെ ശരീരത്തില്‍ ... വലിയ രൂപത്തില്‍ തെളിഞ്ഞു കാണുന്നു
തെളിവിന്റെ അടിസ്ഥാനത്തില്‍ എന്നെ അമ്മ ശിക്ഷിച്ചു ..........
എനിക്ക് ഒരു കാര്യം മനസിലായി ...ശരീരം വെളുത്താല്‍ അടിയില്‍ നിന്നും രക്ഷപ്പെടാം .....

Saturday, 30 March 2013


അങനെ ഒരു ആഘോഷം കൂടി ഈസ്റ്റെര്‍ ..ഇസ്റ്റെര്‍ എന്ന് പറയുമ്പോള്‍ തന്നെ ഞങള്‍ സിറ്റികാര്‍ക്ക് ( സിറ്റി എന്ന് പറയുമ്പോള്‍ ആരും ചിരിക്കരുത് കേട്ടോ അങനെ ശീലിച്ചു പോയി )ഒരു മുഖം ഓര്‍മ്മവരും  മറ്റാരും അല്ല ഞങളുടെ സ്വന്തം ഷൈന്‍ സ്റ്റീഫന്‍ ഞങള്‍ ഇവനെ കപ്പിയാര്‍ എന്ന് വിളിക്കും ..വല്ല ഇരുമ്പ് കടയിലും അവനെ തൂക്കി വിറ്റാല്‍ പറയുന്ന കാശ് കിട്ടും കാരണം അവന്‍റെ ശരീരത്തില്‍ ഡോക്ടര്‍മാര്‍ ഇട്ടുകൊടുത്തു നട്ടും ബോള്‍ട്ടും അത്രക്കുണ്ട് ..ശരീരത്തില്‍ ഇനി തുന്നിക്കെട്ടന്‍ ഒരിഞ്ചു സ്ഥാലവും ബാക്കിയില്ല .ഒറ്റ നോട്ടത്തില്‍ ഒരു തനി ഗുണ്ട ഭാവത്തില്‍ മാത്രമേ ഗുണ്ടായിസം ഉള്ളു
അവനെ അടുത്തു അറിയുന്നവര്‍ക്ക് അറിയാം അവനെ പോലെ ഒരു പാവം വേറെ ഇല്ല കൂട്ടുകാരെ ഇത്രക്കും സ്നേഹിക്കുന്ന ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല . ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ എന്ത് തന്നെ ആയാലും ഞങള്‍ എല്ലാരും അവന്‍റെ വീട്ടില്‍ ഉണ്ടാകും  ..ഇന്നേ വരെ ഒരു ആഘോഷത്തിനും ഞങള്‍ സ്വബോധത്തോടെ അവനെ കണ്ടിട്ടില്ല ..എനിക്കറിയാം ഇപ്പോള്‍ നീ നാലുകാലില്‍ ഡാന്‍സ്‌ തൊടങ്ങിക്കാണും ...
 പ്രിയപ്പെട്ട ഷൈന്‍ നീ ഇന്നെക്കില്ലും ഒരു അപകടവും വരുത്തരുതേ ...      നിനക്കും നിന്‍റെ കുടുംബത്തിനും  എന്‍റെ ഈസ്റ്റെര്‍ ആശംസകള്‍ ...........

Sunday, 24 March 2013

ആര്‍ക്കോവേണ്ടി മരിച്ച ഒരു അപരന്‍


ഞാനും മരണവും തമ്മില്ലുള്ള ദൂരം അടുത്തുകൊണ്ടിരിക്കുന്നു ഞാന്‍ അങ്ങും ദൂരെ കണ്ട  പ്രകാശഗോളം ഇപ്പോള്‍ എന്‍റെ അടുത്തു എത്തിയിരികുന്നു മുത്തശിക്കഥകളിലും പുരാണങ്ങളില്‍ലും നമ്മള്‍ കേട്ട സ്വര്‍ഗ്ഗവും നരകവും നിര്‍ണയിക്കുന്ന ഇടത്താവളം അതായിരിക്കുമോ ?? ,,എനിക്ക് പേടിയാവുന്നു എന്‍റെ ഭാരം കുറഞ്ഞു ഒരു അപ്പുപ്പന്താടി പോലെ ആകുന്നതായി എനിക്ക് തോന്നുന്നു . വേണ്ട എനിക്ക് മരിക്കേണ്ട ജീവിക്കണം ..എനിക്ക് ശ്വാസം കിട്ടുനില്ല എന്‍റെ ഹൃദയം ഇപ്പോള്‍ പൊട്ടും .. ചെവിക്ക് അകത്തുനിന്നും ഒരു മുഴക്കം .. എന്‍റെ ചുറ്റും കൂടി നിന്നവര്‍ എന്നെ പരിഹസിച്ചു ചിരിക്കുന്നു.. എന്‍റെ ചുറ്റും കൂടിയവരില്‍ ഞാന്‍ നിന്‍റെ മുഖം മാത്രം കണ്ടില്ല എന്നെ നീ അത്രക്കും വെറുക്കുന്നു അല്ലെ ???... നിന്നെ നഷ്ട്ടപ്പെടുന്നതിനെക്കള്‍
എനിക്ക് ഇഷ്ടം മരണമാണ് .. എങ്കിലും ഇപ്പോള്‍ തോന്നുന്നു മരിക്കേണ്ട എന്ന് .എന്‍റെ അച്ഛന്‍ എന്‍റെ അമ്മ എനിക്ക് ജീവിക്കണം..എനിക്ക് ഇപ്പോള്‍ ഒട്ടും ശ്വാസം കിട്ടുന്നില്ല മരണവും ഞാനും തമ്മില്ലുള്ള അകലം വെറും നിമിഷങ്ങള്‍ മാത്രം ഈ അവസാന നിമിഷംവരെ എന്‍റെ മനസില്‍ നീ മാത്രം ..... ഇപ്പോള്‍ ഞാന്‍ ആ പ്രകാശഗോളത്തിന്‍റെ അടുത്തു എത്തിയിരിക്കുന്നു ഞാനും നീയും തമ്മില്‍ ഉള്ള ബന്ധം ഇവടെ തീരുന്നു ..എനിക്ക് നിന്നെ കാണാം നീ പറയുന്നത് കേള്‍ക്കാം .. നിനക്ക് എന്നെ കാണാനും ഞാന്‍ പറയുന്നത് കേള്‍ക്കാനും കഴിയില്ലെന്ന് എനിക്കറിയാം എങ്കിലും ഞാന്‍ എന്നും നിന്‍റെ അടുത്തു വന്നു
നിന്നോട് സംസാരിക്കും അത്രക്കും ഇഷ്ടമാണ്  എനിക്ക് നിന്നെ ..............

Thursday, 21 March 2013


ആലച്ചേരികാര്‍ക്ക് സുപരിചിതമായ രൂപമാണ്‌ പപ്പന്‍ മാഷ് മെലിഞ്ഞുണങ്ങിയ ശരീരം ..എല്ലാം കൂടെ ഒരു പത്തു കിലോ തൂക്കം വരുന്ന ഒരു മനുഷ്യന്‍ .. ആള് നാട്ടിലെ പ്രമാണി ആണ് ആളുടെ കൈയില്‍ ഉള്ള പണത്തിനു കൈയും കണക്കുമില്ല .. പിശുക്ക് എന്ന് പറയുന്ന കലാരൂപം കണ്ടു പിടിച്ചത് ഇദ്ദേഹമാണ് ..ഇദ്ദേഹത്തിന്റെ പിശുക്കിനെ കുറിച്ച് നാട്ടില്‍ ഒരു കഥയുണ്ട് '
ഏറ്റവും കൂടുതല്‍‌ പണം ബാങ്കില്‍ നിക്ഷേപിച്ചതിനു കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മാഷിന് ഒരു കളര്‍ T V സമ്മാനം ആയിട്ടു കൊടുത്തു ..T V ഒക്കേ മാഷ് ഭംഗിയായി വാങ്ങി ആ T V തൊട്ടുതാഴെയുള്ള ഇലട്രോണിക് കടയില്‍ കൊടുത്തു ആ കാശും കൂടെ ബാങ്കില്‍ ഇട്ടു പോലും അതാണ് ഞങളുടെ പപ്പന്മാഷ് ..
എന്‍റെ ആറാം ക്ല്സിലെ ക്ലാസ്ടീച്ചര്‍ ആയിരുന്നു പപ്പന്‍ മാഷ്
അന്ന് തുടങ്ങിയ സ്നേഹബന്ധം ഇന്നും തുടരുന്നു .. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് മാഷിന്‍റെ മാഷിന്‍റെ ചില നിലപാടുകള്‍ നാട്ടുകാരെ മാഷിന്‍റെ ശത്രുകള്‍ ആക്കി ..മാഷിന്‍റെ ഇളയമകന്‍ പ്രിയന്ഥന്‍റെ കല്യാണം വലിയ സംഭവം ആയിരുന്നു മാഷ് കല്യാണം വിളിച്ചത് ഇങനെ ആണ് ..അടുത്ത ഞായറാഴ്ച എന്‍റെ മകന്‍ പ്രിയന്ഥന്‍ന്‍റെ കല്യാണമ്മാണ് .അന്ന് അന്ന് ചെറിയൊരു ചായ സല്‍ക്കാരം ഇല്ലത്ത് ഉണ്ട് ,,ഒരു വീട്ടില്‍ നിന്നും ഒരാള്‍ മാത്രം വരണം ...എല്ലാ വീട്ടില്‍ നിന്നും എല്ലാരും വന്നു അത് കൊണ്ട് കല്യാണത്തിനു ഞാന്‍ അടക്കം പതിനഞ്ചു പേര്‍ ..പെണ്ണ്വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ പ്രിയന്ഥന്‍ന്‍റെ ഓക്കചങ്ങാതിയും സഹോദരനും  എല്ലാം ഞാന്‍ ആയി അവടെ ഉള്ള തലമൂത്ത ഒരു നമ്പുതിരി എന്നോട് ചോദിച്ചു ഹേ... കുട്ടി ഏതു ഇല്ലത്തെയാണ് എന്താണ് പേര് ...ഞാന്‍ പറഞ്ഞു  ഹയ്യി ഞാന്‍ വടക്കേടത്തേയാണ് പേരു നീലന്‍ നമ്പുതിരി,,,,,,,,അങനെ ചുളുവില്‍ ഞാന്‍ ഒരു നമ്പുതിരിയായി
                                                                                     നിങളുടെ സ്വന്തം നീലന്‍ നമ്പുതിരി

Monday, 18 March 2013


 ഇന്നു ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു അച്ചാര്‍ കുപ്പി എന്നെ നോക്കി ചിരിക്കുന്നു .ഞാന്‍ ആ അച്ചാര്‍ കുപ്പിയേ സുക്ഷിച്ചു നോക്കി എവടയോ കണ്ട പരിജയം ഞാന്‍ ചോദിച്ചു " അല്ല അച്ചാറ് കുപ്പി ഇന്നേ ഞാന്‍ എടയോ കണ്ടിട്ടുണ്ടല്ലോ ? ".. എന്നോടുള്ള ദേഷ്യം ഞാന്‍ അച്ചാറ് കുപ്പിയുടെ മുഖത്തു കണ്ടു അവന്‍ ദേഷ്യത്തോടെ പറഞ്ഞു " നീ ഇപ്പോള്‍ വലിയ ആള്‍ ആയി അല്ലെ ??നീ എന്നെ മറന്നു അല്ലെ ?? " ..എനിക്ക് അവനെ മനസിലായി മൂന്ന് വര്‍ഷം മുമ്പ് എനിക്ക് കൂട്ടായി തണലയി എന്‍റെ കൂടെ നടന്ന എന്‍റെ സാമിസ് അച്ചാര്‍ ആ കഥ ഞാന്‍ നിങളോട് പറയാം .........
 ഏറണാകുളവും ബാംഗ്ലൂരും പോലുള്ള മള്‍ട്ടിനാഷണല്‍ സിറ്റികളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ല്ക്കുന്ന കുടുംബത്തിലെ ഏതൊരു കുട്ടിക്കും ഇതുപോലുള്ള ആയിരം കഥകള്‍ പറയാന്‍ കാണും .... പ്രവാസജീവിതത്തിന്റെ ആകെയുള്ള സമ്പാദ്യമായ ആസ്മയോട് പടപൊരുതുന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെ  പഠിക്കണം എന്ന ഉറച്ച തീരുമാനവും മായി ഏറണാകുളത്തു എത്തിയപ്പോള്‍ ഏറണാകുളത്തു പട്ടിണി കിടക്കണമെങ്കില്‍ അമ്പതു രൂപ വേണം .. പട്ടിണി കിടക്കാന്‍ റൂം വേണ്ടേ ??.. ഞാന്‍ ആഗ്രഹിച്ചതുപോലെ എനിക്ക് അഡ്മിഷനും കിട്ടി ..പാര്‍ട്ട്‌ ടൈം ആയി ചെറിയ ഒരു ജോലിയും... രാത്രിയിലെ ഭക്ഷണം ഞാന്‍  പാര്‍ട്ട്‌ ടൈം ആയി ജോലിക്ക് പോകുന്ന സ്ഥാലത്തുനിന്നും കിട്ടും രാവിലെയും ഉച്ചക്കും പട്ടിണി ..
സ്ഥിരമായി കാശു കടം തരാറുള്ള ഇക്ബാലിക്ക ഒരു ദിവസം ഒരു ഐഡിയ പറഞ്ഞു തന്നു .." നീ എന്താണി പറയണത് നമ്മ ഒരുപാടു പട്ടിണി കെടന്നിട്ടുണ്ട് ..അന്നക്കെ നമ്മ ഒരു കാര്യം ചെയ്യും ഇവടെ ഏറണാകുളത്തു സാമിസ് എന്നൊരു അച്ചാര്‍ ഉണ്ട് വേശക്കുമ്പോള്‍  ഓരോ സ്പൂണ്‍ അച്ചാര്‍ കഴിച്ചാല്‍ ഒരു മട്ടന്‍ ബിരിയാണി തിന്ന പവറാനുമോനെ " ..ഈ ഐഡിയ പറഞ്ഞു തന്ന
ഇക്ബാലിക്കക്ക് നന്ദി ... അദേഹത്തിനും ഗുണമുണ്ട് എന്‍റെ കടംവാങ്ങല്‍ ഇനി കൊറയും ..ഐഡിയ പറഞ്ഞു തന്ന ഇക്ബാലിക്കയുടെ കൈയില്‍നിന്നും അഞ്ചുരൂപാ കടംവാങ്ങി ഞാന്‍ ഒരു ചെറിയ  ബോട്ടില്‍ അച്ചാര്‍ വാങ്ങി ...ഒരു സ്പൂണ്‍ അച്ചാര്‍ കഴിച്ചാല്‍ മട്ടന്‍ ബിരിയാണി തിന്ന പവര്‍ ഒന്നും ഇല്ലക്കിലും എന്തോ ഒരു പ്രത്യേക സുഖമുണ്ട് ..പട്ടിണികിടന്നു എക്ഷ്പീരിയന്‍സ് ഉള്ളവര്‍ക്ക്  അറിയാം ഉച്ചയക്കുമ്പോള്‍ വായില്‍ നിന്നും വെള്ളവും വയറ്റില്‍നിന്നു ഒരു ആളലും വരും ..അച്ചാറിന്റെ പവാര്‍ കൊണ്ട് ഇതു രണ്ടും ഉണടാവില്ല ...വയറ്റില്‍ ഒന്നും ഇല്ലകില്‍ കൂടി എന്തോ കഴിച്ചത്തുപ്പോലെ നമ്മുക്ക് തോന്നും ...നീണ്ട മൂന്നു വര്‍ഷത്തെ പഠനകാലത്ത്‌ പല ദിവസവും എന്‍റെ ബ്രേക്ക്‌ഫാസ്റ്റും ലഞ്ചും എന്‍റെ സമിസ് അച്ചാര്‍ ആയിരുന്നു .. നിന്നെ മറന്നത് ഒരു പക്ഷെ  എന്‍റെ ഓര്‍മ്മ കുറവായിരിക്കും ..മറക്കുവാന്‍ ആകുമോ അച്ചാറ് കൂട്ടുകാരാ നിന്നോട് ഒത്തുള്ള ജീവിതം .. ഇന്നു ഞാനും വാങ്ങി വലിയ ഒരു കുപ്പി സാമിസ് അച്ചാര്‍ ... ഇന്നത്തെ ലഞ്ച് നിന്നോടൊത്തു ........

Tuesday, 12 March 2013


ഒരു പ്രവാസിയുടെ ജീവിതം എന്താണ് എന്ന് അറിയണമെങ്കില്‍ ഒരു പ്രവാസിയായി പ്രവാസത്തിനു വരണം .. എന്‍റെ അച്ഛന്‍ ആറു വര്‍ഷം പുറംലോകവുമായിയാതൊരുബന്ധവും ഇല്ലാതെ ബഹറിനില്‍ ഒറ്റപ്പെട്ടുപോയ ആളായിരുന്നു ..എന്നെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ ഞാന്‍ അച്ഛന്റെ കണ്ണില്‍കണ്ട ഭീതി ഒരു പരിതിവരെ
അച്ഛന്‍ കണ്ണ്ന്നീരല്‍ മറച്ചു ......
പ്രവാസജീവിതത്തിന്റെ സുഖവും ദുഖവും അറിഞ്ഞ എത്രയോപേര്‍ പ്രവാസത്തിന്റെ ആരംഭകാലത്ത് ഒരു പാട് ബുദ്ധിമുട്ടിയ ഒരാളാണ് എന്‍റെ സുഹൃത്ത് അദേഹത്തിന്റെ പേര് ഞാന്‍ ഇവടെ പറയുന്നില്ല ദുരിതപൂര്‍ണ്ണമായ ജീവിതത്തില്‍ അദേഹത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ ..മുണ്ട് മുറുക്കി ഉടുത്തു തന്നെ വളര്‍ത്തിയ അമ്മയെ സംരക്ഷിക്കുക
കലചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു ..നീണ്ട ഇരുപതു വര്‍ഷത്തെ പ്രവാസജീവിതത്തം കൊണ്ട് അദേഹത്തിന്റെ കഷ്ട്ടപ്പാടുകള്‍ അവസാനിച്ചു .ഇന്നലെ രാത്രിഅദേഹത്തിന് ഒരു ഫോണ്‍കാള്‍ തന്നെ വളര്‍ത്തിയ തന്നെ താനാക്കിയ അമ്മ മരണപ്പെട്ടിരിക്കുന്നു ..അദ്ദേഹത്തിന് ഒരിക്കലും നാട്ടില്‍ എത്തി ചേരാന്‍ പറ്റില്ല ..ആ അമ്മയുടെ മുഖം അവസാനമായിഒന്ന് കാണുവാനും കഴിയില്ല . ഇരുപതു വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ ഏറ്റവും വലിയ സമ്മാനവുമായി അദേഹം ഇന്ന് റൂമില്‍ ഇരിക്കുന്നു ............


                                                            ഇതാണ് പ്രവാസം പ്രയാസം ഉള്ള പ്രവാസം ...

                                                        ഞങളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു ഇട്ട പ്രവാസം ...

                                                             നിങളുടെ മോഹങ്ങള്‍ വളര്‍ത്തിയ പ്രവാസം ...

Monday, 11 March 2013

എന്‍റെ ഏറണാകുളം യാത്ര

2008 ജൂണ്‍ മാസം ... ജീവിത്തിലെ  നിര്‍ണ്ണയകമായ തീരുമാനം എടുത്ത ദിവസം അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടികാതെ പഠിച്ചു ഒരു ജോലി വാങ്ങണം ..തീരുമാനം മനസിലിട്ട്‌ താലോലിക്കാന്‍  തുടങ്ങിയിട്ട് കൊറേനാള്‍ ആയി എന്ത് പഠിക്കും എങനെ പഠിക്കും
എന്തിനു ഒരു സമയം ഉണ്ട് ദാസാ എന്ന് പറയുന്നത് പോലെ എന്‍റെ സമയവും വന്നു. വോട്ട് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഞാന്‍ കോളയാട്  വില്ലജ് ഓഫീസില്‍ പോയി ആള്‍കൂട്ടത്തിന്റെ ഇടയില്‍ നിന്നും രണ്ടു  ഉണ്ടകണ്ണുകള്‍ എന്നെ സൂക്ഷിച്ചു നോക്കുന്നു എന്‍റെ അറിവില്‍ ഇത്രയും വലിയ കണ്ണുകള്‍ ഉള്ളവര്‍ വളരെ കുറവാണ് ഞാന്‍ അദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി
ദാന്തസംരക്ഷണത്തിന്റെ ഉത്തമോദാഹരണമാണമായി മുന്‍നിരയിലെ നാലു അഞ്ചു പല്ലുകള്‍ പൊങ്ങി നില്‍ക്കുന്നു അതിന്‍റെ ഇടയിലൂടെ ഒരാള്‍ക്ക് സുഖമായി അകത്തു കയറാം
കണ്ണിന്റെയും പല്ലിന്റെയും ഉടമസ്ഥന്‍ എന്‍റെ അടുത്തു വന്നു എന്നെ സുക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു  "ഡാ ... രഞ്ജിത്തേ "  രഞ്ജിത്ത്  എന്ന് വിളിച്ചപോള്‍  പുറത്തുവന്ന തുപ്പല്‍ കൊണ്ട് ഞാന്‍ എന്‍റെ മുഖം കഴുകി  എനിക്ക് ആളെ  മനസിലായി ജിറ്റോ ..ജിറ്റോ k ജോസ് അധ്യാപക ദമ്പതികളുടെ ഏക മകന്‍ അധ്യാപകര്‍ക്കും മരമണ്ടന്‍മാരായ മക്കള്‍ ഉണ്ടാകും എന്നുള്ളതിന്റെ  ജീവനോടുള്ള ഏക തെളിവാണ്  ജിറ്റോ k ജോസ്

ആളുടെ രൂപത്തിലും ഭാവത്തിലും നല്ല മാറ്റമുണ്ട് കുറച്ചു തടി വെച്ചിട്ടുണ്ട് കഴുത്തില്‍ പട്ടിയുടെ ചങ്ങല പോലെ ഒരു മാല ഉണ്ട് നാട്ടുകാര്‍ മാല കാണാന്‍ വേണ്ടി മുകളിലെ ബട്ടന്‍സ് രണ്ടെണ്ണം ഇട്ടിട്ടില്ല ..എന്നെ കണ്ട സന്തോഷംകൊണ്ടു  അവന്‍ ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി .. പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലക്കില്‍ കൂടി  ഞാനും അവന്‍റെ കൂടെ ഒരു കമ്പനിക്കു ചിരിച്ചു   .

ചിരിച്ചു ചിരിച്ചു മടുത്തപ്പോള്‍ അവന്‍ എന്നോട് ചോദിച്ചു" അല്ല അളിയാ നീ ഇപ്പോള്‍ എന്നാ ചെയ്യുന്നേ ?? " ഞാന്‍ പറഞ്ഞു  " ഡാ + 2 കഴിഞ്ഞു എനിക്ക് എന്തെങ്കിലും പഠിക്കണം കൂടെ എന്തെങ്കിലും പണിയും അല്ല ഇഞ്ഞി ഇപ്പോള്‍ എന്താ ചെയ്യുന്നേ ??
അളിയാ ഞാന്‍ ഇപ്പോള്‍ എറണാകുളത്താട  അവടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു മാസം 15000 രൂപ ശമ്പളം
രണ്ടു  വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഞങള്‍ S S L C ക്ക് പഠിക്കുമ്പോള്‍ കണക്കു പരീക്ഷക്ക് അര മാര്‍ക്ക് വാങ്ങിയ മിടുക്കന്‍ ആണ് 15000 രൂപ ശമ്പളം തട്ടിയും മുട്ടിയും കണക്കു പരിക്ഷ ജയിച്ച ഞാന്‍ ഇപ്പോള്‍ തെണ്ടി തിരിഞ്ഞു നടക്കുന്നു ഞാന്‍ മടിച്ചു മടിച്ചു അവനോടു ചോദിച്ചു 'ഡാ ജിറ്റോ അനക്കും എന്തെങ്കിലും പണി ആടെ  കിട്ടുമോ കൂടെ എന്തെക്കിലും  പഠിക്കണം'
അവന്‍ എന്നെ സുക്ഷിച്ചു നോക്കി അവന്‍ ചോദിച്ചു 'അല്ല അളിയാ നിനക്ക് എന്തെങ്കിലും പണി അറിയാമോ ' അപ്പോള്‍ ആണ് ഞാന്‍ ചിന്തിക്കുന്നത് ആകെ അറിയുന്ന പണി ആശാരി പണി ആണ് പക്ഷെ അത് വേണ്ട അതിനു ഒരു സ്റ്റാന്‍ഡേര്‍ഡ് ഇല്ല ഞാന്‍ അവനോടു പറഞ്ഞു 'ഡാ അനക്ക് ഇന്‍റെ കമ്പനിയില്‍ വല്ല പണിയും കിട്ടുമോ ..' അവന്‍ അഞ്ചു മിനിറ്റ് ആലോചിച്ചിട്ടും പറഞ്ഞു  അളിയാ ഞാന്‍ ഇന്നു രാത്രി പോകും നീ നാളെ രാവിലത്തെ പരശുരാമനു ഏറണാകുളത്തേക്ക് പോര് അവടെ എത്തിയിട്ട്  ഈ നമ്പരിലേക്ക് വിളിച്ചാല്‍ മതി ഞാന്‍ കൂട്ടാന്‍വരാം .......
ഒരുവിധം വീട്ടില്‍ നിന്നും സമ്മതം വാങ്ങി രാവിലെ തന്നെ ഞാന്‍ ഏറണാകുളത്തു എത്തി എത്തിയപ്പോള്‍ മുതല്‍ ഞാന്‍ അവനെ വിളികുന്നതാണ് അവന്‍ ഫോണ്‍ എടുക്കുന്നില്ല ഒടുവില്‍ അവന്‍ ഫോണ്‍ എടുത്തു .അളിയാ ഞാന്‍ ഒറങ്ങി പോയട ഞാന്‍ ഇപ്പോള്‍ വണ്ടിയും ആയിട്ടു വരാം .. അവന്‍ ഇപ്പോള്‍ വണ്ടിയും ആയിട്ടു വരും എന്‍റെ സ്വപ്നങ്ങളും പൂവണിയാന്‍ പോകുന്നു അതുവഴി പോകുന്ന വണ്ടികളും നോക്കി ഞാന്‍ അങനെ കൊറേ നേരം നിന്നു പെട്ടന്ന് എന്‍റെ മുമ്പില്‍ ഒരു Hercules cycle വന്നു നിന്നു ചിരിക്കുന്ന മുഖവുമായി നമ്മുടെ ജിറ്റോ ...രഞ്ജിത്തേ അപ്പോള്‍ പോകാം അല്ലെ ?? തകര്‍ന്ന മനസുമായി ഞാന്‍ അവന്‍റെ തുരുമ്പ് എടുത്ത  സൈക്കിളില്‍ കയറി .. ഞാന്‍ അവനോടു ചോദിച്ചു . 'അളിയാ  വണ്ടി ഇന്‍റെയ ..?? അവന്‍ പറഞ്ഞു അല്ല കമ്പനിയുടെയാ ... '
അവന്‍റെ കമ്പനിയേ കുറിച്ചോ എന്‍റെ പണിയെ കുറിച്ചോ ഞാന്‍ ഇവടെ പറയുന്നില്ല പ്രിയപ്പെട്ട ജിറ്റോ എന്‍റെ ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അത് ഏറണാകുളത്തു എത്തിയതിനു ശേഷം ആണ് അതിനു കാരണക്കാരന്‍ ആയതു നീയും ഒരായിരം നന്ദി ജിറ്റോ മരിക്കുന്നതുവരെ മറക്കില്ല നിന്നെ ..............



Sunday, 10 March 2013

ഈ ശിവരാത്രിക്ക്‌ ഞാന്‍ എന്‍റെ ഓര്‍മ്മകളുടെ പിന്നാപ്പുറങളിലേക്ക് എത്തി നോക്കുകയാണ് ... ഞാന്‍ പതിവിലും നേരത്തെ ഉണര്‍ന്നു ഇന്നു എന്‍റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ഒരു സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നു അതും നമ്മുടെ സ്വന്തം മേനച്ചോടിയിലെ ശിവരാത്രിക്ക് ..ഉണര്‍ന്നപ്പോള്‍ തന്നെ അടുക്കളയില്‍നിന്ന് അച്ഛന്റെ കുറ്റപ്പെടുത്താല്‍ കേട്ടു "മിമിക്രിക്കാരന്‍ ഇന്നി ഓന്‍ മിമിക്രിക്ക് പോയിട്ട് വേണം കുടുംബം പോറ്റാന്‍ ..പാതിരാത്രി വരെ മിമിക്രി എന്ന് പറഞ്ഞു തെണ്ടി നടക്കുവാ ..."ഞാന്‍ മനസില്‍ പറഞ്ഞു കലാബോധം ഇല്ല ഒരു കുടുംബനാഥന്‍ ..ഞാന്‍ അടുക്കളയിലേക്ക് ചെന്നു ഞാന്‍ ശബ്ദം താഴ്ത്തി അമ്മയോട് പറഞ്ഞു "അമ്മേ ഇന്നാണ് പ്രോഗ്രം കണ്ണനും മുത്തുവും നേരത്തെ വരും ഞങള്‍ക്ക് പ്രാക്ടീസ് ചെയ്യണം " പറഞ്ഞു തിരുന്നതിനു മുമ്പേ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി അമ്മ പറഞ്ഞു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു " ഡാ ഇഞ്ഞി വല്ലതും കഴിച്ചിട്ടു പോ " ഞാന്‍ മനസില്‍ പറഞ്ഞു എന്ത് ഭക്ഷണം മൂന്നു മാസമായി ഞങ്ങള്‍ പ്രാക്ടീസ് തോടങ്ങിയിട്ടു ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഇന്നത്തെ പ്രോഗ്രാം കണ്ണനും മുത്തുവും ഭയങ്കര സന്തോഷത്തില്‍ ആണ് അവരുടെ വീട്ടിലെ എല്ലാരും പ്രോഗ്രാം കാണാന്‍ വരും എന്‍റെ അമ്മ ചിലപ്പോള്‍ വരുമായിരിക്കും അച്ഛന്‍ ... അറിയില്ല ചിലപ്പോള്‍ വരുമായിരിക്കും ഞങള്‍ ഉച്ചക്ക് തന്നെ സ്റ്റേജിന്റെ പുറകില്‍ റിപ്പോര്‍ട്ട്‌ ചെയ്തു മേനച്ചോടിയിലെ പ്രസാദ്‌ ഏട്ടന്‍ പറഞ്ഞു "എന്നാല്‍ രണ്ടു ദിവസം മുമ്പേ ഇങ്ങു പോന്നൂടെനോ ?? " നിമിഷം നേരം കൊണ്ട്  മേനച്ചോടിയിലെ ശ്രീനാരായണഗുരു മന്ദിരത്തിന്റെ പരിസരം നിറഞ്ഞു ..വിറയുന്ന കാലും ഇടറുന്ന ശബ്ദവുംമായി ഞങള്‍ കാത്തിരുന്നു ഒടുവില്‍ ആ അസുലഭ നിമിഷം വന്നു ഉച്ചത്തില്‍ ഉള്ള  അനോണ്‍സ്മെന്റ് വേദിയില്‍ അടുത്തതായി ഒരു മിമിക്സ് അവതരിപ്പിക്കുന്നത് രഞ്ജിത്ത് കണ്ണന്‍ മുത്തു ..കാര്‍ട്ടന്‍ ഉയരുമ്പോള്‍ എന്‍റെ കാല് കണ്ടപ്പോള്‍ തന്നെ കേട്ടു നീല എന്നുള്ള വിളി ഞാന്‍ പറയുന്ന ഡയലോഗ്കളെക്കാള്‍ ഉച്ചത്തില്‍ കൂവല്‍ പുരോഗമിക്കുന്നു ..ഞാന്‍ കൂവുന്ന ആള്‍കാരെ സുക്ഷിച്ചു നോക്കി എല്ലാരേയും എനിക്ക് അറിയാം കൂവാന്‍ മത്സരിക്കുന്ന ആളുകളുടെ ഇടയില്‍ ഒരു ഓരം പറ്റി അഭമാനത്താല്‍ തലതാഴ്ത്തി എന്‍റെ കലാബോധം ഇല്ലാത്ത അച്ഛനും അതും കൂടി കണ്ടപ്പോള്‍ എന്‍റെ control പോയി ... കൂവലിന്റെ ശബ്ദം കൂടി വരുന്നു കൂവല്‍ മാറി കല്ലേറ് ആകും എന്നയപോള്‍ പ്രസാദ്‌ ഏട്ടന്‍ കര്‍ട്ടന്‍ താഴ്ത്തി ഞാനും കണ്ണനും മുത്തുവും സ്റ്റേജിന്റെ പുറകില്‍ ഇരുന്നു പൊട്ടിക്കരഞ്ഞു..ഞങളുടെ കണ്ണുനീര്‍ കാണാന്‍ ഞങള്‍ മാത്രം .പിന്നെയും എത്രയോ സ്റ്റേജ്കള്‍ ഇന്നും ഞാന്‍ ഒരു മിമിക്രികാരന്‍ ആണ് എന്ന് എന്‍റെ നാട്ടിലെ പലര്‍ക്കും അറിയില്ല                                                                                      
                                                                                                               
                                                                                                                       എന്ന് നിങളുടെ കലാഭവന്‍ നീലന്‍







Monday, 18 February 2013


ഞാന്‍ ഇന്നലെ സിനിമ നടി ഐശ്വര്യാ റായിയും ആയി ഫേസ് ബുക്കില്‍ ചാറ്റ് ചെയ്യതു  ഐശ്വര്യായെച്ചിക്ക് എന്നോട് എന്ത് കാര്യമാണ് എന്നോ ആലച്ചേരിയിലെ എല്ലാരേയും ഐശ്വര്യായെച്ചി  അന്വേഷിച്ചു .. പുള്ളികരിയോടു ചാറ്റ് ചെയ്യ്തപ്പോള്‍ ഞാന്‍ മനസില്‍ ഓര്‍ത്തു നമ്മുടെ നാട്ടിലെ ചില  സുന്ദരികള്‍ക്ക് ( എന്ന് ആണല്ലോ നിന്‍റെ ഒകെ വിചാരം ) ഒരു ആയിരം ഹായ് അയച്ചാലും ഒരു  റിപ്ലയ് പോലും തരില്ല ഞാന്‍ കരുതി എന്നോട് മാത്രമാണ്  എന്ന് പക്ഷെ ഇവളുമാര്‍ക്ക് ആലച്ചേരിയിലെ എല്ലാരോടും ഒരു പുച്ഛമാണ് എന്ന് ഞാന്‍ പിന്നീടു അറിഞ്ഞു ഞാന്‍ ചെറുപ്പം മുതല്‍ അറിയുന്ന ഒരു കുട്ടിക്ക് ഒരു request അയച്ചു ഉടന്‍ വന്നു msg " who are you " ഞങളോട് പുച്ഛമുള്ള ഐശ്വര്യാ റായിയേകള്‍ demand ഉള്ള നാട്ടിലെ പുച്ഛികളെ നിന്‍റെ ഒകെ കല്യാണത്തിനു ചോറും കറിയും വിളംബാന്‍ ഞങളെ കാണു

Friday, 15 February 2013

എന്‍റെ അനിയത്തി


                                                                                                         to
                                                                                                           ഫേസ് ബുക്ക്‌
                                                                                                          എന്‍റെ അനിയത്തി

എത്രയും സ്നേഹം നിറഞ്ഞ എന്‍റെ അനിയത്തി ഏകദേശം നാലു വര്‍ഷം മുമ്പാണ് ഞാന്‍ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയത് എനിക്ക് ഫേസ് ബുക്കിലൂടെ ഒരുപാടു നല്ല സുഹൃത്തുക്കളെ കിട്ടി ഞാന്‍ ഇതുവരെ കാണാത്ത എന്നെ ഇതുവരെകാണാത്ത എത്രയോ പേര്‍ അവര്‍ എനിക്ക് സമ്മാനിച്ച സ്നേഹ സമ്മാനങള്‍ എല്ലാം മനസില്‍ മായാതെ കിടക്കുന്നു ഒന്ന് ഒഴിച്ച് അത് നിന്നെ കുറിച്ച് ആണ്
മനസ്സില്‍ ഒരു വിങ്ങല്‍ ആയി അത് അവശേഷിക്കുന്നുഏകദേശം ഒരു വര്‍ഷം മുമ്പാണ് നീ  എനിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് എനിക്ക് പക്ഷെ ആളെ മനസിലായില്ല എങ്കിലും നീ ഒരു പെണ്‍കുട്ടി ആയത് കൊണ്ട് ഞാന്‍ ആഡ് ചെയ്യ്തുവളരെ പെട്ടന്ന് നമ്മള്‍ അടുത്തു  പിന്നീടു നീ  ആരാണ് എന്ന് അന്വേഷിച്ചപ്പോള്‍  എനിക്ക് നിന്നോട് ഉള്ള  ഇഷ്ടം കൂടി അതിനു ഒരു പ്രണയ പരിവേഷം ഉണ്ടായിരുന്നില്ല എന്നതു പരമാര്‍ത്ഥമാണ്
.കാലം കഴിയുംതോറും എന്‍റെ അടുപ്പം കൂടി കൊണ്ടേ ഇരുന്നു ..ഞാന്‍ മനസില്‍ ഉറപ്പിച്ചു നീ എന്‍റെ സ്വന്തം അനിയത്തി ആണ് ഞാന്‍ നിന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി നിന്‍റെ ഫേസ് ബുക്ക്‌ പലപ്പോളും നേരം പുലരും വരെ ഒന്ല്യ്ന്‍
 ദിവസം ഞാന്‍ തീരുമാനിച്ചു നിന്‍റെ ഫേസ് ബുക്ക്‌ ഹാക്ക് ചെയ്യുക ഞാന്‍ ഹാക്ക് ചെയ്യ്തു ../ ഹാക്ക് ചെയ്യ്തു കഴിഞ്ഞപ്പോള്‍ അതില്‍ കാര്യമായി ഒന്നും ഇല്ല .
ഞാന്‍ കുറ്റബോധത്താല്‍ എല്ലാം നിന്നോട് തുറന്നു പറഞ്ഞതല്ലേ പക്ഷെ എത്ര പറഞ്ഞിട്ടും നീ വിശ്വസിച്ചില്ല  ഇപ്പോള്‍ നീ  എന്നെ ഫേസ് ബുക്കില്‍ ബ്ലോക്ക് ചെയ്യ്തിരിക്കുന്നു സാരമില്ല  എന്നെ മാസിലക്കാത്ത എന്‍റെ അനിയത്തികുട്ടി ഇപ്പോളും നീ എന്‍റെ മനസിന്‍റെ ഉള്ളില്‍ എന്‍റെ കുഞ്ഞുഅനിയത്തിയായി എന്‍റെ കൂടെ തന്നെ ഉണ്ട്


                                                                                                        എന്ന്
                                                                                          നിന്‍റെ സ്വന്തം ഏട്ടന്‍ നീലന്‍


Wednesday, 13 February 2013

injection

ഇന്നലെ  രാത്രി കിടക്കുമ്പോള്‍ തന്നെ പനിയുടെ ഒരു ആരംഭം ഉണ്ടായിരുന്നു രാവിലെ എഴുനേറ്റപ്പോള്‍ തീരെ വയ്യ ഒരു കണക്കിനു നന്നായി കൊറേ നാള്‍ ആയി വിചാരിക്കുന്നു ഒരു ലീവ് എടുക്കണം എന്ന്
ഉടന്‍ തന്നെ H R നു ലീവ്  അപ്ലിക്കേഷന്‍ മെയില്‍ ചെയ്യ്തു ..ലീവ്‌ എടുത്തപ്പോള്‍ ആണ് അതിന്‍റെ ബുദ്ധിമുട്ട് മനസിലാകുന്നത് ഇതിലും നല്ലത് ഓഫിസില്‍ പോകുന്നതാണ്  മഹാബോര്‍
പത്തുമണി ആയപ്പോള്‍ കമ്പനി ഹോസ്പിറ്റലില്‍ പോകാന്‍ വണ്ടി വിട്ടു ...
വണ്ടി റെഡി  ഹോസ്പ്പിറ്റലില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ക്ക്  മലയാളവും അറിയില്ല ഇംഗ്ലീഷും അറിയില്ല ഒണ്‍ലി അറബി എന്‍റെ അസുഖം പനി എന്ന് മന്സിലിലക്കിയിട്ടാണോ എന്ന് അറിയില്ല അദേഹം എന്നോട്  വായ പൊളിക്കാനും ശ്വസം വലിക്കാനും ഒക്കെ പറഞ്ഞു
" സോണിയ സോണിയ" അദേഹം ഉറക്കെ വിളിച്ചു ഏകദേശം 30 വയസു തോന്നിക്കുന്ന ഒരു നേഴ്സ് ..അവര്‍ തമ്മില്‍ വീണ്ടും അറബി അപ്പോള്‍ ആണ് ഞാന്‍ സോണിയയുടെ മുഖം നോക്കിയത് ..ലോകത്തില്‍ ഏറ്റവും കറുപ്പ് എനിക്കാവും എന്നാണ് ഞാന്‍ കരുതിയത്‌  ഇന്നു എനിക്ക് ഒരു കാരിയം മനസിലായി എനിക്ക് ഇന്നുമുതല്‍ രണ്ടാം സ്ഥാനമേ ഉണ്ടാകു....
 "അവടെ വന്നു കിടക്കു ഒരു injection ഉണ്ട് " മലയാളം സമാധാനമായി ഞാന്‍ ചോദിച്ചു " ഇങ്ങള് മലയാളിയ ........" "മം"  ആ മൂളലില്‍ എല്ലാം ഉണ്ടായിരുന്നു ഞാന്‍ സോണിയയുടെ കൈയില്‍ നോക്കി എന്നെകള്‍ വലിയ ഒരു  syringe
ആ  injection കിട്ടിയപ്പോള്‍ എന്‍റെ ഒരു ശാരിരഭാഗം മുഴുവന്‍ തളര്‍ന്നു പോയി

"എന്നെ രണ്ടാം സ്ഥാനത്തേക്ക് തള്ളി വിട്ട പ്രിയപ്പെട്ട സോണിയ നേഴ്സ് ഇതിലും നല്ലത് എന്നെ ഒരു ഒലക്ക കൊണ്ട് അടിക്കുനത് ആയിരുന്നു ............"

ഇന്നതെ  ഗുഡ് നൈറ്റ്‌ സൗദിയിലെ എല്ലാ നേഴ്സ് മാര്‍ക്കും 

Monday, 11 February 2013

എന്‍റെ പ്രണയം



കര്‍ക്കിടക മാസത്തിന്റെ കുളിരും തുള്ളിക് ഒരു കുടം എന്ന കണക്കിന് പെയ്യുന്ന പേമാരിയും മനസ്സില്‍ ഒരായിരം കത്തികൊണ്ട് മുറിച്ച വേദനയും ആയി  ഞാന്‍ ഇന്നു കണ്ണവം പോലീസ്‌ സ്റ്റേഷന്റെ വരാന്തയില്‍ നില്‍ക്കുന്നു എന്‍റെ തൊട്ടു അടുത്ത് കാല് ഇളകിയ ബെഞ്ചില്‍ എന്‍റെ അച്ഛനും അമ്മയും ഇരിക്കുന്നു അച്ഛന്റെ ശ്വാസംമുട്ടല്‍ ഇന്നു സ്വല്‍പ്പം കൂടിയിരിക്കുന്നു ..കലാപഴാക്കതാല്‍ ഏതു കളര്‍ എന്ന് തിരിച്ചു അറിയാന്‍ കഴിയാത്ത സാരി ഉടുത്ത അമ്മയുടെ മുഖത്തു ആദ്യമായിട്ട് പോലീസ് സ്റ്റേഷനില്‍ കയറിയത്തിന്റ വിഭ്രാന്തി...
ഇന്നലെ രാത്രി മാനന്തേരി കാവില്‍ തെയ്യത്തിനു പോയപ്പോള്‍ മനസില്‍ അവളുടെ മുഖം മാത്രം അവളോട്‌ ഒന്ന് സംസാരിക്കണം കൊറേനാള്‍ ആയി കണ്ടിട്ട് ..ഞാന്‍ അവളെ പരിജയപ്പെട്ടിട്ടു  അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു  അവള്‍ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും ആവില്ല ....ഒടുവില്‍ അവള്‍ വന്നു നാണതോടുള്ള അവളുടെ വരവ് കാണാന്‍ തന്നെ എന്തൊരു ഭംഗി ആണ് ..കണ്ണും കണ്ണും നോക്കി അങനെ നിന്നാല്‍ 
സമയം പോകുന്നത് അറിയില്ല നേരം വെളുക്കുവോളം ഞങള്‍ സംസാരിച്ചിരുന്നു .

ഡാ ........ നീ ആണല്ലേ പെണ്ണിനെ ഭിഷണിപ്പെടുത്തി തട്ടികൊണ്ടോകാന്‍ നോക്കിയവാന്‍ ..........കേരളത്തില്‍ ഇത്രയും ആരോഗ്യം ഇല്ലാത്ത പോലീസ് ഉണ്ട് എന്ന്  എനിക്ക് അപ്പോള്‍ മനസിലായി ...മെലിഞ്ഞു ഇര്‍ക്കിലി പോലിരിക്കുന്ന ആറ്‌ അടി പൊക്കം ഉള്ള ആ പോലീസ്കാരന്‍ എന്നോട് അകത്തേക്ക് വരാന്‍ പറഞ്ഞു ..
എന്‍റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് അപ്പോള്‍ ഉള്ള ഭാവം എന്നോടുള്ള പരിഹാസമാണോ അതോ സഹതാപം ആണോ അറിയില്ല ...ഹും ഇങ്ങു അടുത്തു വാടാ ....നീ എന്തിനാട മാനന്തേരി കാവില്‍ വെച്ച് ആ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ നോക്കിയത് ....അത് സര്‍ ഞാന്‍ അങനെ ഒന്നും ചെയ്തിട്ടില്ല  അവള്‍ക്കു എന്നെ ഇഷ്ട്ടമണ്‌ ..... കള്ളത്തരം പറയുന്നോടാ ---------ന്‍റെ മോനെ S I ചാടി എഴുനേറ്റു ...നിനക്ക് കേള്‍ക്കനോട അവള് പറയുന്നത്  S I ഫോണ്‍ എടുത്തു ലൌഡ്സ്പീകര്‍ ഇട്ടു ..ഹും _________(പേര്  ഞാന്‍  പറയില്ല )നു ഫോണ്‍ കൊടുക്ക്‌  ..നിന്നെ ഇവന്‍ എന്ത് പറഞ്ഞാണ്  ഭിഷണിപ്പെടുത്തിയത് 
അവളുടെ ശബ്ദം ഞാന്‍ ജീവനേക്കാള്‍ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിയുടെ മധുരിക്കുന്ന 
ശബ്ദം അവള്‍ മെല്ലെ പറഞ്ഞു 
ഓന്‍ അന്നോട്‌ പറഞ്ഞു നീ അന്‍റെ കൂടെ വന്നില്ലക്കില്‍ ഞാന്‍ ഇന്നേ  കൊല്ലും നിന്‍റെ അമ്മയെയും  കൊല്ലും  എന്നിട്ട്  ഓനും  ചാകും എന്ന്  ....................

മെലിഞ്ഞു ഉണങ്ങിയ S I കൈ നീട്ടി ഒറ്റ അടി ...
ചെവിക്കു അടികിട്ടിയാല്‍ ചെവിയില്‍ നിന്നും ഒരു മൂളല്‍ ഉണ്ടാകും എന്ന് എന്നെ പഠിപ്പിച്ച S I ക്ക് എന്‍റെ 
നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍... 
ഇതിനു അവസരം ഒരുക്കി  തന്ന എന്‍റെ സുന്ദരിയായ  കാമുകിക്ക്‌  ആയിരം റോസാ പൂക്കള്‍ 

                                                                  നിങളുടെ സ്വന്തം സഖാവ്  നീലന്‍ ............       

Wednesday, 6 February 2013

ദിവ്യ ബസ്‌ പോയോ ............"

മധുര സ്വപ്നങളുടെ കിനവള്ളിയില്‍ പിടിച്ചു  മുകളിലേക്ക്‌  മുകളിലേക്ക്‌  കയറുമ്പോള്‍ എന്‍റെ കിനവല്ലിയെ വെട്ടി മുറിച്ചു കൊണ്ട് ഒരു ഫോണ്‍ കാള്‍ ഷിജു എന്‍റെ ബെസ്റ്റ്‌ ഫ്രണ്ട്  ഉച്ചഉറക്കത്തിന്‍റെ ആലസ്യത്തില്‍ ഞാന്‍ പറഞ്ഞു  "ഉം...പറയടാ .........."സന്തോഷം അണപൊട്ടിയ സ്വരത്തില്‍ അവന്‍ പറഞ്ഞു. ..  "ഡാ .........   ഇന്ഞി അറിഞ്ഞോ  ചിറ്റാരിപ്പറബു ഉസ്കൂള്‍ ഇന്ന് നേരത്തെ വിട്ടു വേഗം വാ .........."

എന്‍റെ കണ്ണ് ആയിരം വാള്‍ട്ടില്‍ പ്രകാശിച്ചു   ഞാന്‍ ചാടി എഴുന്നേറ്റു എത്രയും പെട്ടന്ന് എനിക്ക് പോകണം അവള്‍ വരുന്നു സുന്ദരികളെ  കുത്തി നിറച്ച് നാണം കുണുങ്ങിയായി കുണുങ്ങി കുണുങ്ങി  വരുന്ന ദിവ്യ ബസില്‍ അനേകം സുന്ദരികളുടെ ഇടയില്‍ അവളും ഒരു നോട്ടം ഒരു മന്ദഹാസം അത് മതി

എട്ടു വര്‍ഷമായി ഞാന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങിയിട്ട് അവളുടെ അച്ഛന്‍ വന്നു ഭിഷണിപ്പേടുത്തി അമ്മ എന്നെ ഉപദേശിച്ചു അമ്മവന്‍ മാര്‍ അടിക്കാന്‍ വന്നു പക്ഷെ അവള്‍ മാത്രം ഇതു വരെ എന്‍റെ പ്രണയം അറിഞ്ഞിട്ടില്ല

എന്നാല്‍ ആകുന്നത്‌ പോലെ ഉടുത് ഒരുങ്ങി ഞാന്‍  ഒരു വട്ടം കൂടി കണ്ണാടിയില്‍ നോക്കി കറുപ്പ് കുറച്ചു കൂടുന്നുണ്ടോ ...അന്ന് ഞാന്‍ ഓടിയ ഓട്ടം ഇന്ത്യക്ക് വേണ്ടി ഒളിംപിക്സില്‍ ഓടിയിരുനെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഓട്ടത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ ആലച്ചേരികാരന്‍ ഞാന്‍ ആയേനെ ...

ഫ്ലാഷ് ന്യൂസ്‌ പോലെ  സ്കൂള്‍വിട്ട വിവരം എല്ലാരും അറിഞ്ഞു നിര നിരയായി എല്ലാരും ഉണ്ട് എല്ലാരുടെ മുഖത്തും ഒരേ ഒരു ലക്ഷിയം ...ആ അസൂലഭ നിമിഷം വന്നു ഒരു മണവാട്ടിയുടെ നാണത്തോടെ കുണുങ്ങി മന്ദം മന്ദം ബസ്‌ വന്നു .... ഞങളുടെ നാട്ടില്‍ ബസ്‌ ഇറങ്ങുന്ന തരുണി മണികളുടെ കാല് നോക്കി അത് ആരാന്നു എന്ന് പറയാന്‍  കഴിവുള്ള ചുരുക്കം ചിലരില്‍ ഒരാള് പോടിമോന്‍ .. പതിവ് പോലെ അവന്‍ ഓരോരുത്തരുടെയും  പേര് പറയാന്‍ തുടങ്ങി ...ഒടുവില്‍ അവന്‍ മെല്ലെ പറഞ്ഞു ... " ഡാ നീല........." ************** ..     അവള്‍ എന്‍റെ തൊട്ടു മുന്പില്‍

പതിവ് പോലെ തന്നെ എന്നെ അവള്‍ നോക്കിയില്ല ഒന്ന് ചിരിച്ചില്ല എങ്കിലും സാരമില്ല അവള്‍ എന്‍റെ അടുത്തു തന്നെ ഇപ്പോള്‍ ഉണ്ടല്ലോ അത് മതി

സമയം മോശമാകുമ്പോള്‍ കോണക വള്ളിയും പാമ്പ്‌ആകും എന്ന് പറയുന്നത് ശരിയായി അവന്‍ വന്നു പോറിഞ്ചു .. 6 വയസു ഉള്ള അവന്‍റെ സ്വഭാവം കണ്ടിട്ട് ആരോ ഇട്ട പേരാണ് പോറിഞ്ചു...അവന്‍ എന്നെ ഒന്ന് സുക്ഷിച്ചു നോക്കി എന്നിട്ട് അവനെ കൊണ്ട് ആകുന്ന അത്ര ഉച്ചത്തില്‍ അവന്‍ എന്നോട്  ചോദിച്ചു "....കറുമ്പേട്ടാ .....കറുമ്പേട്ടാ...... ദിവ്യ ബസ്‌ പോയോ ............"

നിന്ന നില്‍പ്പില്‍ ഞാന്‍ ഉരികി പോയി അവടെ മുഴുവന്‍ ഒരു പൊട്ടിച്ചിരി ഞാന്‍ ആ ചിരിയില്‍ എന്ത് ചെയ്യണം എന്ന്നി അറിയാതെ  നില്‍ക്കുമ്പോള്‍   ഞാന്‍ കണ്ടു    പൊട്ടിച്ചിരി നിന്നുട്ടും ചിരി അടക്കാന്‍ പാട് പെടുന്ന അവളുടെ മുഖം .............


Monday, 4 February 2013

ആലച്ചേരി U P സ്കൂളില്‍ അതിയമായി


കൊരിചൊരിയ്യുന്ന മഴ ഉള്ള ഒരു ഓണകാലത്ത് ആണ് ഞാന്‍ ആലച്ചേരി U P സ്കൂളില്‍ അതിയമായി എത്തുന്നത്‌ അന്ന് ഞാന്‍ 4 ക്ലാസ്സില്‍

എന്‍റെ കളറും പൊക്കവും കണ്ടിട്ടാവണം നമ്മുടെ രഞ്ജിത്ത് K P ഞാന്‍ വരുന്നതിനു മുമ്പേ എല്ലാരോടും പറഞ്ഞു " ഇഞ്ഞി എല്ലാം നോക്കിക്കോ 
മോനെ അന്‍റെ വീടിന്‍റെ എടവലത്ത് ഒരു ചെക്കന്‍ വന്നിടുണ്ട് ഒനന്‍ ഈ ഇസ്കൂള്‍ലേക്ക് ഒന്ന് വരട്ടെ എല്ലാത്തിനെ ശരിയാക്കും ഒനന്‍ " സ്കൂള്‍ ആസ്ഥാന ഗൂണ്ട ആയ സന്തോഷ്‌ ഇതു കേട്ട ഉടനെ തന്നെ എന്നെ എങനെ ഒതുക്കാം എന്നുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാര്‍ ആക്കാന്‍ തുടങ്ങി ...ഒടുവില്‍ പ്ലാന്‍ റെഡി ..ഞാന്‍ വന്ന ഉടനെ കരുത്തു തെളിയിക്കാന്‍ പഞ്ചഗുസ്തി മത്സരം ..
നമ്മുകല്ലേ അറിയൂ ഈ കാണുന്ന കളറും പൊക്കവും മാത്രമേ നമ്മുടെ കൈയില്‍ ഉള്ളു എന്ന്...

അങനെ ആ സുദിനം വന്നു ഞാന്‍ സ്കൂളില്‍ എത്തി ..സേതുരാമയ്യറില്‍ മമ്മുട്ടി വരുമ്പോള്‍ ഉള്ള മ്യൂസിക്‌ ഇട്ടുകൊണ്ട്‌ നമ്മുടെ വില്ലന്‍ സന്തോഷ്‌ എത്തി... എന്നെ ഈ കൊല ചതിയില്‍ പ്പെടുത്തിയ

രഞ്ജിത്ത് K P ഒരു ചെറു പുഞ്ചിരിയുമായി പറഞ്ഞു " തൊടങ്ങാം അപ്പോള്‍ പഞ്ചഗുസ്തി അല്ലെ ?? " ആ ക്ലസില്‍ ഉള്ള എല്ലാ തരുണി മണികളും സുന്ദരകുട്ടന്‍മാരും എന്‍റെ എന്‍റെ ചുറ്റും കൂടി ..ആലച്ചേരി പണിയ കുടുംബിലെ ഞണ്ടും കപ്പയും തിന്നു തടിച്ചു ഉരുണ്ട സന്തോഷിന്‍റെ കൈയില്‍ എന്‍റെ കൈ രഞ്ജിത്ത് K P ചേര്‍ത്ത് വെച്ചു എന്നിട്ട് ഉച്ചത്തി പറഞ്ഞു READY ONE TWO THREE........ ത്രീ മുഴുവിച്ചില്ല അതിനു മുമ്പേ സന്തോഷ്‌ എന്നെ മാറിച്ചിട്ടു......എന്നെ തോല്‍പ്പിച്ചത് വലിയാസംഭവം ഒന്നും അല്ല എന്നാ മട്ടില്‍ സന്തോഷ്‌ പറഞ്ഞു " ഇഞ്ഞി മാണെങ്കില്‍ രണ്ടു കൈയും കൊണ്ട് പിടിച്ചോ "
രണ്ടു കൈ അല്ല രണ്ടു ആളു ഉണ്ടെകിലും അവനെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന് അറിഞ്ഞിട്ടും ഞാന്‍ ഒന്ന് ശ്രമിച്ചു ...വീണ്ടും പരാജയം... പരാജയം ഏറ്റു വാങ്ങി പിന്‍തിരിഞ്ഞു നടക്കുമ്പോള്‍ രഞ്ജിത്ത് K P  ആരോടോ പറയുന്നത് കേട്ടു " ഓന്റെ കറുപ്പും പൊക്കവും കണ്ടപ്പോള്‍ ഞാന്‍ കരുതി ഓനൊരു കുണ്ടന്‍ ആണ് എന്ന് "

Sunday, 3 February 2013

ഫേസ് ബുക്കില്‍ നിന്നും കിട്ടിയ പണി


ഇന്നു ഒരു വലിയ സംഭവം ഉണ്ടായി രാവിലെ മുതല്‍ ഫേസ് ബുക്കില്‍ ഒരു തരുണിമണിയെപോലും കണ്ടില്ല.. അങനെ ഇരികുമ്പോള്‍ കണ്ണൂര്‍ ഉള്ള ഒരു സുന്ദരിയുടെ ലൈറ്റ് പച്ച കത്തി കിടക്കുന്നു

പത്തു ദിവസം പട്ടിണി കിടന്നവന് ബിരിയാണി കിട്ടിയപോലെ ആയിരുന്നു എന്‍റെ അവസ്ഥ .. ചാടിവീണ് ഒരു ഹായ് കൊടുത്തു .. നോ RPLY നമ്മള്‍ വിടുമോ ? കൊടുത്തു സുഖമാണോ ...??ഉടന്‍ മറുപടി വന്നു SUGHAM U.... ?? ഞാന്‍ പറഞ്ഞു അടിപൊളി ..അങനെ കുറച്ചു നേരം കത്തി വെച്ച്ഏതോ ഒരു ദുര്‍ബല നിമിഷം ഞാന്‍ ഒരു CMDY അടിച്ചു അതിനു RPLY ആയി അവള്‍ ഒരു ചിരിക്കുന്ന മുഖം  എനിക്ക് അയച്ചു  :D    എന്‍റെ CMDY വിജയിച്ച സന്തോഷം കൊണ്ട് ഞാന്‍ തിരിച്ചു ഒരു മുഖം അയച്ചു BUT സന്തോഷം തലയ്ക്കു പിടിച്ച ഞാന്‍ CILK ചെയ്യതപ്പോള്‍ ഈ മുഖം :x ആയി പോയി.... സുന്ദരി കുറെ ഇംഗ്ലീഷില്‍ തെറി പറഞ്ഞുഎത്ര പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല ..................

Tuesday, 29 January 2013

എനിക്കുവേറെ ആളുണ്ട് കേട്ടോ


ഹായ് കൂട്ടുകാരെ .. സുഖമല്ലേ ??? ഇന്നു എന്ത് പറയും എന്ന് ആലോചിക്കുമ്പോള്‍ ആണ് എന്‍റെ കൂടെ + 2 പഠിച്ച എന്‍റെ ഫ്രണ്ട് വിളിച്ചത് അവന്‍ പണ്ട് നടന്ന ഒരു സംഭവം എന്നോട് പറഞ്ഞുശരിക്കും പറഞ്ഞാല്‍ ഞാന്‍ ചിരിച്ചു ചത്തുപോയി .. സംഭവം ഞാന്‍ പറഞ്ഞു തരാം ..

ഞാന്‍ + 2 പഠിക്കുമ്പോള്‍ എനിക്ക് 19 വയസ്‌ ..കുറെ നാള്‍ തെണ്ടി തിരിഞ്ഞു നടന്നതിനു ശേഷം ആണ് സ്കൂളില്‍ വീണ്ടും വന്നത് ശരിക്കും പറഞ്ഞാല്‍ ഒരു മൂത്തപ്പ.......

അങനെ നടക്കുമ്പോള്‍ ഞാന്‍ ഒരു കാന്താരി കുട്ടിയെ കണ്ടു .. അവള്‍ 6 ക്ലാസില്‍ ആണ് എന്‍റെ അനിയത്തിയുടെ അതെ face cut ഒരു കൊച്ചു കുട്ടിയെ നോക്കുന്ന ലാഗവത്തോടെ ഞാന്‍ അവളെ എന്നു നോക്കും ഇടക്ക് ഒരു പുഞ്ചിരി ..

അങനെ മാസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം ഞാന്‍ കുട്ടുകരോടൊപ്പം നില്‍ക്കുമ്പോള്‍ അവള്‍ വന്നു എന്നെ രൂക്ഷ്മയി നോക്കിയിട്ട് അവള്‍ ഉച്ചത്തില്‍ പറഞ്ഞു "എനിക്കുവേറെ ആളുണ്ട് കേട്ടോ" ...നിന്ന നില്‍പ്പില്‍ എന്‍റെ ഉടുതുണി പറിച്ചു കൊണ്ട് പോയ അവസ്ഥ ആയിരുന്നു അപ്പോള്‍ എനിക്ക്

എന്‍റെ കുട്ടുകാരന്‍ ഇന്നു അവളെ കണ്ടു അവന്‍ പറഞ്ഞു അവള്‍ സുന്ദരി കുട്ടി ആയി എന്ന് അപ്പോള്‍ ഞാന്‍ മനസില്‍ വിചാരിച്ചു അന്ന് ശരിക്കും അവളെ പ്രണയിക്കാമായിരുന്നു എന്ന്എന്‍റെ മനസു വായിച്ചിട്ടയിരിക്കാം അവന്‍ പറഞ്ഞു..... ഡാ......... അവളുടെ കൂടെ അന്ന് പറഞ്ഞ വേറെ ആളും ഉണ്ടായിരുന്നു ............

Tuesday, 1 January 2013


ഹായ് എല്ലാവര്‍കും സുഖം തന്നെ അല്ലെ ...?? ഞാന്‍ ഇന്നും പതിവുപോലെ ഓഫീസില്‍ വന്നു ഫേസ് ബുക്കും ബ്ലോഗും മായി ഇരിക്കുന്നു..
 പുതിയ പ്രൊജെക്റ്റ് അടുത്ത മാസം തുടങ്ങും അതുവരെവലിയ കാരിയമായ പണി ഒന്നും ഇല്ല ..ഇടക്ക് ഇങനെ ഇരികുമ്പോള്‍ ചിരിവരും കാരണം പണ്ട് ഏകദേശം 9 ഇയര്‍ മുമ്പ് നാട്ടില്‍ കുലിപണിയും മായി നടന്നിരുന്ന ഞാന്‍ ഇന്നു പരിമളം പരത്തുന്ന A C മുറിയില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്നു പഴയ കാലം ഓര്‍ക്കുമ്പോള്‍ ആരാണ് ചിരികത്തിരിക്കുക .
 എന്‍റെ ജീവിതത്തിലെ എല്ലാ കടപ്പാടുകളും എനിക്ക് എന്‍റെ നാട്ടിലെ എന്‍റെ കുട്ടുകരോടും എന്നെ വെറുക്കുന്ന എന്നെ ഞാന്‍ ആക്കിയ അവളോടും മാത്രം ....